Posted inലേറ്റസ്റ്റ്

വിഴിഞ്ഞത്ത് സംഘർഷ സാധ്യത

സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പ്രദേശങ്ങളിൽ കളക്ടർ ഇന്നലെ തന്നെ നടപടികൾക്ക് ഉത്തരവിട്ടിരുന്നു.  പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. കണ്ണൂർ സർവ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗൺസിലിനിടെ ഗവർണറെ […]

Posted inലേറ്റസ്റ്റ്

പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ രീതി തെറ്റ് ; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍

കോഴിക്കോട്ടെ പോലീസിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് അതിക്രമം നടത്തുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ കുറ്റപ്പെടുത്തി. സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം ഇടതു സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. […]

Posted inലേറ്റസ്റ്റ്

സമരരംഗത്തുള്ളവർ തീവവാദികളല്ല; സിപിഐ വയനാട് ജില്ലാ സമ്മേളനം

സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം ഇടതു സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൃശൂരില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണികണ്ന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച […]

Posted inലേറ്റസ്റ്റ്

മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൃശൂരില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണികണ്ന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. രണ്ടു ദിവസമായി മോഹന്‍ ഭാഗവത് തൃശൂരിലുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തുറന്ന പോരു നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 18, ഞായര്‍

◾സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ പാത മംഗളൂരുവരെ നീട്ടാനാണു മുഖ്യചര്‍ച്ച. തലശേരി- മൈസൂരു- നിലമ്പൂര്‍ നഞ്ചന്‍കോട് പാതകളും ചര്‍ച്ചയാകും. രാവിലെ ഒമ്പതരയ്ക്ക് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും റാലിയിലും പിണറായി വിജയന്‍ പ്രസംഗിക്കും. ◾ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൃശൂരില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര്‍ ആനക്കല്ല് […]

Posted inവായനാലോകം

Vayanalokam – 144

വായനാലോകം – 144 : സതീഷ്ബാബു പയ്യന്നൂരിന്റെ ക്ലാരയുടെ കാമുകന്‍ എന്ന കഥയാണ് ഇന്ന് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത്

Posted inലേറ്റസ്റ്റ്

വിഴിഞ്ഞത്തേക്ക് കെ സി ബി സി യുടെ നേതൃത്വത്തിൽ മാർച്ച്

വിഴിഞ്ഞം തുറമുഖത്തേക്ക് കെസിബിസി ആഹ്വാനം ചെയ്ത ബഹുജന മാര്‍ച്ച് നാളെ. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പന ജില്ലാ കളക്ടര്‍ നിരോധിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും നടക്കുന്നുണ്ട്. ഇതു ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച്ച തുറക്കില്ല. ആവശ്യത്തിനു പെട്രോളിയം ഉല്‍പന്നങ്ങള്‍ തരാത്തതില്‍ പ്രതിഷേധിച്ച് പമ്പുടകള്‍ പണിമുടക്കും. കേരളത്തിലെ […]

Posted inലേറ്റസ്റ്റ്

പെട്രോളിയം ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് ; പ്രതിഷേധിച്ച് പമ്പുകൾ അടച്ചിടും

പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച്ച തുറക്കില്ല. ആവശ്യത്തിനു പെട്രോളിയം ഉല്‍പന്നങ്ങള്‍ തരാത്തതില്‍ പ്രതിഷേധിച്ച് പമ്പുടകള്‍ പണിമുടക്കും. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം നാനൂറ്റിയമ്പത് ലോഡുകള്‍ വേണം. എന്നാല്‍ 250 ലോഡു മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം മൂന്നിലൊന്നു പമ്പുകള്‍ ഭാഗികമായി അടച്ചിടേണ്ടിവരികയാണെന്ന് ഡിലേഴ്‌സ് അസോസിയേഷന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി നാളെ കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ഒമ്പതരയ്ക്ക് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. സില്‍വര്‍ലൈന്‍ പാത […]

Posted inഇൻഫോടെയിൻമെന്റ്

‘വിക്രം വേദ’ ഹിന്ദിയിലെ തകര്‍പ്പന്‍ ഗാനം ‘ആല്‍ക്കഹോളിയ’

ഹൃത്വിക് റോഷന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘വിക്രം വേദ’ ഹിന്ദിയിലെ തകര്‍പ്പന്‍ ഗാനം പുറത്തുവിട്ടു. തമിഴകത്ത് പുത്തന്‍ സിനിമാനുഭവം പകര്‍ന്നുനല്‍കിയ ചിത്രമാണ് വിക്രം വേദ. പുഷ്‌കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സെപ്തംബര്‍ 30ന് റിലീസ് ചെയ്യാനിരിക്കന്ന ചിത്രത്തിലെ ഹൃത്വിക് റോഷന്റെ അടിപൊളി ഡാന്‍സ് രംഗങ്ങളുള്ള ‘ആല്‍ക്കഹോളിയ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ ‘വിക്രമും’ ‘വേദ’യുമായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. ഹിന്ദിയില്‍ തിരക്കഥ […]