നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ഒമ്പതുമാസക്കാലയളവില്‍ (ഏപ്രില്‍-ഡിസംബര്‍) എല്‍.ഐ.സി 22,970 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനകാലത്തെ 1,672 കോടി രൂപയില്‍ നിന്നാണ് കുതിപ്പ്. മൊത്തം പ്രീമിയം വരുമാനം 2.83 ലക്ഷം കോടി രൂപയില്‍ നിന്ന് 20.65 ശതമാനം മുന്നേറി 3.42 ലക്ഷം കോടി രൂപയായി. ഏപ്രില്‍-ഡിസംബറില്‍ 1.29 കോടി വ്യക്തിഗത പോളിസികളാണ് എല്‍.ഐ.സി വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 1.26 കോടിയേക്കാള്‍ 1.92 ശതമാനം അധികമാണിത്. ഡിസംബര്‍ 31 പ്രകാരം എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 40.12 ലക്ഷം കോടി രൂപയില്‍ നിന്ന് 10.54 ശതമാനം വര്‍ദ്ധിച്ച് 44.34 ലക്ഷം കോടി രൂപയായി. ഐ.ആര്‍.ഡി.എ.ഐയുടെ കണക്കുപ്രകാരം ആദ്യവര്‍ഷ പ്രീമിയം വരുമാനത്തില്‍ എല്‍.ഐ.സിയുടെ വിപണിവിഹിതം 61.40 ശതമാനത്തില്‍ നിന്നുയര്‍ന്ന് 65.38 ശതമാനത്തിലുമെത്തി.