Posted inവിനോദം

പൃഥ്വിരാജിന്റെ ‘കാപ്പ’ ഡിസംബര്‍ 22ന്

പൃഥ്വിരാജും, ആസിഫ് അലിയും, ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം കാപ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന […]

Posted inഓട്ടോമോട്ടീവ്

നാല് ലക്ഷം രൂപയ്ക്ക് ഒരു ഇലക്ട്രിക് കാര്‍!

കുറഞ്ഞ വിലയുള്ള ഇ-കാറുമായി മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ പിഎംവി ഇലക്ട്രിക് കമ്പനി വിപണിയിലേക്ക്. നവംബര്‍ 16ന് കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറായ മൈക്രോ ഇഎഎസ്-ഇ പുറത്തിറക്കും. കാറിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. 2000 രൂപ നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. കാറിന്റെ പ്രോട്ടോടൈപ്പ് ആണ് നവംബര്‍ 16ന് പുറത്തുവിടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ വാഹനം വിപണിയില്‍ എത്തിക്കും. 20എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 10 കിലോവാട്ട് ശേഷിയുള്ള ലിഥിയം ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ […]

Posted inപുസ്തകങ്ങൾ

നരസി

ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങളുടെ കഥകളാല്‍ സമ്പന്നമാണ് ഈ കൃതി. ഒരു അലൗകിക പ്രണയത്തിന്റെ സുന്ദരമായ ആവിഷ്‌കരണവുമാണ് ഈ നോവല്‍. ‘നരസി’. മെഫിന്‍ മാത്യു. ഗ്രീന്‍ ബുക്‌സ്. വില 150 രൂപ.  

Posted inആരോഗ്യം

പ്രമേഹം അറിയാം, പ്രതിരോധിക്കാം

നവംബര്‍ 14 ലോക പ്രമേഹ ദിനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കുവാനും ചിലപ്പോള്‍ സുഖപ്പെടുത്തുവാനും സാധിച്ചേക്കും. രോഗത്തെപ്പറ്റിയും രോഗ കാരണങ്ങള്‍, സങ്കീര്‍ണ്ണതകള്‍, രോഗലക്ഷണങ്ങള്‍, ചികിത്സാ നിര്‍ണ്ണയം, ചികിത്സാ രീതികള്‍, ജീവിതശൈലികള്‍ എന്നിവയെപ്പറ്റി നല്ല വിജ്ഞാനം അത്യന്താപേക്ഷിതമാണ്. പ്രഭാതത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് പ്രമേഹരോഗികളില്‍ മികച്ച ആരോഗ്യം ഉറപ്പ് വരുത്തുന്നു. വ്യായാമം പേശികളുടെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഇതിലൂടെ ഊര്‍ജ്ജത്തിനായി […]

Posted inശുഭരാത്രി

Shubarathri – 900

എപ്പിസോഡ് 900 : നോട്ട് ഔട്ട്. വിജയമോ പരാജയമോ ശാശ്വതം അല്ലായിരിക്കാം. പക്ഷെ ചില നാഴികക്കല്ലുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. Episode 900 : Not Out. Success or failure may not be permanent. But the confidence that some milestones give is not small.

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 13.11

ഉയരക്കാരിയുടെ പറക്കല്‍ | ഏറ്റവും വലിയ മരതകക്കല്ല് | 50 വയസ്, മണിക്കൂറില്‍ 23 ബഞ്ചീ ജംപ് | കൊട്ടാരം വിട്ട പ്രണയം | സുന്ദരി പോലീസ്‌ ഉയരക്കാരിയുടെ പറക്കല്‍ ഏറ്റവും ഉയരമുള്ള വനിതയുടെ വിമാനയാത്ര. ഏഴടി ഏഴിഞ്ച് ഉയരവുമായി ഗിന്നസ് റിക്കാര്‍ഡിട്ട തുര്‍ക്കിക്കാരി റുമേയ്‌സാ ഗെല്‍ഗി. നാലു ലോക റിക്കാര്‍ഡുകളുടെ ഉടമയാണ് ഈ 24 കാരി. ലോകത്തെ ഏറ്റവും വലിയ ഉയരക്കാരിയുടെ ആദ്യ വിമാനയാത്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. വീവെര്‍ സിന്‍ഡ്രോം ബാധിതയായ ഗെല്‍ഗി സാന്‍സ്ഫ്രാന്‍സികോയിലേക്കാണു പറന്നത്. […]

Posted inലേറ്റസ്റ്റ്

പാക്കിസ്ഥാനെ പരാജയപ്പെടുത്തി രണ്ടാം ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

പാക്കിസ്ഥാനെ പരാജയപ്പെടുത്തി രണ്ടാം ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ […]

Posted inലേറ്റസ്റ്റ്

എൻ എസ് എസ്സിനോട് അയിത്തമില്ലെന്ന് വി ഡി സതീശൻ

എൻ എസ് എസ്സിനോട് അയിത്തമില്ലെന്ന് വി ഡി സതീശൻ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകും. എന്‍ എസ് എസിനോട് ആയിത്തമില്ല. തള്ളിപ്പറഞ്ഞിട്ടില്ല.എന്‍എസ്എസ് എല്ലാവരെയും കണ്ടിട്ടുണ്ട്.വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു.മാറ്റാരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല.സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളു.ആരോടും അകൽച്ചയില്ല എന്നതാണ് തന്റെ നിലപാട്.എല്ലാരേയും ചേർത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു

Posted inലേറ്റസ്റ്റ്

രാജീവ് ഗാന്ധിയുടെ കൊലപാതകം  ഏറെ ദുഃഖകരമാണെന്നു നളിനി

[et_pb_section][et_pb_row][et_pb_column type=”4_4″][et_pb_text] രാജീവ് ഗാന്ധിയുടെ കൊലപാതകം  ഏറെ ദുഃഖകരമാണെന്നു നളിനി രാജീവ് ​ഗാ​ന്ധി കൊലക്കേസിൽ തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇടപെട്ട സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്. വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു. അതേസമയം ​ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ടെന്ന് നളിനി വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 13. 11

◾കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കിയ ഗവര്‍ണര്‍, തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും പറഞ്ഞു. ◾യൂണിവേഴ്സിറ്റി ചാന്‍സലര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി പി രാജീവ്. ഓര്‍ഡിനന്‍സ് ആര്‍ക്കും […]