Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

ഇന്ന് ബലിപെരുനാള്‍. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ബലി പെരുനാള്‍ ആശംസകള്‍. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. പ്രസിഡന്റ് ഗോത്തബായ രാജപക്സെയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ കയ്യടക്കിയ ജനം പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കു തീയിട്ടു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് രാജിവച്ചതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു. പ്രസിഡന്റ് ഗോത്തബായ രാജിവയ്ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ പ്രസിഡന്റ് രാജ്യംവിട്ടെന്നാണ് വിവരം. പട്ടിണിയും വിലക്കയറ്റവുംമൂലം പൊറുതിമുട്ടിയ ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിനു സാധ്യത. […]