Posted inശുഭരാത്രി

Shubarathri – 824

നമ്മുടെ മണ്ണിനെ നമ്മള്‍ അറിയേണ്ടേ? : പരിസ്ഥിതി എന്ന വാക്കിനെ നമ്മുടെ എല്ലാം നെഞ്ചിലേക്ക് കടത്തിവിട്ട കവിത നമ്മോട് പറയുന്നത്.

Posted inഇൻഫോടെയിൻമെന്റ്

‘ഉടല്‍ കൊണ്ട സ്വരമേ’ ഗാനത്തിന്റെ ടീസറുമായി ‘കുടുക്ക് 2025’

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ലെ ഒരു വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തെത്തി. ‘ഉടല്‍ കൊണ്ട സ്വരമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു എന്നിവര്‍ ചേര്‍ന്നാണ്. ഭൂമിയുടേതാണ് സംഗീത സംവിധാനം. സിതാര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്‌നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 23, ചൊവ്വ

◾ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍. ജുഡീഷ്യറിയുടെ അധികാരം മുഖ്യമന്ത്രി അടക്കമുള്ള എക്സിക്യൂട്ടീവ് കവര്‍ന്നെടുക്കുന്ന ഭേദഗതി നിയമവിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജൂഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലേറ്റ് അതോറിട്ടിയായി എക്‌സിക്യുറ്റീവ് മാറുന്നു. സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണിത്. സതീശന്‍ കുറ്റപ്പെടുത്തി. നിയമമന്ത്രി പി. രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരത്തെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തുറമുഖ പദ്ധതി കാരണം തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമര്‍ക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാരല്ല. കടല്‍ തീരത്തെ […]

Posted inഇൻഫോടെയിൻമെന്റ്

ഗാനരചന, സംഗീതം – മുരളി ഗോപി; ‘തീര്‍പ്പ്’ലെ തീം സോംഗ്‌

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പി’ലെ തീം സോംഗ് റിലീസ് ചെയ്തു. ‘രാവില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. സയനോര ഫിലിപ് ആണ് ഗാനം ആലപിച്ചത്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. പ്രതികാരത്തിന്റെയും പകയുടെ ധ്വനി ഉയര്‍ത്തുന്നതാണ് ഗാനം. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. അബ്ദുള്ള മരക്കാര്‍ എന്ന […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 23, ചൊവ്വ

◾ലോകായുക്ത ബില്ലില്‍ ധാരണ. വിധി മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ പുനപരിശോധിക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കുന്ന നിയമ ഭേദഗതി ഇന്നു സഭയില്‍ അവതരിപ്പിക്കും. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിയും, എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കറും പുനപരിശോധിക്കണം. സിപിഎം, സിപിഐ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ നിര്‍ദേശമുണ്ടായത്. നിയമസഭയില്‍ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് നീക്കം. ◾വിവാദ ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നുവെന്നു പ്രതിപക്ഷം. സ്വര്‍ണക്കടത്ത്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം, എകെജി സെന്റര്‍ ആക്രമണം, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ […]

Posted inശുഭദിനം

Shubadhinam – 431

മറ്റുള്ളവരുടെ കണ്ണ്‌കൊണ്ടു കൂടി ഈ ലോകത്തെ നോക്കികാണാന്‍ സാധിച്ചാല്‍ കാഴ്ചകള്‍ക്ക് കൂടുതല്‍ തെളിച്ചം വരും

Posted inഇൻഫോടെയിൻമെന്റ്

വിദ്യാസാഗറിന്റെ ഈണത്തില്‍ ‘ആനന്ദമോ’ ഗാനം; ചിത്രം – സോളമന്റെ തേനീച്ചകള്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിലൂടെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ സൃഷ്ടിച്ചയാളാണ് വിദ്യാസാഗര്‍. ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം സോളമന്റെ തേനീച്ചകളിലും വിദ്യാസാഗര്‍ ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ആനന്ദമോ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് അഭയ് ജോധ്പുര്‍കറും അന്വേഷയും ചേര്‍ന്നാണ്. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിന്‍സി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 22, തിങ്കള്‍

◾സര്‍വകലാശാലകളില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കാനുള്ള ഭേദഗതി നിയമം ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ അഞ്ചംഗങ്ങളുണ്ടാകും. സമിതിയില്‍ സര്‍ക്കാരിന് മേധാവിത്വമുണ്ടാകും. സിപിഐ എതിര്‍ത്തിരുന്ന ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും. 25, 26 ദിവസങ്ങളില്‍ നിയമസഭ ഉണ്ടാകില്ല. ◾വിഴിഞ്ഞം തുറമുഖത്തെ കരയിലും കടലിലും വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍. ബാരിക്കേഡുകള്‍ തള്ളിമാറ്റിയും എല്ലാ ഗേറ്റുകളും ചാടിക്കടന്നും സമരക്കാര്‍ മുന്നേറി. കടലില്‍ നൂറുകണക്കിനു ബോട്ടുകളിലായി സമരക്കാര്‍ എത്തി തുറമുഖ പ്രദേശം വളഞ്ഞു. ടവറിനു മുകളില്‍ കൊടി നാട്ടി […]

Posted inഇൻഫോടെയിൻമെന്റ്

‘ഒരു തെക്കന്‍ തല്ല് കേസി’ലെ ‘പ്രേമ നെയ്യപ്പം’ വീഡിയോ ഗാനം

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. ‘പ്രേമ നെയ്യപ്പം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശത്ത് നടന്ന, പ്രഭക്കുട്ടന്‍- സുശീല നഷ്ടപ്രണയത്തിന്റെ കഥയാണ് ഈ പ്രൊമോ ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പഴയകാലഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികള്‍ക്ക് ആധുനിക സംഗീതോപകരണങ്ങളുടെ പിന്‍ബലത്തോടെ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിക്കുന്നതും യുവ സംഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ്. പത്മപ്രിയ നായികയാവുന്ന […]