ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വിൽപ്പന ഉയർന്നു. ബെവ്ക്കോ വഴിയുള്ള വിൽപ്പന പ്രകാരം ഈ മാസം ആറു മുതൽ 17 വരെ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഓണം മദ്യ വിൽപ്പന ഏറ്റവും കൂടുതൽ നടന്നത് തിരൂർ ബെവ്കോ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട് ലെറ്റിലാണ്. 5.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മൂന്നാം സ്ഥാനത്തുളള തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ൽ, ഇവിടെ 5.01 കോടിയുടെ മദ്യം വിറ്റു.