പാലക്കാട് അട്ടപാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ നിന്നും പിന്മാറാന്‍ മധുവിന്‍റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. മൂൻകൂർ ജാമ്യത്തിന് അർഹതയില്ലാത്ത ഹർജിയെന്ന് കോടതി ഹര്‍ജിയെ വിമർശിച്ചു. പ്രതി അബ്ബാസിന്‍റെ അപേക്ഷയാണ് കോടതി തള്ളിയത്.മധുവിന്‍റെ അമ്മ നൽകിയ പരാതിയിൽ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. ഈ കേസില്‍ നേരത്തെ അബ്ബാസിന്‍റെ ഡ്രൈവര്‍ അറസ്റ്റിലായിരുന്നു. സാക്ഷികള്‍ പല തവണ കൂറ് മാറിയ കേസില്‍ വിചാരണ […]
പ്രത്യക്ഷനികുതി വരുമാനത്തില്‍ വര്‍ധന
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 10വരെയുള്ള കാലയളവില്‍ 31 ശതമാനം ഉയര്‍ന്ന് 10.54 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതിയിലെ (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി/എസ്.ടി.ടി ഉള്‍പ്പെടെ) 41 ശതമാനവും കോര്‍പ്പറേറ്റ് നികുതിയിലെ 22 ശതമാനവും സമാഹരണവര്‍ദ്ധനയാണ് നേട്ടമായതെന്ന് നികുതിവകുപ്പ് വ്യക്തമാക്കി. റീഫണ്ടുകള്‍ കിഴിച്ചാല്‍ അറ്റ പ്രത്യക്ഷനികുതി വരുമാനം 8.71 ലക്ഷം കോടി രൂപയാണ്. ഇത് നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് വിലയിരുത്തലിന്റെ 61.31 ശതമാനമാണ്. 14.20 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ബഡ്ജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ള മൊത്തം […]
കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനം ; നവംബർ 30 വരെ അപേക്ഷിക്കാം
കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബർ 30 വരെ നീട്ടി. സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ് . കേരളത്തിൽ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ അറിയിച്ചു.
പതഞ്ജലി ഫുഡ്സിന് ലാഭം 42 ശതമാനം
ബാബാ രാംദേവ് നയിക്കുന്ന പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ പതഞ്ജലി ഫുഡ്സ് (നേരത്തേ രുചിസോയ) നടപ്പുവര്‍ഷം ജൂലായ്-സെപ്തംബര്‍പാദത്തില്‍ 42 ശതമാനം വര്‍ദ്ധനയോടെ 8,514 കോടി രൂപയുടെ പ്രവര്‍ത്തനവരുമാനം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 5,995 കോടി രൂപയായിരുന്നു. 112.2 കോടി രൂപയാണ് ലാഭം. ഭക്ഷ്യഎണ്ണ വിപണിയിലെ പ്രതിസന്ധികളില്ലായിരുന്നെങ്കില്‍ പ്രവര്‍ത്തനഫലം ഇതിലുമേറെ മെച്ചപ്പെടുമായിരുന്നെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ഭക്ഷ്യവിഭാഗം 2,399.66 കോടി രൂപയുടെ വില്പനകുറിച്ചു; മൊത്തം ബ്രാന്‍ഡഡ് വില്പനയുടെ 37.18 ശതമാനമാണിത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗത്തിന്റെ കൂടി ഉള്‍പ്പെടെയുള്ള വില്പന 6,453.45 കോടി […]
‘ഷോലെ ദ് സ്‌ക്രാപ്പ് ഷോപ്പ്’ തിയറ്ററുകളിലേക്ക്
നവാഗതനായ സിജു ഖമര്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഷോലെ ദ് സ്‌ക്രാപ്പ് ഷോപ്പ് തിയറ്ററുകളിലേക്ക്. പുതുമുഖം അയാന്‍ ആദിയാണ് നായകന്‍. അനീഷ് ഖാന്‍, കൃഷ്ണദാസ്, അജിത്ത് സോമന്‍, അരിസ്റ്റോ സുരേഷ്, വി കെ ബൈജു, രാജേഷ് ഈശ്വര്‍, ക്ലീറ്റസ്, ഷരീഫ് നട്ട്‌സ്, സ്‌നേഹ വിജീഷ്, ദീപ്തി എന്നിവരാണ് അഭിനേതാക്കള്‍. സിജു ഖമര്‍, അന്‍സാര്‍ ഹനീഫ്, സുജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം സഹോദര സ്‌നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രം […]
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘വീകം’ ഡിസംബര്‍ 9 ന്
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം വീകത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം അവതരിപ്പിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ്. ഷീലു എബ്രഹാം ആണ് നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, […]
സ്വിഫ്റ്റ് ഹൈബ്രിഡ് പതിപ്പുമായി മാരുതി
ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന് ശേഷം മറ്റൊരു സ്‌ട്രോങ് ഹൈബ്രിഡുമായി മാരുതി സുസുക്കി. ജനപ്രിയ വാഹനങ്ങളായ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ഹൈബ്രിഡ് പതിപ്പാണ് മാരുതി പുറത്തിറക്കുക. 2024 ല്‍ മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിറ്ററിന് ഏകദേശം 35 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിനുമായിട്ടായിരിക്കും പുതിയ കാര്‍ എത്തുക. നിലവിലെ സ്വിഫ്റ്റ്, ഡിസയര്‍ കാറുകളില്‍ നിന്ന് ഏകദേശം ഒന്നു മുതല്‍ 1.5 ലക്ഷം രൂപ വരെ അധികം വില മാത്രമേ ഹൈബ്രിഡിനുണ്ടാകൂ. വൈഇഡി […]
ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമായാത്രകള്‍. പുതുമയുള്ള ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങള്‍, നടന്മാരും സംവിധായകരും മറ്റ് ആര്‍ട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങള്‍ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന പുസ്തകം. ‘ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍’. മനോരമ ബുക്‌സ. വില 361 രൂപ.
പ്രമേഹ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക; ഒപ്പം പാദ സംരക്ഷണവും
അമിതമായ വിശപ്പ്, അമിതമായ ദാഹം, അടിക്കടി മൂത്രം ഒഴിക്കാനുള്ള പ്രവണത ഇവയാണ് പ്രമേഹത്തിന്റെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍. ഇതിന് പുറമെ ക്ഷീണം/ തളര്‍ച്ച, ശരീരഭാരം കുറയുക, മുറിവുകളുണ്ടായാല്‍ അത് ഉണങ്ങാന്‍ കാലതാസം, കാലുകളില്‍ മരവിപ്പ്, സ്വകാര്യഭാഗങ്ങളില്‍ ചൊറിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും പ്രമേഹലക്ഷണമായി കാണാം. ഈ ലക്ഷണങ്ങളെല്ലാം തന്നെ ഒരു രോഗിയില്‍ കാണമമെന്നില്ല. ഇവ ഏറിയും കുറഞ്ഞും ഓരോ രോഗിയില്‍ കാണാം. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് പാദസംരക്ഷണം. മുറിവുകള്‍ ഉണ്ടായാല്‍ പെട്ടെന്ന് ചികിത്സ തേടണം. അല്ലാത്ത പക്ഷം […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.11, പൗണ്ട് – 95.45, യൂറോ – 83.73, സ്വിസ് ഫ്രാങ്ക് – 85.70, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.24, ബഹറിന്‍ ദിനാര്‍ – 215.21, കുവൈത്ത് ദിനാര്‍ -263.28, ഒമാനി റിയാല്‍ – 210.61, സൗദി റിയാല്‍ – 21.55, യു.എ.ഇ ദിര്‍ഹം – 22.07, ഖത്തര്‍ റിയാല്‍ – 22.27, കനേഡിയന്‍ ഡോളര്‍ – 61.13.