Posted inഇൻഫോടെയിൻമെന്റ്

തമന്നയുടെ ബോളിവുഡ് ചിത്രം ‘ബബ്ലി ബൗണ്‍സറി’ലെ ഗാനം ‘മാഡ് ബന്‌കേ’

തമന്നയെ ടൈറ്റില്‍ കഥാപാത്രമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബബ്ലി ബൗണ്‍സറിലെ വീഡിയോ ഗാനം പുറത്തെത്തി. മാഡ് ബന്‌കേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. സംഗീതം തനിഷ്‌ക് ബാഗ്ചി. അസീസ് കൌറും റോമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കൊപ്പം അമിത് ജോഷി, ആരാധന ദേബ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിഷേക് ബജാജ്, സഹില്‍ വാഹിദ്, സാനന്ദ് വര്‍മ്മ, സൌരഭ് […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 14, ബുധന്‍

◾തെരുവുനായ പ്രശ്നം പരിഹരിക്കാനും എബിസി വന്ധ്യംകരണ പദ്ധതി ഏകോപിപ്പിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കും. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുക. തെരുവുനായ്ക്കു ഭക്ഷണ മാലിന്യം ലഭ്യമാക്കാതിരിക്കാന്‍ നടപടിയെടുക്കും. ഇതിനായി ഹോട്ടലുകള്‍, കല്യാണ മണ്ഡപം, മാംസ വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കുമെന്നു മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ◾ആഴക്കടല്‍ മത്സ്യബന്ധന നിയന്ത്രണത്തിന് ഇന്ത്യന്‍ യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശം […]

Posted inശുഭരാത്രി

Shubarathri – 842

ഹിമാലയവും സഹ്യസാനുവും പിന്നെ രവീന്ദ്രന്‍ മാഷും : ഭാവഗായകന്‍ ജയചന്ദ്രന്‍ ചെന്ന് പെട്ട വിവാദത്തെ അടുത്ത് പരിശോധിക്കുമ്പോള്‍

Posted inഇൻഫോടെയിൻമെന്റ്

‘ഗോഡ്ഫാദറി’ലെ പ്രമോ ഗാനം ‘താര്‍ മാര്‍’

ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഗോഡ്ഫാദറി’ലെ പ്രമോ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘താര്‍ മാര്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രഭുദേവയാണ്. നൃത്ത ചുവടുകളുമായി ചിരഞ്ജീവിയും സല്‍മാന്‍ ഖാനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുവന്ന് നിമഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഗാനം വൈറലായി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ […]

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 13, ചൊവ്വ

◾തെരുവുനായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തദ്ദേശസ്വയംഭരണ മന്ത്രി ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു. ഇന്നു മൂന്നിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മാലിന്യ നീക്കം, വാക്സിനേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. തെരുവ് നായകള്‍ കൂടുതലുളള പ്രദേശങ്ങളും ആക്രമണങ്ങളുള്ള മേഖലകളും കണ്ടെത്തി ഹോട്ട്സ്പോട്ടുകള്‍ തയാറാക്കും. വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പും മനുഷ്യരെ ആക്രമിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പും ശേഖരിക്കും. ഈ വര്‍ഷം ഓഗസ്റ്റ് 22 വരെ 43,571 വളര്‍ത്തു മൃഗങ്ങളെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. (ഡെയ്ലി […]

Posted inഇൻഫോടെയിൻമെന്റ്

‘തിരുച്ചിദ്രമ്പല’ത്തിലെ ധനുഷ് ആലപിച്ച ‘മേഘം കറുക്കാത’ ഗാനം

തമിഴകത്ത് പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുന്ന ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രന്‍ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മേഘം കറുക്കാത’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ആണ് ഗാനരചന. ധനുഷ് തന്നെ ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തില്‍ ധനുഷും നിത്യാ മേനോനും മനോഹരമായി ചുവടുകള്‍ വയ്ക്കുന്നതാണ് ഗാനരംഗം. ഒടിടി റിലീസിന് […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 13, ചൊവ്വ

◾ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും. മന്ത്രി എം.ബി. രാജേഷ് വിളിച്ച വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നായ്ക്കളെ കൊല്ലുന്നതിനുള്ള നിയമതടസം നീക്കാനാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. ഇതിനു പ്രത്യേക വാഹനങ്ങള്‍ വാടകയ്ക്കെടുക്കും. പരിശീലനം ലഭിച്ചവരുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. (ഈ ലോകം ആരുടേതാണ്. ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്. […]

Posted inശുഭരാത്രി

Shubarathri – 841

ഒരു പാട്ടിനു പിന്നിലെ കഥ : ഈ ലോകത്തില്‍ നിങ്ങളുടേതായ ഒരിടം ഉണ്ട്. നിങ്ങള്‍ക്ക് മാത്രം വിധിക്കപ്പെട്ട ഒരിടം. ആ ഇടത്തെപ്പറ്റി മറക്കാതിരിക്കു..