”ഹൃദയത്തിനു നല്ല പങ്കുള്ള ആര്‍ദ്രമായ ഒരാവിഷ്‌കാരമായി കവിതയെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില വരികളില്‍ കണ്ണുടക്കുമ്പോള്‍ ഉള്ളിലൊരുപറവ ചിറകു കുടയുന്നതുപോലെയോ ഹൃദയമേതോ വിരലുകള്‍ മീട്ടുന്നതുപോലെയോ എനിക്കു തോന്നാറുണ്ട്. എന്റെ കവിതകള്‍ ഒരേസമയം എന്റെ ഉടലിന്റെയും മനസ്സിന്റെയും ചിന്തയുടെയും ഭാവനയുടെയും ഭാഗമാണ്. അഞ്ചുസമാഹാരങ്ങളായി പിരിഞ്ഞ അവരെല്ലാവരും ഈ പുസ്തകത്തില്‍ ഒത്തുചേരുന്നു.” 1998 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എഴുതപ്പെട്ട കെണിനിലങ്ങളില്‍, വെഷക്കായ, പച്ചക്കുപ്പി, കൊതിയന്‍, പറിച്ചുപുത എന്നീ സമാഹാരങ്ങളിലെ മുഴുവന്‍ കവിതകളും ഈ സമാഹാരത്തില്‍. ‘എം ആര്‍ രേണുകുമാറിന്റെ കവിതകള്‍’. എം ആര്‍ രേണുകുമാര്‍. ഡിസി ബുക്‌സ്. വില 427 രൂപ.