പച്ചയായ സത്യങ്ങളും പച്ചയല്ലാത്ത നുണകളും : സത്യം മാത്രം പറയുക എന്നത് പഠിക്കുന്നത് നന്ന്, പക്ഷെ …
സെപ്റ്റംബര്‍ 17, ശനി
◾പോര്‍വിളിയുമായി വീണ്ടും ഗവര്‍ണര്‍. തനിക്കെതിരേ മൂന്നു വര്‍ഷംമുമ്പ് കണ്ണൂരിലുണ്ടായ വധശ്രമത്തിനു കേസെടുപ്പിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലറെ സര്‍ക്കാര്‍ നിയമിക്കാന്‍ അനുവദിക്കില്ല. അതു രാഷ്ട്രീയ നിമയനമല്ല. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. പിന്നണിയില്‍നിന്ന് മുഖ്യമന്ത്രി മുന്നിലേക്കു വന്നതു നന്നായി. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് തിങ്കളാഴ്ച പുറത്ത് വിടും. കത്തുകള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ◾തനിക്കെതിരേ വധശ്രമമുണ്ടായെന്നു ഗവര്‍ണര്‍ പരാതിപ്പെട്ടിട്ടും ആഭ്യന്തര വകുപ്പിന്റെ […]
‘പൊന്നിയിന്‍ സെല്‍വനി’ലെ പ്രണയഗാനം ‘കാതോട് സൊല്‍’ ലിറിക്കല്‍ വീഡിയോ
രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് എത്തും. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ ഇളയ പിരട്ടി എന്നു വിളിക്കപ്പെടുന്ന കുണ്ഡവൈ എന്ന ചോള രാജകുമാരിയാണ് തൃഷയുടെ കഥാപാത്രം. കാര്‍ത്തി അവതരിപ്പിക്കുന്ന വള്ളവരൈയന്റെ കാമുകിയുമാണ് ഈ കഥാപാത്രം. കുണ്ഡവൈയുടെ മനസിലെ പ്രണയം പറയുന്ന ഒരു ഗാനം ചിത്രത്തിലുണ്ട്. ‘കാതോട് സൊല്‍’ എന്നാരംഭിക്കുന്ന […]
സെപ്റ്റംബര്‍ 17, ശനി
◾ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചു സംസാരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പറയുന്നതില്‍പരം അസംബന്ധം ആര്‍ക്കും പറയാനാവില്ലെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കുന്നതു മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നു വിശ്വസിക്കാനാവില്ലെന്നും അനധികൃത ബന്ധു നിമയനങ്ങള്‍ അനുവദിക്കില്ലെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോാടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു ജോലിക്ക് അപേക്ഷിക്കുന്നത്. ആരെങ്കിലും പിശകു ചെയ്തെങ്കില്‍ അനുഭവിക്കട്ടെ’യെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ […]
Shubadhinam – 455
ഒരു കര്‍മ്മം ആത്മീയമാണോ എന്ന് തിരിച്ചറിയാന്‍ അത് അപരന്റെ കൂടി നന്മയ്ക്ക് ഉതകുന്നതാണോ എന്ന് പരിശോധിച്ചാല്‍ മതി
Shubarathri – 845
ഹീറോയും മത്സര രംഗവും : വ്യവസായ മേഖലയിലെ മത്സരം എങ്ങനെയാവണം? ഹീറോ ഗ്രൂപ്പും ബജാജ് ഗ്രൂപ്പും നല്കുന്ന പാഠങ്ങള്‍.
സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’യിലെ ഗാനം ‘ആരമ്പ തേനിമ്പ…’
പാപ്പന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ആരമ്പ തേനിമ്പ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. പുനം […]
സെപ്റ്റംബര്‍ 16, വെള്ളി
◾തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസിനു നിര്‍ദേശം നല്‍കി. നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നാണു ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഡിജിപിയുടെ നടപടി. ◾തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് റോഡിലേക്കു തെറിച്ചുവീണ ഇരുമ്പുഷീറ്റുകള്‍ക്കടിയില്‍ പെട്ട് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പുന്നയൂര്‍ക്കുളം അകലാട് മഠത്തിപ്പറമ്പില്‍ മുഹമ്മദാലി ഹാജി, കിഴക്കേ തലക്കല്‍ ഷാജി എന്നിവരാണ് മരിച്ചത്. ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. […]
സസ്‌പെന്‍സ് നിറച്ച് ധനുഷ് ചിത്രം ‘നാനേ വരുവേന്‍’ ടീസര്‍
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ധനുഷ് ചിത്രം ‘നാനേ വരുവേന്റെ’ ടീസര്‍ പുറത്തുവിട്ടു. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആകുമെന്നാണ് ടീസര്‍ പറഞ്ഞുവയ്ക്കുന്നത്. ധനുഷിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ടീസര്‍ ഉറപ്പുനല്‍കുന്നു. നിഗൂഢതയും ആകാംക്ഷയും സസ്‌പെന്‍സും നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററില്‍ എത്തും.’നാനേ വരുവേന്‍’ കേരളത്തില്‍ എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ് ആണ്. ഇന്ദുജയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. […]
സെപ്റ്റംബര്‍ 16, വെള്ളി
◾നവംബര്‍ മുതല്‍ ആധുനിക റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഒരേസമയം 200 വില്ലേജുകളില്‍ റീസര്‍വേ നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നാലുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ 1550 വില്ലേജുകളിലും ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി 4,700 താല്‍കാലിക സര്‍വേ ജീവനക്കാരെ നിയമിക്കും. റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കിവരികയാണ്. മന്ത്രി തൃശൂരില്‍ പറഞ്ഞു. ◾തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്. തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിക്കും. നായ്ക്കളെ പിടികൂടി […]
