അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ എല്‍എംഎല്‍ ജനുവരി 11 മുതല്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഈ ഓട്ടോ എക്സ്പോയില്‍ എല്‍എംഎല്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണം വരാനിരിക്കുന്ന സ്റ്റാര്‍ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും. മൂണ്‍ഷോട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഓറിയോണ്‍ ഇലക്ട്രിക് ബൈക്കും ഉള്‍പ്പെടെ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായിട്ടാണ് എല്‍എംഎല്‍ വിപണിയിലേക്ക് തിരിച്ചെത്തിയത്. ഈ വര്‍ഷം തന്നെ കമ്പനിക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും ഡിജിറ്റല്‍ സ്‌ക്രീന്‍, നീക്കം ചെയ്യാവുന്ന ബാറ്ററി, ടയര്‍ മര്‍ദ്ദം നിരീക്ഷണം, 1.10 മുതല്‍ 1.30 ലക്ഷം വരെയാണ് വില എന്നിവയാണ് വാഹനത്തിന്റെ സവിശേഷത. സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. എല്‍എംഎല്ലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. ഇപ്പോള്‍ ബുക്കിംഗിനായി തുക ചെലവഴിക്കേണ്ടതില്ല.