വയറുവേദനയും ഓക്കാനവും നെഞ്ചെരിച്ചിലും ഇപ്പോള്‍ ചെറുപ്പക്കാരിലും വ്യാപകമാണ്. ചെറുപ്പക്കാരില്‍ വരുന്ന പിത്താശയക്കല്ല് എന്ന രോഗാവസ്ഥയാണ് ഇതിനു കാരണം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും മാറിയതാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാന ഘടകമായതെന്നാണ് പല പഠന റിപ്പോര്‍ട്ടുകളും പറയുന്നത്. കരളിന്റെ അടിയില്‍ പിത്താശയം എന്നൊരു ചെറിയ അവയവമുണ്ട്. കൊഴുപ്പ് ദഹിപ്പിക്കാന്‍ സഹായിക്കുന്ന പിത്തരസം ഇതിലാണ് സൂക്ഷിക്കുന്നത്. പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനെയാണ് പിത്ത കല്ലുകള്‍ എന്ന് പറയുന്നത്. ഇത് ചെറു ധാന്യങ്ങള്‍ പോലെയും ഗോള്‍ഫ് പന്തിന്റെ വലുപ്പത്തിലും കാണപ്പെടാറുണ്ട്. ചില ആളുകള്‍ക്ക് ഇത് ഉണ്ടായാലും ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് മൂലം കഠിനമായ വേദന ഉണ്ടാവാം. പിത്തരസം ഒഴുകി നീങ്ങുന്നതിന് ഈ കല്ലുകള്‍ തടസ്സം ആകുമ്പോഴാണ് വേദന ഉണ്ടാകുന്നത്. നമ്മള് കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൊഴുപ്പ് കൂടുതലാണ്. ഇവയിലൂടെ കൂടുതല്‍ കലോറി ശരീരത്തില്‍ എത്തുന്നു. ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്, കീറ്റോജെനിക് ഡയറ്റ്, ഡീടോക്സ് ഡയറ്റ് തുടങ്ങിയ രീതികള്‍ പ്രചാരത്തിലുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയുമ്പോള്‍ കരളില്‍ നിന്ന് കൂടുതല്‍ കൊളസ്ട്രോള്‍ പിത്തരസത്തിലേക്ക് പോവുകയും, ഇത് കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു. കൂടുതല്‍ സമയം ജോലി ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദവും പിത്ത കല്ലുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. മാനസിക സമ്മര്‍ദ്ദവും വ്യായാമമില്ലാത്ത ജീവിതരീതിയും ദഹനത്തെബാധിക്കുന്നു. ഇന്നത്തെകാലത്ത് ജോലിചെയ്യുന്ന ആളുകളില്‍ കൂടുതലും കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തവരാണ്. ഒരുപാട് നേരം ആഹാരം കഴിക്കാതെയിരുന്ന്, പിന്നീട് ഒരുപാട് കഴിക്കുന്നവരാണ് മിക്ക ചെറുപ്പക്കാരും. ഇത് പിത്താശയം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതെയാകുന്നതിന് കാരണമായി വരുന്നു. ഇത് പിത്തരസം കട്ടപിടിക്കുന്നതിനും കല്ലുകള്‍ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan