മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മമ്മൂട്ടിയുടയും ജ്യോതികയുടെയും കേന്ദ്ര കഥാപാത്രങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഒരു വീടിന്റെ ഉമ്മറത്ത് ആരെയോ നോക്കി ചിരിക്കുന്ന മട്ടിലാണ് ഈ കഥാപാത്രങ്ങളെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ […]
കാക്കിപ്പട ഫസ്റ്റ് ലുക്ക് എത്തി
‘പ്ലസ് ടു, ‘ബോബി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പൊലീസുകാരാല്‍ സമ്പന്നമാണ് ഫസ്റ്റ് ലുക്ക്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ഈ സിനിമ പറയുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി […]
ഹോണ്ട അക്കോര്‍ഡ് ഉടനെത്തും
പതിനൊന്നാം തലമുറ ഹോണ്ട അക്കോര്‍ഡ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ടര്‍ബോചാര്‍ജ്ഡ് എല്‍എക്‌സ്, ഇഎക്‌സ്, ഹൈബ്രിഡ്-പവേര്‍ഡ് സ്പോര്‍ട്ട്, ഇഎക്‌സ് – എല്‍, സ്‌പോര്‍ട് എല്‍, ടൂറിംഗ് എന്നിങ്ങനെ ആറ് ട്രിമ്മുകളില്‍ പുതിയ 2023 ഹോണ്ട അക്കോര്‍ഡ് ലഭ്യമാകും. 252 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 എല്‍, നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് സെഡാന്‍ വരുന്നത്. പുതിയ അക്കോര്‍ഡ് ഇക്കോണ്‍, നോര്‍മല്‍, സ്‌പോര്‍ട്ട് (ഹൈബ്രിഡ് മാത്രം) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം […]
യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു
പുരാതനമായ പട്ടൂനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമത തത്ത്വങ്ങള്‍ പഠിക്കുകയും ഒരു അധ്യാത്മിക ഗുരുവാകുകയും ചെയ്തു. യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍ നിന്നും രക്ഷപ്പെട്ട് അദ്ദേഹം തിരികെ ഇന്ത്യയില്‍ എത്തി. ടൂറിലെ ശവക്കച്ച വ്യാജമാണ്. ഇന്ത്യയില്‍വെച്ച് മരണമടഞ്ഞ യേശുവിന്റെ ശവക്കല്ലറ ശ്രീനഗറില്‍ ഇപ്പോഴുമുണ്ട്. തദ്ദേശവാസികള്‍ ദിവ്യപുരുഷനായി അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു. ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’. എട്ടാം പതിപ്പ്. ഹോള്‍ഗര്‍ കേസ്റ്റന്‍. വിവര്‍ത്തനം – റോയ് കുരുവിള. ഡിസി ബുക്‌സ്. വില 399 രൂപ.
വീണ്ടും കോവിഡ് വരുന്നത് മരണസാധ്യത ഇരട്ടിയാക്കും
രണ്ടാമതും കോവിഡ് ബാധിക്കുന്നത് മരണസാധ്യത ഇരട്ടിയാക്കുമെന്ന് കണ്ടെത്തല്‍. ഇവരില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത മൂന്നര മടങ്ങും ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത മൂന്ന് മടങ്ങും തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 1.6 മടങ്ങും അധികമാണ്. വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ ദിവസങ്ങളിലാണ് ഇതിനെല്ലാമുള്ള അപകട സാധ്യത കൂടുതല്‍. എങ്കിലും, രോഗബാധയെ തുടര്‍ന്നുള്ള ആറ് മാസങ്ങളിലും രോഗികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഓരോ തവണ കൊറോണ വൈറസ് അണുബാധ ഉണ്ടാകുമ്പോഴും മരണസാധ്യത വര്‍ധിച്ചു കൊണ്ടിരിക്കും. ഇവരില്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാനും ദീര്‍ഘകാല […]
സ്‌നാപ്ചാറ്റ് വിളിക്കുന്നൂ, സംഗീതപ്രതിഭകളെ
ഇന്ത്യയിലെ യുവതീ യുവാക്കളെ ആകര്‍ഷിക്കാനായി ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിഡിയോ-ഫോട്ടോ ഷെയറിങ് ആപ്പായ സ്‌നാപ്ചാറ്റ്. രാജ്യത്തെ യുവ സംഗീതജ്ഞര്‍ക്ക് മാസം രണ്ട് ലക്ഷം രൂപയോളം സമ്പാദിക്കാന്‍ കഴിയുന്ന അവസരമാണ് സ്‌നാപ് ഒരുക്കിയിരിക്കുന്നത്. സ്വതന്ത്ര ഡിജിറ്റല്‍ മ്യൂസിക് വിതരണ പ്ലാറ്റ്ഫോമായ ‘ഡിസ്ട്രോകിഡു’മായി സഹകരിച്ച് സ്‌നാപ്ചാറ്റ് തുടക്കമിട്ട ‘സൗണ്ട്സ് ക്രിയേറ്റര്‍ ഫണ്ടി’ന്റെ ഭാഗമായി 50,000 ഡോളര്‍(ഏകദേശം 40 ലക്ഷം രൂപ) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്നാപ്ചാറ്റിന്റെ കീഴിലുള്ള സൗണ്ട്സ്നാപ്പില്‍ ഏറ്റവും മികച്ച മ്യൂസിക് കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യുന്ന 20 കലാകാരന്മാര്‍ക്ക് […]
മൂന്നാറിൽ കാണാതായ കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി
മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. സംസ്ഥാനപാതയിലെ പുതുക്കുടിയിൽ വെച്ച് ഇന്നലെയാണ് കോഴിക്കോട് സ്വദേശിയായ രൂപേഷിനെ കാണാതായത്. ഇയാൾക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു. രൂപേഷിനെ കണ്ടെത്താനായി തുടർന്ന തെരച്ചിൽ കാട്ടാനയുടെ ശല്യവും കനത്ത മഴയും മൂലം ഇന്നലെ നിർത്തിവെച്ചിരുന്നു . ഇന്ന് […]
നാളികേര കർഷകരെ അവഗണിക്കരുത് ; കേരള കോൺഗ്രസ്സ് സമരത്തിന്
നാളികേര സംഭരണ വിഷയത്തിൽ കേരള കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കൂടുതൽ വില, കൂടുതൽ സംഭരണ കേന്ദ്രങ്ങൾ, സംഭരണത്തിലെ നിയമ തടസ്സങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോൺഗ്രസ്സ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാളികേര കർഷകരുടെ പ്രശ്ങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താനായി സർക്കാരിലും സമ്മർദ്ദങ്ങൾ ശക്തമാക്കുക എന്നതും ഈ സമരത്തിന്റെ അജണ്ടയാണ് .
കത്ത് വിവാദത്തിൽ നാളെ കോർപ്പറേഷനിലെ രണ്ട് ജീവനക്കരുടെ മൊഴി എടുക്കും
തിരുവനന്തപുരം മേയറുടെ വിവാദ ശുപാർശ കത്തിൽ വിജിലൻസ് നാളെ കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് നാളെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൗൺസിലർ ഡി ആർ അനിൽ ഇതേവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടില്ല. അദ്ദേഹമാണ് മേയറുടെ പേരിലുള്ള കത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു എന്ന് കരുതുന്നത് . എന്നാൽ ഡി ആർ അനിലിനെയും ചോദ്യം ചെയ്‌തേക്കും . അതിനായി ക്രൈം ബ്രാഞ്ച് സമയം ചോദിച്ചിട്ടുണ്ട്.അടുത്തയാഴ്ച തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.
ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ.
ഓര്‍ഡിനന്‍സ് പരിശോധിച്ച ശേഷം തീരുമാനമെടുക്കാനായി രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ സൂചന നൽകി. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ ഇന്നലെയാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓര്‍ഡിനന്‍സിന് പിന്നാലെ നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ […]