Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്

ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ് . തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു പക്ഷെ പണം കണ്ടെത്താൻ വൈകിയതാണ് വിതരണം വൈകാൻ കാരണമായത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെ ചൊല്ലി നാട്ടുകാരും പൊലീസും തമ്മിൽ സംഘര്‍ഷം. മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ തടഞ്ഞു. റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. പൊലീസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണെടുപ്പ് മൂലം പാറ്റൂർ കുടിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത നിർമാണത്തിനായി മണ്ണെടുപ്പിനെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് പി.ജെ ജോസഫ്.സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഇല്ല. കോൺഗ്രസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ കുടുംബശ്രീ പ്രവർത്തകർ

ബാഹ്യസമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരമെന്നും കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു എന്നുമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ച് ഇ പി ജയരാജൻ പറഞ്ഞത്. ഇതിനു പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ലെന്നും, സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ വ്യക്തമാക്കി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരീക്ഷ കൺട്രോളർക്ക് താക്കീതുമായി കോളേജ് വിദ്യാഭ്യാസഡയറക്ടർ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചത് എൻഐസി സോഫ്റ്റ്‍വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പരീക്ഷാ കൺട്രോളർ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നുവെന്നും , ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ താക്കീത് നൽകി.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചിക്കുന്‍ ഗുനിയക്ക് വാക്സീന്‍

ചിക്കുന്‍ ഗുനിയ എന്ന കൊതുക്ജന്യ രോഗത്തിന് ലോകത്ത് ആദ്യമായി വാക്സീന്‍ കണ്ടുപിടിച്ചു. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ എടുക്കാമെന്നാണ് നിര്‍ദേശം. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്സീന്‍റെ കണ്ടെത്തല്‍ ഏറെ പ്രസക്തമാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി

മഹുവ മൊയ്ത്ര എംപിയിലൂടെ രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. ജമ്മുകശ്മീർ മണ്ഡല പുനർനിർണ്ണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യുഎഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ൽ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഇ .പി.ജയരാജൻ

കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ഒരിടത്തും ജയിക്കില്ലെന്നും, എന്നാല്‍ മുസ്‌ലിം ലീഗിന് തനിയെ ശക്തിയുള്ള സീറ്റുകള്‍ ഉണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നു പോകുമെന്നും, പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. അതിനാല്‍ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രം

വായു മലിനീകരണം രൂക്ഷമായ ദില്ലിയിൽ ഇപ്പോൾ മഴ പെയ്യുന്ന സാഹചര്യമാണുള്ളതെന്നും വായു ഗുണനിലവാരം മെച്ചപ്പെട്ടേക്കാനാണ് സാധ്യതയെന്നും റിപ്പോർട്ട് . എന്നാൽ  വായുമലിനീകരണത്തെ തുടർന്ന്  പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രം. സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. പക്ഷെ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പൂർണ്ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാടുമായി ഫ്രാന്‍സിസ് മാർപ്പാപ്പ

ട്രാന്‍സ് വ്യക്തി അവർ ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് ഫ്രാന്‍സിസ് മാർപ്പാപ്പ. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല. മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാർപ്പാപ്പയുടെ മറുപടി. പ്രായപൂർത്തിയായ ട്രാന്‍സ് വ്യക്തികൾക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി.

Posted inബിസിനസ്സ്

ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവുമായി ഡിസ്നി- ഹോട്ട്സ്റ്റാര്‍

ഉപയോക്താക്കളുടെ എണ്ണത്തില്‍ വീണ്ടും ഇടിവ് നേരിട്ട് പ്രമുഖ ഒടിടിയായ ഡിസ്നി- ഹോട്ട്സ്റ്റാര്‍. നാലാം പാദത്തില്‍ 28 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. തുടര്‍ച്ചയായ നാലാമത്തെ പാദത്തിലും പ്ലാറ്റ്ഫോമിന് വരിക്കാരെ നഷ്ടമായത് തിരിച്ചടിയായി. മുന്‍ പാദത്തില്‍ 4.04 കോടിയായിരുന്നു ഡിസ്നി- ഹോട്ട്സ്റ്റാറിന്റെ അംഗങ്ങള്‍. ഇതില്‍ ഏഴുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 3.76 കോടിയായാണ് വരിക്കാരുടെ എണ്ണം താഴ്ന്നത്. 2022 ഒക്ടോബര്‍ അവസാനം 6.13 കോടിയായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. സിനിമകള്‍ […]