Posted inശുഭദിനം

Shubadhinam – 500

സേവ് ദ ചില്‍ഡ്രന്‍ എന്ന എന്‍ ജി ഒ യില്‍ പ്രോഗ്രാം ഓഫീസറായ മന്‍സൂര്‍ അലി അബ്ദുള്ളയുടെ കഥ The story of Mansoor Ali Abdullah, Program Officer at Save the Children NGO

Posted inബിസിനസ്സ്

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഗൗതം അദാനി

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ അദാനി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഓഹരികള്‍ രണ്ടാഴ്ച തുടര്‍ച്ചയായി കുതിച്ചുയരുകയും വാള്‍സ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വര്‍ധിച്ചു. ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്. തിങ്കളാഴ്ച അദാനിയുടെ സമ്പത്തില്‍ 314 ദശലക്ഷം ഡോളറിന്റെ വര്‍ധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യന്‍ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യന്‍ ഡോളര്‍ സമ്പത്തുമായി […]

Posted inബിസിനസ്സ്

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ 14 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ കഴിഞ്ഞമാസം കടകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ ആഗസ്റ്റിനേക്കാള്‍ 14 ശതമാനം വര്‍ദ്ധന. ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലുകളില്‍ വളര്‍ച്ച 0.7 ശതമാനം. 77,267 കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകളാണ് സെപ്തംബറില്‍ കടകളില്‍ നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആഗസ്റ്റില്‍ വാങ്ങല്‍ച്ചെലവ് 67,414 കോടി രൂപയായിരുന്നു. 45,287 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലുകളും സെപ്തംബറില്‍ നടന്നു. ആഗസ്റ്റില്‍ ഇത് 44,943 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം മൊത്തം ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് മൂല്യം 1.22 ലക്ഷം കോടി […]

Posted inവിനോദം

ഫിഫ ഖത്തര്‍ ലോകകപ്പിന് ആവേശമേകി മോഹന്‍ലാലിന്റെ സംഗീത ആല്‍ബം

ഫിഫ ഖത്തര്‍ ലോകകപ്പിന് ആവേശമേകി മോഹന്‍ലാലിന്റെ സംഗീത ആല്‍ബം. ദോഹയില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ആല്‍ബം പ്രകാശനം ചെയ്തത്. സുപ്രീം കമ്മിറ്റി പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. ഫുട്‌ബോളിനെ പ്രാണനായി കരുതുന്ന മലപ്പുറവും അവിടുത്തെ സെവന്‍സ് ഫുട്‌ബോളിനെയും കുറിച്ചാണ് ആല്‍ബം. ലോകകപ്പിന് മത്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് ഈ നാല് മിനിട്ടുള്ള ആല്‍ബം. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് ഈണം […]

Posted inവിനോദം

ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’ 2024 ജനുവരിയില്‍

ഹൃത്വിക് റോഷനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ 2024 ജനുവരി 25ന് റിലീസ് ചെയ്യും. അടുത്ത വര്‍ഷം സെപ്തംബറില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായിക. അനില്‍ കപൂറും പ്രധാന കഥാപാത്രമായി എത്തുന്നു. ഹൃത്വിക് റോഷനും ദീപിക പദുക്കോണും എയര്‍ഫോഴ്‌സ് പൈലറ്റുമാരായാണ് അഭിനയിക്കുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് നിര്‍മാണം.

Posted inഓട്ടോമോട്ടീവ്

വില വര്‍ധിപ്പിക്കാനൊരുങ്ങി കിയ കാരന്‍സ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ പ്രമിയം എംപിവിയാണ് കിയ കാരന്‍സ്. അടുത്തിടെ വലിയ തോതില്‍ ആവശ്യക്കാരെത്താന്‍ ആരംഭിച്ചതോടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഡിസംബര്‍ മാസത്തിനുള്ളില്‍ വാഹനത്തിനു വില വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാഹനം വിപണിയില്‍ അവതരിപ്പിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് വിലയില്‍ പരിഷ്‌കരണം ഉണ്ടാകാന്‍ പോകുന്നത്. വാഹനത്തിന്റെ കുറഞ്ഞ വകഭേദമായ 1.5 പെട്രോള്‍ പ്രീമിയം മാനുവല്‍ മോഡലിന് 8.99 ലക്ഷം രൂപയാണ് വില. 1.4 പെട്രോള്‍ ഡിസിടി ലക്ഷ്വറി പ്ലസ്, 1.5 […]

Posted inപുസ്തകങ്ങൾ

രമേഷ് പിഷാരടിയുടെ ‘ചിരി പുരണ്ട ജീവിതങ്ങള്‍’.

‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍… വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍ ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട് പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍…’. സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍. മുഴുവന്‍ സത്യമല്ല, കള്ളവുമല്ല. ‘ചിരി പുരണ്ട ജീവിതങ്ങള്‍’. മാതൃഭൂമി ബുക്‌സ്. വില […]

Posted inആരോഗ്യം

ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. ക്രിട്ടിക്കല്‍, ഹൈ, മീഡിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ഫംഗല്‍ രോഗാണുക്കളെ തരംതരിച്ചിരിക്കുന്നത്. ഓരോ മുന്‍ഗണനാ വിഭാഗത്തിലും പൊതുജനാരോഗ്യത്തില്‍ ഫംഗല്‍ അണുബാധകള്‍ ഉണ്ടാക്കുന്ന സ്വാധീനവും അവ മരുന്നുകളോട് കൈവരിക്കുന്ന പ്രതിരോധശേഷിയും വിലയിരുത്തിയാണ് റാങ്ക് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഫംഗല്‍ പ്രിയോറിറ്റി പാത്തജന്‍സ് ലിസ്റ്റ്’ എന്ന പട്ടിക തയ്യാറാക്കിയത്. ലോകമെമ്പാടും ആശുപത്രികളില്‍ രോഗപകര്‍ച്ചക്ക് കാരണമായിട്ടുള്ള […]

Posted inലേറ്റസ്റ്റ്

ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തി

ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ മൊഴി വഞ്ചിയൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്‍തികരമാണ്. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിച്ചത്. തുടർന്ന് രാവിലെ എസ് പി ഓഫീസിലെത്തിച്ച് അറസ്റ്റും തുടർ നടപടികളും നടത്താനിരിക്കെയാണ് ശുചി മുറിയിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ  ആത്മഹത്യാ ശ്രമം നടത്തിയത്. സുരക്ഷാപരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ പോലീസുകാർ സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത് എന്ന് പറയപ്പെടുന്നു. […]

Posted inലേറ്റസ്റ്റ്

കോൺഗ്രസിന് ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ

സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.കോൺഗ്രസിന് ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് ഖർഗെ വ്യക്തമാക്കി.സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ചുള്ള ബി ജെ പി യുടെ ഇടപെടലിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു. ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം. സാങ്കല്പിക ഭരണാധികാരിയായ ഗവർണർ  അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു […]