Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 7, ബുധന്‍

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നു തുടക്കം. കന്യാകുമാരിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് യാത്ര ഉദ്ഘാടനം ചെയ്യും. രാജീവ്ഗാന്ധി വീരമൃത്യു വരിച്ച തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് രാഹുല്‍ തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ എത്തുക. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റര്‍ നടന്ന് 150 ാം ദിവസം യാത്ര ജമ്മു കാഷ്മീരില്‍ സമാപിക്കും. യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം 117 സ്ഥിരാംഗങ്ങളുണ്ടാകും. ◾ഇന്ന് ഉത്രാടം. നാളെ തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള ഉത്രാടപാച്ചില്‍ ഇന്നലെതന്നെ തുടങ്ങി. പുടവയും പച്ചക്കറിയും പൂക്കളും വാങ്ങാന്‍ ഓടുന്നവര്‍. […]

Posted inവായനാലോകം

Vayanalokam – 142

*വായനാലോകം – 142* കെ.വി.മോഹന്‍കുമാറിന്റെ ഒളിക്കോഴികള്‍ എന്ന കഥയാണ് ഇന്ന വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത്‌

Posted inശുഭരാത്രി

Shubarathri – 837

അപ്പൊ ഓണത്തിന് മാവേലി വരില്ലേ!: കള്ളവും ചതിയും ഇല്ലാത്ത മാവേലിനാട് വാണ തമ്പുരാന്‍ മടങ്ങി വരില്ലേ! പുരാണത്തിലൊന്നും അങ്ങനെ ഒരു പഴുത് ഇല്ലേ ?

Posted inഇൻഫോടെയിൻമെന്റ്

എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ‘വെന്ത് തനിന്തതു കാടി’ ലെ ഗാനമെത്തി

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന പുത്തന്‍ ചിത്രമാണ് ‘വെന്ത് തനിന്തതു കാട്’. ഇപ്പോഴിതാ ചിമ്പു ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘മല്ലിപ്പൂ’ എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ […]

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 6, ചൊവ്വ

◾ശ്രീലങ്കക്കാരായ 11 പേര്‍കൂടി കൊല്ലത്തു പിടിയില്‍. ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇന്നലെ പിടിയിലായ 11 ശ്രീലങ്കക്കാര്‍ക്കെതിരേ മനുഷ്യക്കടത്തിനു കേസെടുത്തു. കൊളംബോ സ്വദേശിയായ ലക്ഷ്മണന്‍ ആണ് മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍. ◾സ്പീക്കര്‍ പദവി രാജിവച്ച എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേഷിനു തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകളാണു […]

Posted inഇൻഫോടെയിൻമെന്റ്

നിവിന്‍ പോളി നായകനാകുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ ട്രെയിലര്‍

നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമയാണ് ‘സാറ്റര്‍ഡേ നൈറ്റ്’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. തിയറ്ററില്‍ ആരവമാകുന്ന ഒരു ചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന് സൂചന നല്‍കി ഇതാ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. വിനായക അജിത്ത് ആണ് നിര്‍മാണം. അജു […]

Posted inGeneral, ലേറ്റസ്റ്റ്

സംസ്ഥാനത്ത് നാലു നാള്‍ അതി തീവ്രമഴ, ജാഗ്രത വേണം

സംസ്ഥാനത്ത് നാലു നാള്‍ അതി തീവ്രമഴ. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി. ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കാരണം. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ രാത്രിയാത്രാ നിയന്ത്രണം. തിരുവനന്തപുരം ജില്ലയിലെ വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കു വിലക്ക്. കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 6, ചൊവ്വ

◾കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. സോണല്‍ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പായി കൊടുത്തുതീര്‍ക്കാനും ധാരണയായി. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ◾തിരുവനന്തപുരം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. മൂന്നു പേരെ കാണാനില്ല. […]