Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 27, ശനി

◾സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫീസുകളും പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയോഗിച്ചു. ഓഫീസുകള്‍ പരിശോധിച്ച് അപര്യാപത്തകളും ഭരണപരമായ കാര്യങ്ങളും റിപ്പോര്‍ട്ടു ചെയ്യും. ആദ്യഘട്ടത്തില്‍ ബറ്റാലിയനുകളാണ് പരിശോധിക്കുക. ◾സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം നാളേയും തിങ്കളാഴ്ചയും. നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും പങ്കെടുക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നീ വിഷയങ്ങള്‍ക്കു പുറമേ, ആരോഗ്യപ്രശ്നങ്ങളുള്ള സംസ്ഥാന സെക്രട്ടറി […]

Posted inഇൻഫോടെയിൻമെന്റ്

നാടന്‍ പശ്ചാത്തലത്തില്‍ ‘പാല്‍തു ജാന്‍വറി’ലെ ഗാനം; ‘അമ്പിളി രാവ്…’

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പാല്‍തു ജാന്‍വറി’ലെ ‘അമ്പിളി രാവ്’ എന്ന പാട്ടിറങ്ങി. നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം ഒരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസ്. പാടിയിരിക്കുന്നത് അരുണ്‍ അശോക്. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, […]

Posted inശുഭരാത്രി

Shubarathri – 827

ഒളിച്ചോടുന്നതിനേക്കാള്‍ എളുപ്പവഴി : ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുക എന്നത് ഒരു കുറുക്കുവഴിയായി കരുതിയിട്ടുണ്ടോ? എന്നാല്‍ അതിനേക്കാള്‍ നല്ലാരു വഴി യഥാര്‍ത്ഥത്തില്‍ നമുക്ക് മുന്നിലുണ്ട്.

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 26, വെള്ളി

◾ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് പാര്‍ട്ടി വിട്ടത്. ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുമ്പാണു രാജിവച്ചത്. ◾യുഎഇ കോണ്‍സുല്‍ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടു തള്ളി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. ഇതോടെ ക്ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലെ ദുരൂഹത വര്‍ധിച്ചെന്ന് […]

Posted inഇൻഫോടെയിൻമെന്റ്

‘ബ്രഹ്മാസ്ത്ര’യിലെ പുതിയ ഗാനം ‘ഡാന്‍സ് ക ഭൂത്’

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയൊരു ഗാനം ‘ഡാന്‍സ് ക ഭൂത്’ പുറത്തുവിട്ടു. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തുക. അമിതാഭ് ബച്ചനും നാഗാര്‍ജുനയും ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലുണ്ട്. ഹുസൈന്‍ ദലാലും അയന്‍ […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 26, വെള്ളി

◾പെഗാസസ് ചീറ്റിപ്പോയി. ഇസ്രയേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണങ്ങളില്‍ തെളിവില്ലെന്നു സുപ്രീം കോടതി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തെളിവില്ലെന്നു വ്യക്തമാക്കിയത്. പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ് വെയര്‍ കണ്ടെത്തിയെങ്കിലും അതു പെഗാസസ് ആണെന്നു വ്യക്തമല്ലെന്നു ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ◾ഒന്നിലേറെ […]

Posted inശുഭരാത്രി

Shubarathri – 826

വൈശാഖന്‍ മാഷും എം.ടിയും : നല്ലൊരു എഴുത്തുകാരന്‍ എങ്ങിനെയാവണം? നല്ല എഡിറ്റര്‍ എങ്ങിനെയാവണം? ഒരു മാതൃക കേള്‍ക്കൂ…

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 25, വ്യാഴം

◾ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പിളര്‍ത്താന്‍ 40 എംഎല്‍എമാര്‍ക്ക് ബിജെപി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എംഎല്‍മാരുടെ യോഗത്തില്‍ ഒമ്പതു പേര്‍ എത്തിയില്ല. 53 പേരാണു പങ്കെടുത്തത്. എംഎല്‍എമാരുടെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ഇത്രയും പണം ബിജെപിക്ക് എവിടെനിന്നാണെന്നു കേജരിവാള്‍ ചോദിച്ചു. ബിജെപിയുടെ കള്ളപ്പണം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തേക്കു മാര്‍ച്ചു നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ◾ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെഎംഎം സഖ്യത്തിന്റെ മുഖ്യമന്ത്രി […]