ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 100 സിസി ബൈക്ക് അടുത്ത വര്‍ഷം ആദ്യം എത്തും. താങ്ങാനാവുന്ന വിലയില്‍ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതിയ കമ്മ്യൂട്ടര്‍ ഉപയോഗിച്ച് ബഹുജന വിപണി കീഴടക്കുക എന്നതാണ് ഹോണ്ട കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സ്പ്ലെന്‍ഡര്‍ എതിരാളിക്ക് മുന്നോടിയായി, ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാവ് രാജ്യത്തുടനീളം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിച്ചു. 2022 ഒക്ടോബറില്‍ എച്ച്എംഎസ്‌ഐ 4,49,391 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,32,229 യൂണിറ്റുകള്‍ വിറ്റഴിച്ചു. […]
ആരും പറയാത്ത പ്രണയകഥ
പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ഭൂമിയുടെ പൊക്കിളിലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം, ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ. ‘ആരും പറയാത്ത പ്രണയകഥ’. റഷീദ് പാറയ്ക്കല്‍. എച്ച് & സി ബ ബുക്‌സ്. വില 110 രൂപ.
കാറിനെ ഹെലികോപ്റ്ററാക്കി കര്‍ഷകന്‍
കാറിനെ ഹെലിക്കോപ്റ്റര്‍ രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗ്രഹിലെ കര്‍ഷകനായ അനില്‍ പട്ടേല്‍. മുകളില്‍ വലിയ ലീഫുകളും നീണ്ടവാലുമായി റോഡിലൂടെ നീങ്ങുന്ന വാഗണ്‍ ആറിനെ കണ്ടാല്‍ ആദ്യ കാഴ്ചയില്‍ ഹെലിക്കോപ്റ്ററാണെന്നേ തോന്നൂ. ദെഹാത്തി ക്രിയേറ്റര്‍ എന്ന യൂട്യൂബ് പേജിലാണ് ഈ ഹെലിക്കോപ്റ്റര്‍ കാറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുകളിലെ നീണ്ട ഫാനുകള്‍ കറക്കിക്കൊണ്ട് മുന്നോട്ടു പോകുന്ന ഹെലിക്കോപ്റ്റര്‍ കാറിന്റെ ദൃശ്യം ഈ വീഡിയോയിലുണ്ട്. നീണ്ട വാലിന് അറ്റത്തുള്ള ഫാനും കറങ്ങുന്നുണ്ട്. കാറിന്റെ സ്റ്റിയറിങ്ങിന്റെ വലതുവശത്താണ് ഹെലിക്കോപ്റ്റര്‍ ഫാനുകളുടെ നിയന്ത്രിക്കാനുള്ള സംവിധാനമുള്ളത്. […]
ഫ്‌ളൂ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്
മഞ്ഞുകാലമായതോടെ രാജ്യത്തെ സീസണല്‍ ഫ്‌ളൂ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ അണുബാധകളുടെയും വൈറല്‍ അണുബാധകളുടെയും ജലദോഷപനിയുടെയും കേസുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടുതലും പ്രായമായവരാണ് രോഗബാധിതരാകുന്നത്. എന്നാല്‍ നാലു ദിവസക്കാലയളവിനുള്ളില്‍ പലരും രോഗമുക്തി നേടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പലയിടങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവരും അടച്ചിട്ട ഇടങ്ങളില്‍ ജോലി ചെയ്യുകയോ ജീവിക്കുകയോ ചെയ്യേണ്ടി വരുന്നവരുമാണ് രോഗബാധിതരില്‍ അധികവും. പ്രായമായവരും സഹരോഗാവസ്ഥകളുള്ളവരും രോഗമുക്തി […]
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണം ; കെ മുരളീധരൻ
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗവർണ്ണർ എന്തും വിളിച്ചുപറയുന്ന അവസ്ഥ. പദവിയുടെ മാന്യത കളഞ്ഞുകുളിച്ചിരിക്കുകയാണ് അദ്ദേഹം. പിപ്പിടി വിദ്യ കാട്ടുകയാണ് ഗവർണ്ണറെന്നും മുരളീധരൻ പറഞ്ഞു. രാഷ്ട്രീയംനോക്കി മാധ്യമ പ്രവർത്തകരെ ഇറക്കി വിടുന്ന രീതി ശരിയല്ല. അതിനെ യു ഡി എഫ് പിന്തുണയ്ക്കില്ല എന്നും മുരളീധരൻ പറഞ്ഞു. സാമാന്യ മര്യാദ പാലിക്കാത്ത ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് കോഴിക്കോട് എംപി എംകെ […]
മേയർ നിങ്ങൾ രാജി വയ്ക്കണ്ട , ജനം നിങ്ങളെ പുറത്താക്കും; രമേശ് ചെന്നിത്തല
കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കോര്‍പറേഷനിലെ പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഒരു നിമിഷം പോലും മേയർക്ക് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആനാവൂർ നാഗപ്പൻമാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലിയില്ലാത്ത സ്ഥിതിയാണ് . ഈ സർക്കാർ വന്നപ്പോൾ നൽകിയ കിറ്റ് , ജോലി, പെൻഷൻ, എന്നിവയില്ല. ബന്ധു […]
സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനത്തിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി
സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി .വിസിയുടെ പേര് ശിപാർശ ചെയ്യാനുളള അവകാശം സർക്കാരിനെന്ന് എ ജി വാദിച്ചു. താത്കാലിക നിയമനങ്ങൾ പോലും യു ജി സി മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ എന്ന് ഗവർണ്ണറുടെ അഭിഭാഷകനും വാദിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് എജി ആവശ്യപ്പെട്ടു, നിയമനം ഇപ്പോൾ സ്റ്റേ ചെയ്യാനാകില്ലെന്നും വെളളിയാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി […]
മേയറെ രാജി വയ്പ്പിക്കാൻ ബി ജെ പി .
നിയമന കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധവും സംഘർഷവും .ഇന്നും കോർപറേഷനിൽ ഉപരോധം നടത്തുകയാണ് .മേയറുടേയും ഡി ആർ അനിലിന്റേയും ഓഫിസിന് മുന്നിൽ ബിജെപി കൊടി നാട്ടി.വനിതാ കൗൺസിലർമാർ ഓഫീസിനു മുന്നിൽ കിടന്നാണ് പ്രതിഷേധിക്കുന്നത് . മേയർ രാജി വയ്ക്കും വരെ സമരം തുടരുമെന്നു പറയുന്ന ബിജെപി കൂടുതൽ സമര മുറികളിലേക്ക് കടക്കും എന്നും റിപ്പോർട്ടുകൾ. ധർണ്ണ നടത്തി കോൺഗ്രസ്സും കരിങ്കൊടി കാട്ടി കെ എസ് യു വും പ്രതിഷേധിക്കുന്നുണ്ട് .
പാഠ്യപദ്ധതി പരിഷ്കരണത്തിൽ കുട്ടികൾക്കും അഭിപ്രായങ്ങൾ പറയാം
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിർവഹിച്ചു. 48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകുകയാണ്. ഇത് ലോകത്ത് തന്നെ ആദ്യമാണ്. എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ ചർച്ച നടക്കും. കുട്ടികൾക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്ന ഈ അവസരത്തിൽ ഉയർന്നു വരുന്ന അഭിപ്രായങ്ങൾ സ്കൂൾതലത്തിലും ബി ആർ […]
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ലഘുലേഖകളുമായി എൽ ഡി എഫ് വീടുകളിലെത്തുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്. ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം.ആർ എസ് എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണ് ഗവർണറുടെ നീക്കം.ആർ എസ് എസിന്റെ ചട്ടുകമായ ഗവർണറുടെ നടപടികൾ ചെറുത്തു തോൽപ്പിക്കണമെന്നും ലഘുലേഖയിൽ പറയുന്നു. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഗവർണർ ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ധനമന്ത്രിയെ പുറത്താക്കാണമെന്ന് […]