സായാഹ്ന വാര്‍ത്തകള്‍
പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നതു നിരോധിച്ചു. പാര്‍ലമെന്റില്‍ 65 വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിറകേയാണ് ഈ വിലക്ക്. തുടര്‍ച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് നീക്കം. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്ത കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. വിലക്ക് നേരത്തെയും ഉള്ളതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേതെന്നു വേഗത്തില്‍ കണ്ടെത്തണം. […]
പ്രഭാത വാര്‍ത്തകള്‍
വളപട്ടണം ഐഎസ് കേസില്‍ കൊച്ചി എന്‍ഐഎ കോടതി പ്രതികള്‍ക്കു തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി ഹംസയ്ക്കും ഏഴു വര്‍ഷം തടവുശിക്ഷ. ഇരുവരും 50,000 രൂപ വീതം പിഴയടയ്ക്കണം. രണ്ടാം പ്രതി അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30,000 രൂപ പിഴയുമാണു ശിക്ഷ. പിഴ അടച്ചില്ലങ്കില്‍ മൂന്നു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്നാണ് കേസ്. […]
