Posted inലേറ്റസ്റ്റ്

കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമി; സുപ്രീം കോടതി

കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണെന്നു സുപ്രീംകോടതി. പൗരന്മാര്‍ക്കു പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പൊലീസ് നിയമം ക്രമസമാധാനപാലനത്തിനു മാത്രമുള്ളതാണ്. ധര്‍ണ നടത്തിയതിന് കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്താതിന്റെ പേരില്‍ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടാണ് ഈ പരാമര്‍ശം. 2005 ല്‍ അന്നമട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച രവി നമ്പൂതിരിയുടെ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവാണു സുപ്രീം കോടതി സ്റ്റേ ചെയ്തത്.

Posted inലേറ്റസ്റ്റ്

വിദേശ ടെലിവിഷന്‍ ചാനലുകള്‍ക്കു ഇനി ഇന്ത്യയില്‍നിന്ന് സംപ്രേക്ഷണം നടത്താം

വിദേശ ടെലിവിഷന്‍ ചാനലുകള്‍ക്കു മാധ്യമമേഖല തുറന്നുകൊടുത്ത് മോദി സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലിപോര്‍ട്ടുള്ള കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍നിന്ന് സംപ്രേക്ഷണം നടത്താം. ഇന്ത്യ ഒരു ടെലിപോര്‍ട്ട് ഹബ്ബായി വളരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. പൊതുതാല്‍പര്യ വിഷയങ്ങളില്‍ അരമണിക്കൂര്‍ പ്രോഗ്രാമുകള്‍ വേണമെന്നാണു പുതുക്കിയ മാര്‍ഗ നിര്‍ദേശം. ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ത്രീ ശാക്തീകരണം, കൃഷി, അധ്യാപനം മുതലായ വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

Posted inപ്രഭാത വാര്‍ത്തകള്‍

നവംബര്‍ 10, വ്യാഴം

◾വിദേശ ടെലിവിഷന്‍ ചാനലുകള്‍ക്കു മാധ്യമമേഖല തുറന്നുകൊടുത്ത് മോദി സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലിപോര്‍ട്ടുള്ള കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍നിന്ന് സംപ്രേക്ഷണം നടത്താം. ഇന്ത്യ ഒരു ടെലിപോര്‍ട്ട് ഹബ്ബായി വളരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. പൊതുതാല്‍പര്യ വിഷയങ്ങളില്‍ അരമണിക്കൂര്‍ പ്രോഗ്രാമുകള്‍ വേണമെന്നാണു പുതുക്കിയ മാര്‍ഗ നിര്‍ദേശം. ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ത്രീ ശാക്തീകരണം, കൃഷി, അധ്യാപനം മുതലായ വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ◾കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണെന്നു സുപ്രീംകോടതി. പൗരന്മാര്‍ക്കു […]

Posted inലേറ്റസ്റ്റ്

ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പൽ

ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പൽ മൂന്നുമാസത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പലത്തുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനമായ ചില സൈനിക പരീക്ഷണങ്ങൾ നിരീക്ഷിക്കാനാണ് ചൈനീസ് ചാരക്കപ്പൽ എത്തുന്നതെന്നാണ് സൂചന ഈ മാസം അവസാനത്തോടെ ഇന്ത്യ നടത്താനിരിക്കുന്ന അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം നിരീക്ഷിക്കാനാണ് ചൈനീസ് ചാരക്കപ്പൽ ഇന്ത്യൻ സമുദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് എന്ന് സൂചനയുണ്ട്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ നീക്കങ്ങളുമടക്കം നിരീക്ഷിക്കുന്ന യുവാന്‍ വാങ് – ആറ് എന്ന ചൈനീസ് നാവികസേനാ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയത്. […]

Posted inശുഭരാത്രി

Shubarathri – 896

നമിതക്കെന്താണ് സംഭവിച്ചത്? : തെന്നിന്ത്യയില്‍ സ്വന്തം പേരില്‍ അമ്പലം പോലും ഉയര്‍ത്തപ്പെട്ട നായികാ നടി. അവര്‍ പറയുന്നു, അവര്‍ അവഗണന കൊണ്ട് വേദനിച്ചു എന്ന്. എന്താണവരുടെ ജീവിതത്തില്‍ സംഭവിച്ചത്?

Posted inഫ്രാങ്ക്‌ലി സ്പീക്കിംഗ്

Frankly Speaking | 09. 11

യുവതയെ നാടുകടത്തുമോ? സര്‍വകലാശാലകളെ എകെജി സെന്ററുകളാക്കുമോ? കേരളത്തിലെ പതിനഞ്ചു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്താല്‍ സര്‍വകലാശാലകള്‍ എകെജി സെന്ററുകളായി മാറുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും സിപിഎമ്മും മാധ്യമങ്ങളും നാട്ടുകാരുമെല്ലാം അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് സര്‍വകലാശാലകളെ സിപിഎം നിയമനത്തട്ടിപ്പു കേന്ദ്രമാക്കുമെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം അടക്കം സിപിഎം ഭരിക്കുന്ന എല്ലായിടത്തും കഴിയാവുന്ന നിയമനങ്ങളെല്ലാം പാര്‍ട്ടിക്കാര്‍ക്കു മാത്രമാണെന്ന വിവരം പുതിയ വിശേഷമല്ല. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മാത്രമല്ല, യൂണിവേഴ്സിറ്റികളിലും സ്വജനപക്ഷപാത നിയമനങ്ങളാണു സിപിഎം […]

Posted inബിസിനസ്സ്

200 ബില്യണ്‍ ഡോളര്‍ താഴ്ന്ന് മസ്‌കിന്റെ ആസ്തി

ടെസ്ലയുടെ ഓഹരികളില്‍ ചാഞ്ചാട്ടമുണ്ടായതിനാല്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളറിനു താഴെയായി. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 194.8 ബില്യണ്‍ ഡോളറാണ്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ടെസ്ല ഉള്‍പ്പെടെയുള്ള കമ്പനികളില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കുറയുന്നുവെന്ന നിക്ഷേപകരുടെ ആശങ്കയാണ് ഇടിവിന് കാരണമായത്. 622 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ടെസ്ലയിലെ മസ്‌കിന്റെ ഏകദേശം 15 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരു വലിയ പങ്ക്. ഏപ്രിലില്‍ അദ്ദേഹം ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച ശേഷം ശേഷം ടെസ്ലയ്ക്ക് […]

Posted inടെക്നോളജി

അടിമുടി പരിഷ്‌കരിക്കാരത്തിന് ഒരുങ്ങി ജിമെയില്‍

ജിമെയില്‍ അടിമുടി പരിഷ്‌കരിക്കാരത്തിന് ഒരുങ്ങി ഗൂഗിള്‍. നിലവില്‍ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനല്‍ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം. പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ കഴിയാത്തവിധം പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ് ആണ് നിലവില്‍ വരിക. ഈ മാസം തന്നെ ഇത് ഡിഫോള്‍ട്ട് വ്യൂ ആയി നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റ് തെരഞ്ഞെടുത്തവര്‍ക്ക് തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കും. എന്നാല്‍ ഇന്റഗ്രേറ്റഡ് വ്യൂവിലായിരിക്കും ഇത് ലഭ്യമാവുക. ഇതില്‍ ജിമെയിലിന് പുറമേ, ചാറ്റ്, സ്പേസസ്, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയും സജ്ജമാക്കും. വിന്‍ഡോയുടെ […]

Posted inവിനോദം

അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘ദൃശ്യം 2’ നവംബര്‍ 18ന്

അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘ദൃശ്യം 2’ നവംബര്‍ 18ന് ചിത്രം തിയറ്ററുകളില്‍ എത്തും. ‘ദൃശ്യം 2’വിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘വിജയ് സാല്‍ഗോന്‍കറാ’യിട്ടാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നത്. ‘ദൃശ്യം 2’വില്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ […]

Posted inവിനോദം

കാര്‍ത്തിയുടെ ‘ജപ്പാനി’ല്‍ അനു ഇമ്മാനുവല്‍ നായിക

വിരുമന്‍, പൊന്നിയിന്‍ സെല്‍വന്‍, സര്‍ദാര്‍ ഹാട്രിക് വിജയം നേടിയ കാര്‍ത്തിയുടെ 25-ാമത്തെ ചിത്രത്തിന് ജപ്പാന്‍ എന്നു പേരിട്ടു. വ്യത്യസ്ത രൂപ ഭാവത്തിലെ നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. ഇടവേളക്കുശേഷം അനു ഇമ്മാനുവല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ജപ്പാന്‍. പൊന്നിയന്‍ സെല്‍വനിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്രിയ രവി വര്‍മനാണ് ഛായാഗ്രാഹകന്‍. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമായ ജപ്പാന്‍ ബ്രഹ്മാണ്ഡ സിനിമയായാണ് ഒരുങ്ങുന്നത്. […]