Posted inബിസിനസ്സ്

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.36, പൗണ്ട് – 93.84, യൂറോ – 81.94, സ്വിസ് ഫ്രാങ്ക് – 82.56, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.90, ബഹറിന്‍ ദിനാര്‍ – 215.80, കുവൈത്ത് ദിനാര്‍ -263.18, ഒമാനി റിയാല്‍ – 211.57, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.15, ഖത്തര്‍ റിയാല്‍ – 22.37, കനേഡിയന്‍ ഡോളര്‍ – 60.57.    

Posted inടെക്നോളജി

റീല്‍സില്‍ പുതിയ രണ്ടു ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം

ഷോര്‍ട്ട് വീഡിയോ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന റീല്‍സില്‍ പുതിയ രണ്ടു ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. റീലുകളും ഫോട്ടോകളും ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്നതാണ് ഒരു ഫീച്ചര്‍. റീലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അച്ചീവ്മെന്റ്സ് ആണ് അടുത്ത ഫീച്ചര്‍. പോസ്റ്റുകളും റീലുകളും 75 ദിവസം വരെ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ആദ്യ ഫീച്ചര്‍. ഷെഡ്യൂളിങ് ടൂളില്‍ കയറി വേണം ഇത് ചെയ്യേണ്ടത്. അഡ്വാന്‍സ്ഡ് സെറ്റിങ്സ് പ്രയോജനപ്പെടുത്തി വേണം ഈ സേവനം ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഷെഡ്യൂള്‍ ദിസ് പോസ്റ്റില്‍ ക്ലിക്ക് […]

Posted inപ്രഭാത വാര്‍ത്തകള്‍

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കും. നിയമ സര്‍വകലാശാല ഒഴികെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലയ്ക്കുമായി പ്രത്യേകം ബില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍ക്കു പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലറാക്കും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി സര്‍വകലാശാലകളെ കമ്യൂണിസ്റ്റുവത്കരിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ നിയമനങ്ങളും […]

Posted inലേറ്റസ്റ്റ്

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ശ്രമം ചെറുക്കും ; വി ഡി സതീശൻ

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. അതോടെ സർവ്വകലാശാലകൾ മുഴുവനായും രാഷ്ട്രീയവത്കരിക്കും. ചാൻസലറെ മാറ്റുന്നത് മുഖ്യമന്ത്രിയും സർക്കാരും ചെയ്ത തെറ്റിന് പരിഹാരമാകില്ല.ഗവർണറെ മാറ്റിക്കഴിഞ്ഞാൽ പിൻവാതിൽ നിയമനത്തിലൂടെ പാർട്ടി നേതാക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റാം. സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. കമ്മ്യൂണിസ്റ്റ് അനുഭാവികളെ വി സി മാരാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണിപ്പോൾ. ഗവർണ്ണർ സംഘപരിവാറുകാരെ നിയമിക്കും എന്ന് ഭയക്കുന്നത് പോലെ സര്‍ക്കാരും […]

Posted inലേറ്റസ്റ്റ്

ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ.

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു എന്നാണ് എം പി മാർ ഒപ്പുവച്ച കത്തിൽ പറയുന്നത്. സർക്കാർ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്നും ഭരണഘടനാ പദവി നിർവഹിക്കാൻ യോഗ്യനല്ല എന്ന് ഗവർണർ തെളിയിച്ചുവെന്നും ഇവർ കത്തിൽ ആരോപിക്കുന്നു.

Posted inലേറ്റസ്റ്റ്

ഭാരത് ജോഡോ യാത്ര ഡിസംബർ മൂന്നിന് രാജസ്ഥാനിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബർ മൂന്നിന് രാജസ്ഥാനിൽ എത്തും. രാജസ്ഥാൻ കോൺ​ഗ്രസ് നേതാവ് ​ഗോവിന്ദ് സിം​ഗ് ദൊത്താസ്ര, വിഭാകർ ശാസ്ത്രി എന്നിവർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും.യാത്ര 18 മുതൽ 21 ദിവസം വരെ രാജസ്ഥാനിൽ തങ്ങുമെന്നും ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടായേക്കാമെന്നും ശാസ്ത്രി പറഞ്ഞു. യാത്രയ്ക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും […]

Posted inലേറ്റസ്റ്റ്

ലിംഗായത്ത് സന്യാസിക്കെതിരെ കുറ്റപത്രം നല്‍കി കര്‍ണാടക പൊലീസ്.

കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസിക്കെതിരെ കുറ്റപത്രം നല്‍കി കര്‍ണാടക പൊലീസ്. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂർത്തി മുരുഘാ ശരണരുവിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുരുഘാ മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ശിവമൂർത്തി മുരുഘാ ശരണരു പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞുഇവർക്ക് ഇയാൾ മയക്ക് മരുന്ന് നൽകിയിരുന്നു. പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാള്‍ക്കെതിരെ പരാതിയുള്ള പെണ്‍കുട്ടികള്‍ മുന്നോട്ട് വരണമെന്നും പൊലീസ് പറയുന്നു. ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെ മഠത്തില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടികള്‍ മൈസൂരിലെ […]

Posted inലേറ്റസ്റ്റ്

രാജസ്ഥാനിൽ പരസ്യ പ്രസ്താവനകൾ വിലക്കി കോൺഗ്രസ് നേതൃത്വം.

രാജസ്ഥാനിൽ പാർട്ടിക്കുള്ളിൽ വിമത നീക്കം നടക്കുന്നതിനിടെ പരസ്യ പ്രസ്താവനകൾ വിലക്കി കോൺഗ്രസ് നേതൃത്വം. പാർട്ടി അച്ചടക്കം മറികടന്ന് പരസ്യ വിമർശനങ്ങൾ ആരും നടത്തരുതെന്ന് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്തസ്ര നിർദ്ദേശം നൽകി. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരായ സച്ചിൻ പൈലറ്റിൻ്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നേതാക്കൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആശോക് ഗെലോട്ട് പ്രശംസയും തുടർന്ന് അശോക് ഗെലോട്ടിന്റെ മോദി പ്രശംസയും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സച്ചിൻ ​ഗെലോട്ടിനെ വിമർശിച്ചതും ​ഗുലാം നബി ആസാദ് […]

Posted inലേറ്റസ്റ്റ്

ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തിയും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചു; ഗ്രീഷ്മ

പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ. ഡോളോ ഗുളികകകൾ ആണ് ഇതിനായി കയ്യിൽ കരുതിയത് . കോളേജിലെ ശുചി മുറിയിൽ വച്ച് ജൂസിൽ ഗുളികൾ കലർത്തിയെന്ന് പ്രതി വെളിപ്പെടുത്തി. ജ്യൂസ് ചലഞ്ച് നടത്തി ഈ ജ്യൂസ് ഷാരോണിനെ കുടിപ്പിക്കാൻ നോക്കിയെങ്കിലും കയ്പ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞു. ഇതിലെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഗ്രീഷ്മയെ കോളേജിൽ കൊണ്ടുപോയി തെളിവെടുക്കും. ഇന്ന് പ്രതി ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തുന്നത് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിണ് .ഷാരോണും ഗ്രീഷ്മയും […]

Posted inലേറ്റസ്റ്റ്

പാഠ്യ പദ്ധതി പരിഷ്കരണം; പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം

2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ടെക് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനശേഷം സംസാരിക്കയായിരുന്നു മന്ത്രി. ആദ്യമായാണ് ജനകീയ അഭിപ്രായശേഖരണം നടക്കുന്നത്. സാധാരണക്കാരൻ മുതൽ വിദ്യാർഥി വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങൾ സ്വരൂപിച്ചായിരിക്കും സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. ഇതേക്കുറിച്ച് നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ചർച്ച സംഘടിപ്പിക്കും. ചർച്ചകൾ ഏകോപിപ്പിക്കാൻ റിസോഴ്‌സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഇപ്പോൾ […]