Posted inലേറ്റസ്റ്റ്

പ്രിയങ്കാ ഗാന്ധി 2008 ല്‍ തന്നെ കണ്ടിരുന്നു;ജയിൽ മോചിതയായ നളിനി.

പ്രിയങ്കാ ഗാന്ധി 2008 ല്‍ തന്നെ കാണാന്‍ ജയിലില്‍ വന്നിരുന്നെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതയായ നളിനി. തന്നെ അടുത്തിരുത്തിയ പ്രിയങ്ക കൊലപാതകത്തെ കുറിച്ച് ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. കൊലപാതകത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രിയങ്ക വികാരധീനയായി കരഞ്ഞിരുന്നു. വധഗൂഡാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. കൂടിക്കാഴ്ചയിലെ മറ്റു വിവരങ്ങള്‍ പുറത്തു പറയില്ലെന്നും നളിനി. ‘തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാൻ ആഗ്രഹമുണ്ട്. സ്റ്റാലിനെ കണ്ട് നന്ദി പറയണം. ഗാന്ധി കുടുംബത്തോടും ഏറെ നന്ദിയുണ്ട്. അവസരം […]

Posted inലേറ്റസ്റ്റ്

എല്‍ഡിഎഫിന്റെ രാജ്ഭാവന്‍ മാര്‍ച്ച് നാളെ.

സര്‍വകലാശാലകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫിന്റെ രാജ്ഭാവന്‍ മാര്‍ച്ച് നാളെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലാണ്. ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ ലക്ഷം പേരെ അണിനിരത്താനാണു നീക്കം. കേരളത്തിന്റെ വികസനത്തേയും ഉന്നതവിദ്യാഭ്യാസ മേഖലയേയും തകർക്കുന്ന കേന്ദ്ര സർക്കാരിന്റേയും ഗവർണറുടെയും നിലപാടിനെതിരെ പ്രഖ്യാപിച്ച രാജ്‌ഭവൻ മാർച്ചിന്റെ ഭാഗമായാണ്‌ റാലി. ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചിന്‌ മുതലക്കുളം മൈതാനത്ത്‌ നടക്കുന്ന മാർച്ചിൽ കാൽലക്ഷം പേർ പങ്കെടുക്കും. കെ പി മോഹനൻ ഉദ്‌ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌, ജില്ലാ സെക്രട്ടറി പി […]

Posted inലേറ്റസ്റ്റ്

ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നെങ്കിലും ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പ്രശാന്ത് ആരോപിച്ചതിനാലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ സിഐ സുരേഷിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ജനുവരി മൂന്നിന്‌ ആർഎസ്‌എസ്‌ പ്രവർത്തകർ പ്രകാശിനെ ക്രൂരമായി മർദിച്ചിരുന്നു. ഇതിന്‌ ഒന്നര മണിക്കൂറിന്‌ ശേഷമാണ്‌ ഇയാളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. മർദനത്തിന്റെ മുറിപ്പാട്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 14.11

◾സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നെങ്കിലും ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പ്രശാന്ത് ആരോപിച്ചതിനാലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ സിഐ സുരേഷിനാണ് അന്വേഷണ ചുമതല. ◾സര്‍വകലാശാലകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫിന്റെ രാജ്ഭാവന്‍ മാര്‍ച്ച് നാളെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലാണ്. ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ ലക്ഷം പേരെ അണിനിരത്താനാണു നീക്കം. ◾കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ […]

Posted inലേറ്റസ്റ്റ്

തുർക്കി ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ 6 മരണം

തുർക്കി ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ 6 മരണം തുര്‍ക്കി നഗരമായ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്‌ട്രീറ്റായ ഇസ്‌തിക്‌ലാലിൽ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 53 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. പ്രാഥമിക വിലയിരുത്തലുകൾ വച്ച് സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നഗരമധ്യത്തിലെ തിരക്കേറിയ […]

Posted inലേറ്റസ്റ്റ്

ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

  ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ശിശുദിന തലേന്ന് കേരള ബ്ലാസ്റ്റേഴ്സ് തെളിയിച്ചു, തങ്ങൾക്ക് ഇത് കുട്ടിക്കളിയല്ലെന്ന്. കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ അറബിക്കടലോളം ആർത്തിരമ്പിയ മഞ്ഞക്കടലിലെ സാക്ഷിനിർത്തി കൊമ്പന്മാർ ഗോവയെ കൊമ്പു കുത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ […]

Posted inലേറ്റസ്റ്റ്

അടിക്കാൻ അടിച്ചുമാറ്റിയത് 12 കുപ്പി മദ്യം

അടിക്കാൻ അടിച്ചുമാറ്റിയത് 12 കുപ്പി മദ്യം ആലപ്പുഴയില്‍ ” അടിക്കാൻ അടിച്ചുമാറ്റിയത് ” 12 കുപ്പി മദ്യം . ആലപ്പുഴ ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലൈറ്റിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്ക് ആണ് മോഷണം നടന്നത്. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 12 കുപ്പി മദ്യം ആണ് അടിച്ചെടുത്തത്. ആകെ 9430 രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടത്. മോഷ്ടാവ് […]

Posted inബിസിനസ്സ്

നിക്ഷേപം കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ഒക്ടോബറില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുതിച്ചുയര്‍ന്നു. സെപ്തംബറിനേക്കാള്‍ 39 ശതമാനം വര്‍ദ്ധനയോടെ 108 കോടി ഡോളറാണ് (ഏകദേശം 8,856 കോടി രൂപ) സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്. അതേസമയം, 2021 ഒക്ടോബറില്‍ ലഭിച്ച നിക്ഷേപത്തേക്കാള്‍ ഇത് 69 ശതമാനം കുറവുമാണ്. എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് സീരീസ്-എഫ് ഫണ്ടിംഗിലൂടെ നിലവിലെ നിക്ഷേപകരില്‍ നിന്ന് 25 കോടി ഡോളറാണ് (2,050 കോടി രൂപ) സമാഹരിച്ചത്. ബി2ബി ഇ-കൊമേഴ്സ് സ്ഥാപനമായ ഉഡാന്‍ നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് 12 കോടി ഡോളറും (985 കോടി […]

Posted inബിസിനസ്സ്

വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി എസ്ബിഐ

പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നതിന് വര്‍ഷംതോറും സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണ്‍ വീഡിയോ കോളിലൂടെ സമര്‍പ്പിക്കുന്നതിന് പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് എന്ന പേരിലാണ് എസ്ബിഐ ഫീച്ചര്‍ അവതരിപ്പിച്ചത്. ബാങ്ക് ശാഖയില്‍ പോകാതെ തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യമാണ് എസ്ബിഐ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് മുഖാന്തരം വീഡിയോ കോള്‍ വഴി ഒരുക്കിയിരിക്കുന്നത്. ഇതിനായി എസ്ബിഐയുടെ പെന്‍ഷന്‍ സേവാ വെബ്സൈറ്റ് അല്ലെങ്കില്‍ പെന്‍ഷന്‍ സേവാ ആപ്പ് സന്ദര്‍ശിക്കുക. […]

Posted inവിനോദം

സുരാജും ബേസിലും ഒന്നിക്കുന്ന ‘എങ്കിലും ചന്ദ്രികേ’

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എങ്കിലും ചന്ദ്രികേ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടി റിലീസ് ചെയ്തു. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന്‍ ചന്ദ്രശേഖരനും, അര്‍ജുന്‍ […]