Untitled design 20250609 125911 0000

വഴിക്കടവ് പഞ്ചായത്തിലേക്ക് വന്യമൃഗ ശല്യം തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് എൽഡിഎഫ് മാർച്ച് നടത്തി. സിപിഎം പിബി അംഗം എ വിജയരാഘവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാട് കയറുന്നുവെന്നും കാട്ടാന ഇറങ്ങിയാൽ രക്ഷപ്പെട്ടു എന്നാണ് സതീശൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ പോലും മായം കലർത്തുകയാണ് പ്രതിപക്ഷമെന്നും കൈപ്പത്തി ആണ് അടയാളം, പന്നിക്കെണിയല്ലെന്ന് കോൺഗ്രസ് ഓർക്കണമെന്നും വിജയ രാഘവൻ പറഞ്ഞു. ഒരു പഞ്ചായത്ത് കിട്ടിയാൽ പന്നിക്കെണി ആണെങ്കിൽ കേരളം കിട്ടിയാൽ എന്തായിരിക്കും ഇവരുടെ സ്ഥിതിയെന്നും വിജയരാഘവൻ ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *