Posted inഇൻഫോടെയിൻമെന്റ്

നിര്‍ഭയ: ആദ്യ ഇന്ത്യന്‍ വെബ് സീരിസ് ‘ഡല്‍ഹി ക്രൈമിന്’ സെക്കന്റ് സീസണ്‍

നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ആദ്യ ഇന്ത്യന്‍ വെബ് സീരിസ് ‘ഡല്‍ഹി ക്രൈമിന്റെ’ സെക്കന്റ് സീസണ്‍ എത്തുന്നു. ആദ്യ സീസണിലെ സസ്‌പെന്‍സുകള്‍ അഴിച്ചുകൊണ്ടായിരിക്കും സെക്കന്റ് സീസണ്‍ എത്തുക. നെറ്റ്ഫ്‌ലിക്‌സില്‍ ആഗസ്റ്റ് 26-ണ് സീരിസിന്റെ സംപ്രേഷണം ആരംഭിക്കുക. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ക്രൈം ഇന്റര്‍നാഷ്ണല്‍ എമ്മി പുരസ്‌കാരത്തിന് അര്‍ഹത നേടിയിരുന്നു. മികച്ച ഡ്രാമാ സീരിസ് എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം ലഭിച്ചത്. റിച്ചീ മെഹ്തയാണ് സീരീസിന്റെ സംവിധായകന്‍. ഷെഫാലി ഷായാണ് സീരീസിലെ പ്രധാന കഥാപാത്രത്തില്‍ എത്തുന്നത്. […]

Posted inഇൻഫോടെയിൻമെന്റ്

ധനുഷ് നായകനാകുന്ന തിരുചിത്രമ്പലത്തിന്റെ ട്രെയിലര്‍ തരംഗമാകുന്നു

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘തിരുചിത്രമ്പലം’. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. ‘തിരുചിത്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘തിരുചിത്രമ്പലം’ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത് . ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യ മേനന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി […]

Posted inസായാഹ്ന വാര്‍ത്തകള്‍

ആഗസ്റ്റ് 8, തിങ്കള്‍

◼️പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകളായ 28 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുക്രെയ്നില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍), പേരുകള്‍, ആധാര്‍ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ന്നതായാണ് വെളിപെടുത്തല്‍. ◼️സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു. ഇടുക്കിയില്‍ ജനവാസ മേഖലയിലേക്കു വെള്ളം കയറി. ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ. രാജന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയര്‍ന്നു. സെക്കന്റില്‍ […]

Posted inപ്രഭാത വാര്‍ത്തകള്‍

ആഗസ്റ്റ് 8, തിങ്കള്‍

◼️മലയാളി താരം എല്‍ദോസ് പോളിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. ട്രിപ്പിള്‍ ജംപിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുള്ള അബുബക്കര്‍ വെള്ളി നേടി. എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. അഭിമാനനേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ◼️വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കുട്ടനാട് […]

Posted inശുഭരാത്രി

Shubarathri – 808

പ്രത്യാശയിലേക്ക് നമ്മെ നയിക്കുന്ന കല : കളിയരങ്ങ് എന്ന സഹൃദയ സംഘത്തിന് വേണ്ടി കലാമണ്ഡലം മയ്യനാട് രാജീവന്‍ നമ്പൂതിരി കഥകളിയെ പരിചയപ്പെടുത്തിയപ്പോള്‍.

Posted inസായാഹ്ന വാര്‍ത്തകള്‍

ആഗസ്റ്റ് 7, ഞായര്‍

◼️ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍. ലോകയുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ മാറ്റിവച്ചിരിക്കുന്നത്. ഈ ഓര്‍ഡിനന്‍സുകളുടെ കാലാവധി നാളെ തീരും. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇനി 12 നേ തിരിച്ചെത്തൂ. ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒരിക്കല്‍ ഗവര്‍ണര്‍ ഒപ്പിട്ടതാണ്. നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനകം ഓര്‍ഡിനന്‍സ് നിയമസഭയില്‍ പാസാക്കാത്തതിനാലാണ് വീണ്ടും ഓര്‍ഡിനന്‍സാക്കേണ്ടി വരുന്നത്. ◼️തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലച്ചു. ഇന്ധന പ്രതിസന്ധിയാണു കാരണം. മഴക്കെടുതികള്‍മൂലം യാത്രക്കാരും കുറവാണ്. വരുമാനം കുറവുള്ള സര്‍വീസുകള്‍ […]

Posted inവായനാലോകം

Vayanalokam – 139

സക്കറിയയുടെ 2 കഥകളാണ് ഇന്ന് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1. പറക്കും സ്ത്രീ, 2. രാജേഷും മറിയയും. അവതരണം : പ്രവീജ വിനീത്

Posted inപ്രഭാത വാര്‍ത്തകള്‍

ആഗസ്റ്റ് 7, ഞായര്‍

◼️ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നേടിയത് 182 വോട്ടാണ്. 346 വോട്ടിന്റെ ഭൂരിപക്ഷം. എംപിമാരും എംഎല്‍എമാരും അടക്കം 788 പേരടങ്ങുന്ന വോട്ടര്‍പട്ടികയില്‍ 725 പേരാണു വോട്ടു ചെയ്തത്. 15 വോട്ട് അസാധുവായി. ◼️സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനരഹിത അവധി കാലാവധി 20 വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമാക്കി ചുരക്കി. ഇതുസബന്ധിച്ച ഉത്തരവ് 2020 ല്‍ പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ◼️ഇന്നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]