സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങളിൽ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സഹകരണ മേഖലയ്ക്ക് എതിരെ വലിയ നീക്കം നടക്കുന്നവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങൾ പോലും പെരുപ്പിച്ച് കാട്ടുകയാണ് .സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ കാർഷിക മേഖലയ്ക്ക് തന്നെ പ്രാധാന്യം നൽകണം. അതിന് ശേഷമാകണം മറ്റെന്തും. മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങൾ കേന്ദ്രം പെരുപ്പിച്ച് കാണിക്കുന്നു: മുഖ്യമന്ത്രി
