Posted inഓട്ടോമോട്ടീവ്

ട്രിഗോ ബിഎക്സ് 4 റിപ്പബ്ലിക് ദിനത്തിലെത്തും

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഐഗോവൈസ് മൊബിലിറ്റി ഇലക്ട്രിക് ബൈക്കായ ട്രിഗോ ബിഎക്സ് 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2023 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കമ്പനി ഈ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കും. ഒരേ ബാറ്ററി വലുപ്പത്തിലും മൂന്ന് വ്യത്യസ്ത വേരിയന്റുകളിലും ശ്രേണികളിലും ട്രിഗോ ബിഎക്സ് 4 വരും. പരമാവധി 180 എന്‍എം ടോര്‍ക്കും മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുമാണ് ട്രൈഗോയ്ക്ക് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. മികച്ച സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ട്രിഗോ […]

Posted inപുസ്തകങ്ങൾ

മരിയോ വര്‍ഗാസ് യോസ

ലാറ്റിനമേരിക്കന്‍ സാഹിത്യവുമായുള്ള മലയാളിയുടെ ആത്മബന്ധത്തിന്റെ തെളിച്ചമേറിയ അടയാളമാണ് യോസ. കത്തീഡ്രലിലെ സംഭാഷണം, ആടിന്റെ വിരുന്ന്, രണ്ടാനമ്മയ്ക്ക് സ്തുതി എന്നീ കൃതികളിലൂടെ നമ്മുടെ വായനാലോകത്തെ അപനിര്‍മിച്ച നൊബേല്‍ സമ്മാനജേതാവ് മരിയോ വര്‍ഗാസ് യോസയുടെ ജീവിതവു എഴുത്തും ചരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനഗ്രന്ഥം. ‘മരിയോ വര്‍ഗാസ് യോസ’ – ആഖ്യാനമാര്‍ഗങ്ങളുടെ ഐന്ദ്രജാലികന്‍. രാജന്‍ തുവ്വാര. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.  

Posted inആരോഗ്യം

പ്രഭാത ഭക്ഷണം ഒഴിവാക്കല്ലേ, പഠനത്തില്‍ ശ്രദ്ധ കുറയും

സ്‌കൂളില്‍ പോകുന്ന തിരക്കിനിടയില്‍ കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിക്കാതെ പോകുന്ന പതിവുണ്ട്. ഈ ശീലം നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. സ്‌കൂളില്‍ പോകുന്ന സമയത്തിന് അനുസരിച്ച് വേണം കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം ക്രമീകരിക്കാന്‍. കുട്ടിക്ക് ഒരു ദിവസം വേണ്ട ഊര്‍ജത്തിന്റെയും മറ്റ് പോഷകങ്ങളുടെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തില്‍ നിന്ന് ലഭിക്കണം. പോഷകക്കുറവ് വിളര്‍ച്ചയ്ക്കും വളര്‍ച്ചാക്കുറവിനും കാരണമാകും. മാത്രമല്ല, പഠനത്തിലും ശ്രദ്ധ കുറയും. മെറ്റബോളിസം കുറയുന്നത് അമിതവണ്ണത്തിനും കൊളസ്ട്രോളിനും ഇടയാക്കുന്നു. പ്രഭാതഭക്ഷണം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴും. ഇങ്ങനെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ കുറയാനും […]

Posted inലേറ്റസ്റ്റ്

മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിൽ വിഷമമുണ്ടെന്ന് ഗവർണർ

  മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിൽ വിഷമമുണ്ടെന്ന് ഗവർണർ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ വിഷമമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് അതേ ഭാഷയിൽ മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്നും ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവർണർ വ്യക്തമാക്കി.. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും സര്‍ക്കാരാണ് […]

Posted inലേറ്റസ്റ്റ്

സംരക്ഷണം ശാഖയ്ക്ക് മാത്രമല്ല സിപിഎമ്മുകാർക്കും കൊടുത്തിട്ടുണ്ടെന്ന് സുധാകരൻ

സംരക്ഷണം ശാഖയ്ക്ക് മാത്രമല്ല സിപിഎമ്മുകാർക്കും കൊടുത്തിട്ടുണ്ടെന്ന് സുധാകരൻ സംരക്ഷണം ആർ എസ് എസ് ശാഖയ്ക്ക് മാത്രമല്ല സിപിഎമ്മുകാർക്കും കൊടുത്തിട്ടുണ്ടെന്ന് സുധാകരൻ. ആർ എസ് എസ് ശാഖക്ക് സംരക്ഷണമൊരുക്കിയിട്ടുണ്ടെന്ന  പ്രസ്താവന വിവാദമായപ്പോഴാണ് സുധാകരൻ തങ്ങൾ പണ്ട് സിപിഎമ്മുകാരെയും സംരക്ഷിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. സി പി എമ്മിന്‍റെ  ഓഫീസുകൾ തർക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രം ഉണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആർ എസ് എസിനോടും തനിക്ക് ആഭിമുഖ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. എന്നാൽ അവർക്ക് പറയാനും ജനാധിപത്യ സമൂഹത്തിൽ […]

Posted inലേറ്റസ്റ്റ്

ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും

  ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും   മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരുമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Posted inലേറ്റസ്റ്റ്

കോൺഗ്രസ്സ് വികസനം മുടക്കികൾ ; നരേന്ദ്ര മോദി

കോൺഗ്രസ് എന്നാല് അഴിമതിക്കാരും വികസനം മുടക്കികളും,കോൺഗ്രസിനെ എല്ലാ സംസ്ഥാനങ്ങളും കൈവിടുകയാണ്, ഒരിക്കൽ കൈവിട്ടാൽ പിന്നീടൊരിക്കലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തില്ലെന്നും നരേന്ദ്രമോദി കാംഗ്രയിൽ പറഞ്ഞു. ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ കോൺഗ്രസിനെതിരെ രൂക്ഷ വിമ‌ർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി യുടെ ഡബിൾ എഞ്ചിൻ സ‌ർക്കാർ തുടരണമെന്നും മോദി ചാമ്പിയിൽ നടത്തിയ റാലിയിൽ ആവ‌ർത്തിച്ചു. അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ കേന്ദ്രവും സംസ്ഥാനവും കൈകോ‌ർത്തുള്ള വികസനം നടപ്പാകില്ല എന്നും അദ്ദേഹം പറഞ്ഞു. […]

Posted inലേറ്റസ്റ്റ്

ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നത് സുധാകരന്റെ ജനാധിപത്യ പരമായ അവകാശം; എം വി ഗോവിന്ദൻ

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.1969 മുതലേ കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. കണ്ണൂരിനെ ദത്തെടുത്താണ് ആർ എസ് എസ് സിപിഎംനെ നശിപ്പിക്കാൻ ശ്രമിച്ചത് .അതിനായി രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു . എന്നാൽ ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നു പറഞ്ഞത് സുധാകരന്റെ ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് […]

Posted inലേറ്റസ്റ്റ്

സഭ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ നേരിട്ട് ഹാജരാകണം

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് കോടതിയിൽ ഹാജരാകണം.കേസിൽ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് കർദ്ദിനാൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത് സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ […]

Posted inലേറ്റസ്റ്റ്

റോഡ് നിർമ്മാണത്തിൽ അപാകത, ജനങ്ങളോട് മാപ്പ് പറഞ്ഞ് നിതിൻ ഗഡ്ക് രി

റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് സമ്മതിച്ച്, ജനങ്ങളോട് പരസ്യമായി ഖേദപ്രകടനം നടത്തി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. മാപ്പ് പറഞ്ഞതിന് ശേഷം പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു.മണ്ഡ്ല – ജബൽപൂർ ഹൈവേയിൽ, ബറേല മുതൽ മണ്ഡ്ല വരെയുള്ള 63 കിലോമീറ്റർ, 400 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്, അതിൽ ഞാൻ തൃപ്തനല്ല. മധ്യപ്രദേശിലെ ജബൽപൂരിൽ സംസാരിക്കവേയാണ് നിതിൻ ​ഗഡ്കരി ഇപ്രകാരം പറഞ്ഞത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഇരിക്കുന്ന വേദിയിലാണ് അദ്ദേഹത്തിന്റെ വാക്കുകളെ കരഘോഷത്തോടെ ആളുകൾ കേട്ടത് . മൻമോഹൻ […]