നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. നടൻ ബാലയ്ക്കെതിരെ മുൻ ഭാര്യ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക മാധ്യമങ്ങളോട് അറിയിച്ചു. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസില്‍ പ്രതികളാണ്. മകളുമായി ബന്ധപ്പെട്ടടക്കം ബാല നടത്തിയ പരാമർശങ്ങളും അറസ്റ്റിന് കാരണമായിട്ടുണ്ട്. ബാല നീതി നിയമപ്രകാരവും നടനെതിരെ കേസ് എടുത്തിട്ടുണ്ട്.