വാട്സ്ആപ്പിന്റെ വെബ് പതിപ്പില്‍ സന്ദേശങ്ങള്‍ തിരഞ്ഞ് കണ്ടെത്തുന്നതിന് ഉപയോക്താക്കളെ എുളപ്പത്തില്‍ അനുവദിക്കുന്ന ഫീച്ചറെത്തി. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. ഉപയോക്താക്കള്‍ക്ക് നേരത്തെ അയച്ച ഒരു സന്ദേശം കണ്ടെത്താന്‍ കീവേഡുകള്‍ ഓര്‍ക്കണമെന്നില്ല. സന്ദേശം എന്നാണ് അയച്ചെന്നതെന്നും അല്ലെങ്കില്‍ ലഭിച്ചതെന്നും അറിയാമെങ്കില്‍ തീയതി അടിസ്ഥാനമാക്കി സന്ദേശങ്ങള്‍ കണ്ടെത്താം. ടെക്സ്റ്റുകള്‍ ഇല്ലാത്ത വീഡിയോകളും വോയ്‌സ് നോട്ടുകളും ഉള്‍പ്പെടെ തിരഞ്ഞ് കണ്ടെത്തുന്നതിന് ഈ ഫീച്ചര്‍ ഏറെ സഹായിക്കും. വാട്ട്‌സ്ആപ്പ് 2348.50-ല്‍ ഫീച്ചര്‍ വരുന്നതായി […]
മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ‘ഫീനിക്‌സ്’ ട്രെയിലര്‍
സുരേഷ് ഗോപി ചിത്രം ഗരുഡന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ‘ഫീനിക്‌സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു വീടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹതകളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇതുവരെ ത്രില്ലര്‍ തിരക്കഥകള്‍ ഒരുക്കിയ മിഥുന്റെ ഹൊറര്‍ തിരക്കഥയാണിത്. ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഭരതന്‍ ആണ്. അജു വര്‍ഗീസ്, അനൂപ് മേനോന്‍, ചന്തു നാഥ് എന്നിവരാണ് ഫീനിക്‌സില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അഡ്വേക്കേറ്റ് ജോണ്‍ എന്ന […]
‘കണ്ണൂര്‍ സ്‌ക്വാഡ്’ 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍
വലിയ പ്രീ റിലീസ് ഹൈപ്പോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ തിയേറ്ററിലെത്തി ഗംഭീര വിജയം നേടിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഇപ്പോഴും ചില തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം നവംബര്‍ 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിയത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി എത്തിയത്. നവാഗതനായ റോബി വര്‍ഗീസ് […]
ഫെരാരി സൂപ്പര്‍കാര്‍ സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാന്‍
ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ ഫെരാരി സൂപ്പര്‍കാര്‍ സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാന്‍. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍കാറാണ് ദുല്‍ക്കറിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ എക്‌സ്‌ഷോറൂം വില. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷന്‍ കൂടി ചേരുമ്പോള്‍ വില ഉയരും. പുതിയ വാഹനത്തില്‍ എന്തൊക്കെ കസ്റ്റമൈസേഷനാണ് ദുല്‍ക്കര്‍ വരുത്തിയത് എന്ന് വ്യക്തമല്ല. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ഇതെന്നാണ് സൂചന. ഏറെ നാളുകള്‍ക്ക് […]
അയല്‍പക്കത്തായം
സുഖത്തില്‍, സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന മനുഷ്യര്‍ കുറച്ചു മനുഷ്യരുടെ ഒപ്പമാണ്. നരകത്തില്‍, വേദനയില്‍, ജയിലറയില്‍ കഴിയുമ്പോള്‍ നാം കോടാനുകോടി മനുഷ്യരുടെ ഒപ്പമാണ്. അവരുടെ വേദനകളുടെയും സഹനത്തിന്റെയും ഒപ്പമാണ്. ആ ഒപ്പമാകലിനുവേണ്ടിയാവണം എല്ലാ സിദ്ധാര്‍ത്ഥ•ാരും കൊട്ടാരവാസം വിട്ടിറങ്ങിപ്പോകുന്നത്. ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ മനുഷ്യര്‍ പരസ്പരം ഒന്നുചേരുക എന്ന കാഴ്ചപ്പാടില്‍ രൂപംകൊണ്ട അയല്‍ക്കൂട്ടപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ മാധവന്‍, ജാനകി എന്നിവരുടെ അലൗകികപ്രണയത്തിന്റെ കഥ. അസൂയയും വെറുപ്പും വിദ്വേഷവും പകയും പ്രതികാരവുമെല്ലാം മനുഷ്യസ്‌നേഹമെന്ന മഹാപ്രവാഹത്തില്‍ അലിഞ്ഞില്ലാതായി, അപരനും ചേര്‍ന്നതാണ് ഞാന്‍ എന്ന ഒരുമയുടെ സുന്ദരസങ്കല്‍പ്പത്തിലേക്കുയരുന്ന […]
പനിയോ ജലദോഷമോ വരുമ്പോള്‍ കാപ്പി കുടിക്കരുത്!
പനിയോ ജലദോഷമോ വരുമ്പോള്‍ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. പകരം ചൂടു വെള്ളം, കഞ്ഞിവെള്ളം, കട്ടന്‍ചായ തുടങ്ങിയവ കുടിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അസുഖബാധിതര്‍ കാപ്പി ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ? കഫൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാപ്പി കുടിക്കുമ്പോള്‍ ഉറക്കം വരില്ല. അസുഖബാധിതരായി ഇരിക്കുമ്പോള്‍ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്. കാപ്പി കുടിക്കുന്നത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാല്‍ അസുഖബാധിതര്‍ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്. കൂടാതെ കഫൈന്‍ ശരീരത്തെ നിര്‍ജലീകരിക്കാന്‍ കാരണമാകും. കാപ്പി കുടിച്ച് […]
കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ, ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക. ഭാസുരാംഗന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ ഇഡിയെ അറിയിച്ചിരുന്നത്. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിൽ നിന്ന് വരും ദിവസങ്ങളിൽ വിശദാംശങ്ങള്‍ ശേഖരിക്കും. അഖിൽ ജിത്തിന്റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ ഇഡി കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 10
◾ഇസ്രയേല്‍- ഹമാസ് തെരുവുയുദ്ധം തുടരുന്നതിനിടെ വടക്കന്‍ഗാസയില്‍നിന്നു കൂട്ടപലായനം. ഇന്നലെ മാത്രം അരലക്ഷത്തോളം പേര്‍ കൂടി പലായനം ചെയ്തുവെന്ന് യുഎന്‍. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 10,812 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 40 % കുട്ടികളാണ്. അതേസമയം രോഗികള്‍ക്കു പുറമേ ആയിരങ്ങള്‍ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേല്‍ സൈന്യമടുത്തെന്നാണു റിപ്പോര്‍ട്ട്. അല്‍ ഷിഫയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപണം. ◾കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ […]
ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ. ടൗൺ ബ്രാഞ്ചിൽ നിന്ന് അഖിൽജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ മാറനല്ലൂരിലെ ബ്രാഞ്ചിൽ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തുവരുകയായിരുന്നു.കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാർക്കൊപ്പമിരുത്തിയാണ് അഖിൽജിത്തിനെ ചോദ്യം ചെയ്യുന്നത്. ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കണമെങ്കിൽ ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യണം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഭാസുരാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയുള്ള KSU പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയുള്ള KSU പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം രംഗത്ത്. മന്ത്രി മാധ്യമങ്ങളെ കാണുന്നത് നുഴഞ്ഞു കയറി അലങ്കോലപെടുത്താൻ KSU ശ്രമിച്ചുവെന്നും വനിതാ മന്ത്രിക്കെതിരെ തുടർച്ചയായി അതിക്രമം നടത്തുന്നുവെന്നുമാണ് സിപിഐഎം ആരോപിക്കുന്നത്.
