തമിഴകത്ത് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച ഒരു സിനിമയാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രന്‍ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മനോഹരമായ മെലഡിയുടെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘കണ്ണീര്‍ സിന്ധ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ആണ് ഗാനരചന. വിജയ് യേശുദാസ് ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തില്‍ ധനുഷും പ്രകാശ് രാജും ചെയ്ത അച്ഛന്‍- മകന്‍ കഥാപാത്രങ്ങളുടെ […]
ബി ജെ പി ക്ക് ടീ ഷർട്ടിലും രാഷ്ട്രീയം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നിട്ടാകാം ബി ജെ പി ചെറിയ ചെറിയ കാര്യങ്ങൾ ഉയർത്തിക്കാട്ടി ആരോപണങ്ങൾ ഉയർത്തുന്നതെന്ന് കോൺഗ്രസ്സ് . ഭാരത് ജോഡോ യാത്രയിൽ രാഹുൽ ധരിച്ച ടീ ഷർട്ടിന്റെ വിലയെ ചൊല്ലി സോഷ്യൽ മീഡിയയിൽ ബി ജെ പി ക്യാംപെയ്ൻ നടത്തുമ്പോൾ ട്വിറ്ററിലൂടെ കോൺഗ്രസ്സും ചുട്ട മറുപടി നൽകി. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കുന്നതിന് പകരം രാഹുൽ ധരിച്ചിരിക്കുന്ന ടീ ഷർട്ടിന്റെ വില ഉയർത്തിപ്പിടിച്ചാണ് ബി ജെ […]
സെപ്റ്റംബര്‍ 9, വെള്ളി
◾ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. കിരീടധാരണത്തിന്റെ 70 ാം വാര്‍ഷികം ആഘോഷിച്ച രാജ്ഞിയുടെ അന്ത്യം സ്‌കോട്ട്ലാന്‍ഡിലെ ബാല്‍മോറല്‍ കാസിലിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ കീരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവാകും. മരണസമയത്ത് ചാള്‍സ് രാജകുമാരനും ചാള്‍സിന്റെ ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. രാജ്ഞിയുടെ വിയോഗത്തോടെ ബ്രിട്ടന്‍ കണ്ണീരണിഞ്ഞു. യുകെയില്‍ പത്തു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ◾ഏറ്റവും […]
Vayanalokam – 143
ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ പഞ്ചാരമാവ് വീണു എന്ന കഥയാണ് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 8, വ്യാഴം
◾ഇന്നു തിരുവോണം. മലയാളികള്‍ക്ക് ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉല്‍സവമാണ് ഓണം. പൂക്കളങ്ങളും പൂവിളികളും സദ്യവട്ടങ്ങളുമെല്ലാമായി ഒരുമയുടെ ഓണാഘോഷം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ഓണാശംസകള്‍. (ഇന്നു ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി). ◾രാജ്യത്തെ 14,000 സ്‌കൂളുകള്‍ നവീകരിക്കാന്‍ 27,360 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. 40 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണം. കേന്ദ്രവിഹിതം 18,128 കോടി രൂപയാണ്. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും അനുരാഗ് താക്കൂറും […]
Shubadhinam – 447
ഏത് അടിമത്തവും ആരംഭിക്കുന്നത് താല്കാലിക സംതൃപ്തിക്കായി തുടങ്ങിയ ഏതെങ്കിലും കര്‍മ്മത്തിലൂടെയാണ്
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒഫിഷ്യല്‍ ട്രെയ്‌ലറെത്തി
മമ്മൂട്ടിയുടെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറ്റവും മുന്നിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് റോഷാക്ക്. ഉത്രാട ദിനത്തില്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറക്കി. ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്റെ സംവിധാനം. ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന […]
സെപ്റ്റംബര്‍ 7, ബുധന്‍
◾വെറുപ്പും ഭിന്നിപ്പുമാണ് തനിക്കു പിതാവിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വെറുപ്പിലൂടെ നാടിനെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല. വെറുപ്പിനെതിരേ സ്നേഹം പൊരുതി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കും. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രക്കു മുന്നോടിയായി ശ്രീപെരുമ്പുതൂരിലെ രാജീവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചിത്രം പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പെരുമ്പുതൂരിലെ ചടങ്ങില്‍ നൂറുകണക്കിനു നേതാക്കള്‍ പങ്കെടുത്തു. ◾കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാഷ്മീര്‍വരെ […]
‘കോബ്ര’യിലെ പുതിയൊരു ഗാനം കൂടി; ‘തരംഗിണി’
ഏറെ പ്രതീക്ഷയോടെ എത്തിയ വിക്രം ചിത്രമായിരുന്നു ‘കോബ്ര’. വന്‍ പ്രമോഷണുകളും നടത്തിയ ചിത്രത്തിന് തിയറ്ററില്‍ പക്ഷേ മികച്ച പ്രതികരണം നേടാനായില്ല. തീയറ്ററില്‍ തളര്‍ന്നെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ റിലീസീനു മുന്നേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ‘കോബ്ര’യിലെ പുതിയൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ‘തരംഗിണി’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ‘കോബ്ര’. വിക്രം എട്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. […]
