ഇന്ത്യയില്‍ സ്മാര്‍ട് വാച്ച്, ബാന്‍ഡ് വില്‍പനയില്‍ കഴിഞ്ഞ പാദത്തില്‍ റെക്കോര്‍ഡ് വില്‍പന. മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 3.72 കോടി സ്മാര്‍ട് വാച്ചുകളും സ്മാര്‍ട് ബാന്‍ഡുകളുമാണ് വിറ്റത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56.4 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. മുന്‍നിര സ്മാര്‍ട് വാച്ച് ബ്രാന്‍ഡ് ബോട്ട് ആണ് വില്‍പനയില്‍ ഒന്നാമത്. ഐഡിസിയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ സ്മാര്‍ട് വാച്ചുകള്‍ അതിവേഗം കുതിക്കുന്ന വിഭാഗമായി മാറിയിട്ടുണ്ട്. ഒരൊറ്റ പാദത്തില്‍ 1.2 കോടി സ്മാര്‍ട് വാച്ചുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 178.8 […]
സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങൾ കേന്ദ്രം പെരുപ്പിച്ച് കാണിക്കുന്നു: മുഖ്യമന്ത്രി
സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങളിൽ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സഹകരണ മേഖലയ്ക്ക് എതിരെ വലിയ നീക്കം നടക്കുന്നവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങൾ പോലും പെരുപ്പിച്ച് കാട്ടുകയാണ് .സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ കാർഷിക മേഖലയ്ക്ക് തന്നെ പ്രാധാന്യം നൽകണം. അതിന് ശേഷമാകണം മറ്റെന്തും. മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തിരുവാഭരണ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും.
ശബരിമല തിരുവാഭരണ കേസ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നിൽ എത്തുന്നത്. ജസ്‌റ്റിസുമാരായ കൃഷ്‌ണ മുരാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്. തിരുവാഭരണത്തിന്റെ കണക്കെടുത്ത് […]
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ; കൗൺസിലർ ഡി ആർ അനിൽ മൊഴി നൽകി
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി കൗൺസിലർ ഡി ആർ അനിൽ .സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് കൗൺസിലർ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോർന്നുപോയെന്നുമായിരുന്നു ആരോപണം. ഇതെല്ലാം അനിൽ നിഷേധിച്ചു. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിൽ മറ്റൊരു കത്തും പുറത്ത് വന്നിരുന്നു. എസ് എ ടി […]
കുഫോസ് വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി.
കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് ഡോ.കെ.റിജി ജോണിനെ കുഫോസ് വിസിയായി നിയമിച്ചത് എന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയിൽ പറയുന്നു. യു ജി സി ചട്ടപ്രകാരം അല്ല ഡോ : റിജി കെ ജോണിനെ കുഫോസ് വി സി യാക്കിയത് […]
രാഹുൽ ഗാന്ധി ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.
ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ രാഹുൽ ഗാന്ധി ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. നവംബർ 22 നാണ് രാഹുൽ ഗാന്ധി എത്തുക. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണല്‍. ഹിമാചലിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, പ്രമുഖ പാർട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികൾ ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തും. ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. […]
കെ.സുധാകരൻ്റെ ആര്‍എസ്എസ് പരാമര്‍ശത്തിൽ മുസ്ലിം ലീഗിന് അതൃപ്തി; എം കെ മുനീർ
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍.സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണം. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകുന്നു.
ബെഞ്ചമിൻ നെതന്യാഹു ഇസ്രയേല്‍ പ്രധനമന്ത്രി പദത്തിലേക്ക്
മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇസ്രയേല്‍ പ്രസിഡന്‍റ് പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു . രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വലതുപക്ഷ സഖ്യത്തിന്‍റെ നേതാവായാണ് ബെഞ്ചമിൻ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. നാല് വർഷത്തിനുള്ളിൽ അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാർലമെന്റിൽ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.കോടതിയിൽ അഴിമതിയാരോപണങ്ങൾ നേരിടുന്ന സമയത്താണ് നെതന്യാഹുവിന് ഇത്രയുംവലിയ ഭൂരിപക്ഷം ലഭിച്ചത്.
ഇന്ന് ശിശുദിനം; മയക്കുമരുന്നിനെതിരേ പ്രചാരണ പരിപാടികൾ ഇന്ന് തുടങ്ങും
കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. 1889 നവംബർ 14-നാണ് അദ്ദേഹം ജനിച്ചത്. അംഗൻവാടികളിലും സ്കൂളുകളിലും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മയക്കുമരുന്നിനെതിരേ സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് ശിശുദിനമായ ഇന്ന് തുടക്കമാകും. ജനുവരി 26 വരെ വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത് കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. 1964 ല്‍ […]
ജി20 ഉച്ചകോടി;പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തൊനീഷ്യയിലേക്ക് തിരിക്കും.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തൊനീഷ്യയിലേക്ക് തിരിക്കും. സമ്മേളനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിലെ മൂന്ന് സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.യുക്രെയ്ൻ യുദ്ധവും തുടർന്നുള്ള ആഗോള പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും .ഒരു […]