Posted inലേറ്റസ്റ്റ്

ആളില്ലാതെ അടച്ചുപൂട്ടിയിരുന്ന വീട് പൊലീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയെന്നു പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന.

ആളില്ലാതെ അടച്ചുപൂട്ടിയിരുന്ന വീട് പൊലീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയെന്നു പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസില്‍നിന്നാണെന്നു പറഞ്ഞ് ഒരു സംഘം പൊലീസാരെത്തിയാണ് വീട് കുത്തിത്തുറന്നത്. കത്തിക്കുത്തുകേസിലെ പ്രതി ഒളിച്ചിരിക്കുന്നുെണ്ടന്നു പറഞ്ഞാണ് വീട്ടില്‍ അതിക്രമിച്ചുകയറി പത്തു പവന്‍ ആഭരണങ്ങളും ബ്രിട്ടോയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളും അപഹരിച്ചത്. പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറിനെ സ്ഥലം […]

Posted inടെക്നോളജി

26 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടി വാട്‌സാപ്പ്

പെുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് അറിയിച്ചു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പിന് സെപ്റ്റംബറില്‍ ഇന്ത്യയില്‍ നിന്ന് 666 പരാതികള്‍ ലഭിക്കുകയും ഇതില്‍ 23 കേസില്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ‘റിപ്പോര്‍ട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് അറിയിച്ചു. സെപ്റ്റംബറില്‍ വാട്‌സാപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ […]

Posted inബിസിനസ്സ്

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.78, പൗണ്ട് – 95.16, യൂറോ – 81.81, സ്വിസ് ഫ്രാങ്ക് – 82.88, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.13, ബഹറിന്‍ ദിനാര്‍ – 219.56, കുവൈത്ത് ദിനാര്‍ -267.14, ഒമാനി റിയാല്‍ – 215.00, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.88.

Posted inആരോഗ്യം

ആണ്‍കുട്ടികളുള്ള രക്ഷിതാക്കളാണോ? ഓര്‍മശക്തി പെട്ടെന്ന് കുറയും

ആണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ പെണ്‍കുട്ടികളുള്ളവരെക്കാള്‍ വേഗത്തില്‍ പ്രായമാകാനും ഓര്‍മശക്തി കുറയാനും സാദ്ധ്യതയുണ്ടെന്ന് പഠനം. പ്രായമാകുന്തോറും അവരുടെ മസ്തിഷ്‌ക ശക്തി വളരെ വേഗത്തില്‍ കുറയുന്നതായി തെളിഞ്ഞു. സൈക്യാട്രിക് റിസര്‍ച്ച് ജേണല്‍ പ്രകാരം ഒന്നില്‍ കൂടുതല്‍ ആണ്‍മക്കളുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും പഠനത്തില്‍ പറയുന്നു. 50 വയസില്‍ കൂടുതല്‍ പ്രായമുള്ള 13,222 രക്ഷിതാക്കളില്‍ 18 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഗണിത പരിശോധനകളും ഓര്‍മ്മ പരീക്ഷിക്കുന്ന ടെസ്റ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ ഒരുപോലെ സ്‌കോറുകള്‍ […]

Posted inപുസ്തകങ്ങൾ

ജഗതി ഒരു അഭിനയ വിസ്മയം

ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്‌ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്‍ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. തിരിച്ചറിയാം, ശ്രീകുമാറെന്ന പച്ചമനുഷ്യനെ. ‘ജഗതി ഒരു അഭിനയ വിസ്മയം’. രമേഷ് പുതിയമഠം. ഗ്രീന്‍ ബുക്‌സ്. വില 218 രൂപ.  

Posted inഓട്ടോമോട്ടീവ്

വില 5 ലക്ഷത്തില്‍ താഴെ; വൈകില്ല ഈ കുഞ്ഞന്‍ എസ്യുവി

മൈക്രോ എസ്‌യുവി വിഭാഗത്തില്‍ ടാറ്റ പഞ്ച്, സിട്രോണ്‍ സി3, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാന്‍ കാസ്പര്‍ അടുത്ത വര്‍ഷമെത്തും. ജന്മനാടായ ദക്ഷിണ കൊറിയയില്‍ അരങ്ങേറിയ ഈ കുഞ്ഞന്‍ എസ്യുവി, വൈകാതെ ഇന്ത്യയടക്കമുള്ള വിപണികളിലും വില്‍പനയ്‌ക്കെത്തുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കും. മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില. കാസ്പറിനു കരുത്തേകുക ഗാന്‍ഡ് ഐ 10 നിയൊസിലെ 1.2 […]

Posted inവിനോദം

ആക്ഷന്‍ നിറച്ച് കിംഗ് ഖാന്റെ ‘പഠാന്‍’ ടീസര്‍

ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പഠാന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഴോണറിനോട് ഏറെ നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും പഠാന്‍ എന്നാണ് ടീസര്‍ കാണികളോട് പറയുന്നത്. തിയറ്ററുകളില്‍ വന്‍ കൈയടികള്‍ക്ക് സാധ്യതയുള്ള ഷാരൂഖ് ഖാന്റെ വണ്‍ ലൈനറുകളും അതിഗംഭീര ആക്ഷന്‍ രംഗങ്ങളും ഉള്‍ച്ചേര്‍ന്നതാണ് 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ […]

Posted inവിനോദം

കിറുക്കനും കൂട്ടുകാരും ‘സാറ്റര്‍ഡേ നൈറ്റ്’ ടീസര്‍ എത്തി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സ്വഭാവം കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. പുത്തന്‍ തലമുറ യുവാക്കളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രവുമായിരിക്കും ചിത്രത്തിലെ നായകന്‍. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നിവിന്‍ പോളിക്കൊപ്പം […]

Posted inബിസിനസ്സ്

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3870 രൂപയാണ്. അതേസമയം […]

Posted inബിസിനസ്സ്

യൂറോപ്യന്‍ യൂണിയനെ കടത്തിവെട്ടി; ക്രൂഡ് ഇറക്കുമതിയില്‍ റഷ്യ ഒന്നാമത്

യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവ്. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമാനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയും ചെയ്തു. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് […]