ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്നു കേരളം സുപ്രീം കോടതിയില്‍. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടിനുമായി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസുകാരന്‍ ഗണേഷിനു വാരിയെല്ലിനു ചതവുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ […]
തെലങ്കാനയിലെ ‘കുതിരക്കച്ചവട’ത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്
തെലങ്കാനയിലെ ‘കുതിരക്കച്ചവട’ത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തണമെന്നും ബി.എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും തുഷാര്‍ ഏജന്റുമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണു പുറത്തുവിട്ടത്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍. കോടതിയില്‍ ചോദ്യം ചെയ്യുമെന്നും തോമസ് ഐസക്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തി ധാരണ ഉണ്ടാക്കുന്ന കീഴ് വഴക്കം […]
മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഥവി ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഥവിയെ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. എംഎല്‍എമാരും അനുയായികളും തടിച്ചുകൂടിയതോടെ ഓഫീസിന്റെ വാതിലടച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിക്കു നിന്നു തിരിയാന്‍ കഴിയാത്തത്രയും തിരക്കായതോടെയാണ് വാതിലടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം വാതില്‍ തുറന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഞ്ചാബില്‍ ശിവസേന നേതാവ് സുധീര്‍ സുരി വെടിയേറ്റു കൊല്ലപ്പെട്ടു. അമ്യത്സറില്‍ ഒരു ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കവേയാണ് […]
ദക്ഷിണ കൊറിയക്കു ചുറ്റും റാകിപ്പറന്ന് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍
ദക്ഷിണ കൊറിയക്കു ചുറ്റും റാകിപ്പറന്ന് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍. 180 യുദ്ധവിമാനങ്ങളാണ് ദക്ഷിണ കൊറിയയുടെ വ്യോമോതിര്‍ത്തിയിലൂടെ പറന്നത്. സമുദ്രാതിര്‍ത്തിയില്‍ 80 തവണ മിസൈലുകള്‍ ഉള്‍പെടെയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. 240 യുദ്ധവിമാനങ്ങളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയ. അബുദാബിയില്‍ നടക്കുന്ന സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി പങ്കെടുക്കും. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും. ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ കാലില്‍നിന്നു […]
ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം
ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയുമായി ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം. 2,485 കോടി രൂപയാണ് കേരളത്തില്‍ സമാഹരിക്കപ്പെട്ടത്. 2021 ഒക്ടോബറില്‍ 1,932 കോടി രൂപയായിരുന്നു. സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും ജൂലായില്‍ 2,161 കോടി രൂപയും (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപയും (വളര്‍ച്ച 26 ശതമാനം) കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. 19 ശതമാനം വളര്‍ച്ചയോടെ 23,037 കോടി രൂപ സമാഹരിച്ച് കഴിഞ്ഞമാസവും മഹാരാഷ്ട്ര ഒന്നാംസ്ഥാാനം നിലനിറുത്തി. 33 […]
ദീപാവലി നാളുകളില്‍ കറന്‍സി പ്രചാരം കുറഞ്ഞു
20 വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ ദീപാവലി നാളുകളില്‍ രാജ്യത്ത് കറന്‍സി പ്രചാരം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷം നിറഞ്ഞുനിന്ന ആഴ്ചയില്‍ കറന്‍സി പ്രചാരം 7,600 കോടി രൂപ കുറഞ്ഞു. 2020ല്‍ 43,800 കോടി രൂപയുടെയും 2021ല്‍ 44,000 കോടി രൂപയുടെയും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രിയമേറിയതാണ് കറന്‍സി പ്രചാരം കുറയാന്‍ കാരണം. യു.പി.ഐ, ക്യു.ആര്‍ കോഡ്, ഇ-വാലറ്റുകള്‍, പി.പി.ഐ തുടങ്ങിയ ലളിതമായ ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങളാണ് കറന്‍സി പ്രചാരത്തെ കുറയ്ക്കുന്നത്. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ […]
‘ബര്‍മുഡ’യിലെ മിനി ഫിംഗര്‍ ഡാന്‍സ് റിലീസായി
ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബര്‍മുഡ’യിലെ മിനി ഫിംഗര്‍ ഡാന്‍സ് റിലീസ് ചെയ്തു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11ന് തിയറ്ററുകളില്‍ എത്തും. കശ്മീരി നടി ഷെയ്‌ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ‘ഇന്ദുഗോപന്‍’ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ‘ഇന്ദുഗോപന്‍’ ‘സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വ’യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. ഹരീഷ് […]
2018 ലെ പ്രളയം വെള്ളിത്തിരയിലേയ്ക്ക്
ഈ ചിത്രം സമര്‍പ്പണമാണ്…പ്രളയം കൊണ്ടുപോയ ആത്മാക്കള്‍ക്ക്…അവരെയോര്‍ത്ത് ഇന്നും കരയുന്നവര്‍ക്ക്…ഒരായുസ്സിന്റെ പ്രയത്നമെല്ലാം ഒലിച്ചുപോകുന്നതുകണ്ട് നിസ്സഹായരായി നില്‍ക്കേണ്ടിവന്നവര്‍ക്ക്…കേരളത്തെ നടുക്കിയ 2018ലെ വെള്ളപ്പൊക്കവും പ്രളയവും വെള്ളിത്തിരയിലേയ്ക്ക്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘2018’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂഡ് ആന്തണി തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ […]
കൊമാക്കി വെനീസിന് പ്രിയമേറുന്നു
ഒമ്പത് നിറങ്ങളില്‍ പുറത്തിറങ്ങിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറായ കൊമാക്കി വെനീസിന് ആവശ്യക്കാരേറുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയര്‍ സ്വിച്ച്, മൊബൈല്‍ കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളുമുണ്ട്. വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്‌സ് സൗകര്യവും മികവാണ്. നാലര മണിക്കൂറാണ് ചാര്‍ജിംഗ് സമയം. ഒറ്റ ചാര്‍ജിംഗില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുണ്ട്. ക്രൂസ് കണ്‍ട്രോളുമുണ്ട്. 72 വാട്‌സ് ലിതിയം ബാറ്ററി, നാല് മോഡുകള്‍, 3000 വാട്‌സിന്റെ മോട്ടോര്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഡ്, യൂട്ടിലിറ്റി ബോക്‌സ് […]
തുന്നല്‍ക്കാരന്‍
നാം നേടിയെടുത്ത സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങളെപ്പോലും തീര്‍ത്തും മായ്ച്ചുകളയത്തക്ക നിലയില്‍ ജാതി, മത, ആഢ്യത്തങ്ങളും തറവാടിത്തഘോഷണങ്ങളും പുതിയ സൈബര്‍ കാലത്ത് അതിശക്തമായി തിരിച്ചുവരുമ്പോള്‍ അതിനെതിരേയുള്ള ജാഗ്രതകൂടിയാവുന്നു ഈ കഥകള്‍. പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരം. സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള കഥകളിലും പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അവയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ കഥാകൃത്ത് പ്രയോജനപ്പെടുത്തുന്നത്. അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബര്‍ ഇടങ്ങള്‍ ഈ കഥകളില്‍ വര്‍ത്തിക്കുന്നു. ‘തുന്നല്‍ക്കാരന്‍’. ടി.പി. വേണുഗോപാലന്‍. ഡിസി ബുക്‌സ്. വില 161 […]