വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എന്‍ഫീല്‍ഡില്‍ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. […]
ശ്രീനാഥ് ഭാസി നായകനായ ‘എല്‍എല്‍ബി’ ഫസ്റ്റ് ലുക്ക്
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ‘എല്‍എല്‍ബി’യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നടന്‍ മമ്മൂട്ടിയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ ടൈറ്റില്‍. നവാഗതനായ എ എം സിദ്ദിഖ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ശ്രീനാഥ് ഭാസി, ലാലു അലക്‌സ്, സുധീഷ്, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, […]
ബലേനോയുടെ സി.എന്‍.ജി അവതാരമെത്തി
രാജ്യത്ത് സി.എന്‍.ജി വാഹനങ്ങളില്‍ താരം മാരുതിയുടെ മോഡലുകളാണ്. ഇപ്പോഴിതാ മാരുതി നെക്സ ഷോറൂമുകളിലെ ഉപഭോക്തൃപ്രിയ മോഡലായ ബലേനോയ്ക്കും സി.എന്‍.ജി ഹൃദയം ലഭിച്ചിരിക്കുന്നു. ബലേനോയുടെ സി.എന്‍.ജി അവതാരത്തിന് 8.28 ലക്ഷം രൂപ മുതല്‍ 9.21 ലക്ഷം രൂപവരെയാണ് ന്യൂഡല്‍ഹി എക്സ്ഷോറൂം വില. പ്രീമിയം ഹാച്ച്ബാക്കില്‍ സി.എന്‍.ജി ഇന്ധനവുമായി എത്തുന്ന ആദ്യവാഹനമാണ് ബലേനോ എസ്-സി.എന്‍.ജി. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ എതിരാളികളുമില്ല. സി.എന്‍.ജി പതിപ്പിന് രണ്ട് വേരിയന്റുകളാണുള്ളത് – ഡെല്‍റ്റ, സീറ്റ. പ്രാരംഭവില പെട്രോള്‍ പതിപ്പിനേക്കാള്‍ 95,000 രൂപ അധികമാണ്. ബലേനോ […]
ഇനിയുള്ള കാലം
പ്രവചനാതീതമാണ് മനുഷ്യജീവിതം. നാം മനസ്സിലൊന്ന് ഉന്നം വയ്ക്കുമ്പോള്‍ കാലം മറ്റൊരു സാധ്യതയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ രചിച്ച സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ കഷ്ടപ്പാടിന്റെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഗന്ധം പേറുന്ന നോവല്‍. കാലി വളര്‍ത്തലിലേക്കു അവിചാരിതമായാണു തിരിയുന്നതെങ്കിലും നായകനും കൂട്ടുകാരും വായനക്കാര്‍ക്കു പകര്‍ന്നു നല്‍കുന്നതു നമ്മുടെ പഴയകാലത്തെ കാര്‍ഷിക ജീവിത സംസ്‌കാരമാണ്. കൃഷിയുടെയും മൃഗപരിപാലനത്തിന്റെയും കണ്ണീരും സന്തോഷവും നോവലിലുണ്ട്. ഏതു പ്രതിസന്ധികള്‍ക്കിടയിലും നെഞ്ച് വിരിച്ചു നില്‍ക്കാന്‍ കൃഷിക്കാരനെ പ്രേരിപ്പിക്കുന്ന, അവന്റെ കാലടിച്ചുവട്ടിലുള്ള പശിമയുള്ള മണ്ണിന്റെ കരുത്തുതന്നെ നോവലിന്റെയും […]
അറിയാം, പ്രതിരോധിക്കാം സെര്‍വിക്കല്‍ ക്യാന്‍സറിനെ
45-55 വയസ്സിനിടയിലുള്ള സ്ത്രീകളെ ബാധിക്കുന്ന സെര്‍വിക്കല്‍ ക്യാന്‍സറില്‍ 95 ശതമാനം കേസുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ മൂലമാണ്. സെര്‍വിക്‌സിന്റെ കോശങ്ങളില്‍ തുടങ്ങുന്ന ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയിലും ഇന്നിത് വളരെ വ്യാപകമാണ്. പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്‌ഐവി എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. പ്രായം, ലൈംഗിക പ്രവര്‍ത്തനം, ജനനേന്ദ്രിയ ശുചിത്വം, […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 80.89, പൗണ്ട് – 94.75, യൂറോ – 82.74, സ്വിസ് ഫ്രാങ്ക് – 83.86, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.70, ബഹറിന്‍ ദിനാര്‍ – 214.54, കുവൈത്ത് ദിനാര്‍ -262.78, ഒമാനി റിയാല്‍ – 210.06, സൗദി റിയാല്‍ – 21.51, യു.എ.ഇ ദിര്‍ഹം – 22.02, ഖത്തര്‍ റിയാല്‍ – 22.21, കനേഡിയന്‍ ഡോളര്‍ – 60.75.
അസൂസ് സെന്‍ബുക്ക് 17 ഫോള്‍ഡ് ഒഎല്‍ഇഡി ഇന്ത്യയിലെത്തി
സിഇഎസ് 2022 ല്‍ ജനുവരിയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച അസൂസ് സെന്‍ബുക്ക് 17 ഫോള്‍ഡ് ഒഎല്‍ഇഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വലിയ ടാബ്ലെറ്റോ കോംപാക്റ്റ് മോണിറ്ററോ ആയി ഉപയോഗിക്കാവുന്ന 17.3 ഇഞ്ച് മടക്കാവുന്ന ഒഎല്‍ഇഡി ഡിസ്പ്ലേയോടെയാണ് പുതിയ ലാപ്ടോപ്പ് വരുന്നത്. സുഗമമായ ഫോള്‍ഡിങ് ഫീഡ്ബാക്ക് നല്‍കാനായി സ്‌ക്രീനിന് രണ്ട് ഹിംഗുകളുണ്ട്. വൈ-ഫൈ 6ഇ, ഡോള്‍ബി സ്പീക്കറുകള്‍, രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, 12 ആം തലമുറ ഇന്റല്‍ കോര്‍ ശ7 പ്രോസസര്‍ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളും ഈ ലാപ്ടോപ്പിലുണ്ട്. […]
നവംബര്‍ 11 വെള്ളി
ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് നിയമമായി അംഗീകരിച്ചുകിട്ടാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലും ഒപ്പിടാതെ മാറ്റിവച്ചാലും കോടതിയെ സമീപിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡിനന്‍സ് ഇന്നു തന്നെ രാജ്ഭവന് അയക്കും. ഡിസംബര്‍ ആദ്യവാരം നിയമസഭയില്‍ ബില്‍ പാസാക്കുകയും ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദവും 15 നു […]
കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി
കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. വൈസ് ചാന്‍സലറുടെ ചുമതല സിസാ തോമസിനു നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമനത്തില്‍ നിയമപ്രശ്‌നമുണ്ടെന്നും സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഹര്‍ജി സ്വീകരിച്ചത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി
വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്‍രെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവില്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈയില്‍ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആറര മണിക്കൂര്‍ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക. ട്രാക്ക് നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി കുറയും.