ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ലാവയുടെ പുതിയ 5ജി ഫോണ്‍ പുറത്തിറങ്ങി. ലാവ ബ്ലേസ് 5ജിയുടെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് വിപണിയില്‍ അവതരിപ്പിച്ചത്. ലാവ ബ്ലേസ് 5ജി യുടെ വില 11,999 രൂപയാണ്. എന്നാല്‍, കമ്പനിയുടെ പ്രത്യേക ഓഫര്‍ പ്രകാരം ഈ ഹാന്‍ഡ്‌സെറ്റ് 11,499 രൂപയ്ക്ക് ലഭ്യമാണ്. ഗ്ലാസ് ബ്ലാക്ക് ഡിസൈനിലുള്ള ഫോണ്‍ ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ലാവ ഇ-സ്റ്റോര്‍, ആമസോണ്‍ എന്നിവ വഴി സ്മാര്‍ട് ഫോണ്‍ വാങ്ങാം. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയുമായാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. ലാവ ബ്ലേസ് 5ജിയില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. ലാവ ബ്ലേസ് 5ജി ആന്‍ഡ്രോയിഡ് 12 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്‍ഭാഗത്ത് ഇഐഎസ് പിന്തുണയും 2കെ വിഡിയോ റെക്കോര്‍ഡിങ് ശേഷിയുമുള്ള 50 മെഗാപിക്‌സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി സ്‌ക്രീന്‍ ഫ്‌ലാഷോടുകൂടിയ 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ലാവ സ്മാര്‍ട് ഫോണ്‍ മെമ്മറി 1 ടിബി വരെ വര്‍ധിപ്പിക്കാന്‍ മെമ്മറി കാര്‍ഡ് സ്ലോട്ടും വാഗ്ദാനം ചെയ്യുന്നു. 5000 എംഎഎച്ച് ആണ് ബാറ്ററി.