ഫോര്‍ച്ച്യൂണര്‍ ലെജന്‍ഡര്‍ 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. 46.36 ലക്ഷം രൂപക്കാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ 4ഃ4 എംടി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഫോര്‍ച്യൂണറിന് 4ഃ4 ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, 4ഃ2 മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയടക്കം മൂന്ന് മോഡലുകളായി. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനെ അപേക്ഷിച്ച് 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന് 1.73 ലക്ഷം രൂപ കുറവാണ്. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ 4ഃ2 എടി മോഡലിനാണ് ഏറ്റവും കുറഞ്ഞ വില (44.11 ലക്ഷം രൂപ). ലെജന്‍ഡര്‍ 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന് 46.36 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് 48.09 ലക്ഷം രൂപയുമാണ് വില. 2.8 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങളിലെല്ലാമുള്ളത്. 204എച്ച്പി കരുത്തും പരമാവധി 500 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. അതേതസമയം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് വകഭേദത്തിലേക്കെത്തുമ്പോള്‍ 204 എച്ച്പി കരുത്ത് തന്നെ ലഭിക്കുമെങ്കിലും ടോര്‍ക്ക് 420 എന്‍എം ആയി കുറയും.