Posted inലേറ്റസ്റ്റ്

അല്ല സഖാക്കളെ നമ്മുടെ ജയരാജൻ എവിടെ പോയി

അല്ല സഖാക്കളെ നമ്മുടെ ജയരാജൻ എവിടെ പോയി   അല്ല സഖാവേ നമ്മുടെ ജയരാജൻ എവിടെ പോയി… ഗവർണ്ണർക്കെതിരായ എൽഡിഎഫ് സമരങ്ങളിൽ പങ്കെടുക്കാൻ എത്തിയവരുടെ പ്രധാന ചോദ്യം ഇതായിരുന്നു. ഏതു സമരത്തിലും വീറും വാശിയും വീര്യവും പകരുന്ന ഇ പി ജയരാജന്റെ അസാന്നിധ്യമായിരുന്നു പ്രതിഷേധ സമരങ്ങളിൽ എല്ലാം ചർച്ചയായത്. രാജ്ഭവൻ മാർച്ചിലായിരുന്നു ജയരാജൻ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ തിരുവനന്തപുരത്തെ പ്രതിഷേധത്തിലും കണ്ണൂരിലെ സമരത്തിലും ജയരാജൻ പങ്കെടുത്തില്ല. ഈ മാസം അഞ്ച് വരെ ആരോഗ്യകാരണങ്ങളാൽ ജയരാജൻ പാർട്ടിയിൽ നിന്നും അവധിയെടുത്തിരുന്നു. […]

Posted inവായനാലോകം

വായനാലോകം – 149

വായനാലോകം – 149 കെ.വി.മണികണ്ഠന്റെ നീലിമദത്ത എന്ന കഥയാണ് ഇന്നത്തെ ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത് Reading world – 149 KV Manikandan’s story Neelimadatta is included in today’s Daily News reading world. Presented by: Praveeja Vineeth

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു ജാഗ്രത നിർദേശം

  ഡെങ്കിപ്പനി കേസുകൾ കുത്തനെ കൂടുന്നു ജാഗ്രതാ നിർദ്ദേശം നൽകി     സംസ്ഥാനത്ത്  ഡെങ്കിപ്പനി കേസുകൾ കുത്തനെ കൂടുന്നു. 269 പേർക്കാണ് ഈ മാസം 15 ദിവസത്തിനിടെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 3717 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. മൊത്തം മരണം 26 ആയി. ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ […]

Posted inലേറ്റസ്റ്റ്

സുരേന്ദ്രാ ആളും തരവും നോക്കി കളിക്കണം – കെ സുരേന്ദ്രന് കെ സുധാകരന്റെ താക്കീത്

  സുരേന്ദ്രാ ആളും തരവും നോക്കി കളിക്കണം – കെ സുരേന്ദ്രന് കെ സുധാകരന്റെ താക്കീത്   സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം എന്നെ പറയാനുള്ളൂ. ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്‌ക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിയ്‌ക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും – കെ സുരേന്ദ്രന് കെ സുധാകരന്റെ മറുപടിയാണിത്. സുധാരന്റെ മനസ്സ് ബിജെപി യോടൊപ്പം ആണെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയുമായാണ് സുധാകരൻ രംഗത്ത് എത്തിയിട്ടുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ വിഡ്ഢിത്തം കേട്ടവര്‍ […]

Posted inലേറ്റസ്റ്റ്

സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

  സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക് പത്തനംതിട്ട സീതത്തോട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസിനുള്ളില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.

Posted inലേറ്റസ്റ്റ്

ഇനി നാക്കു പിഴ ഉണ്ടാകരുതെന്ന് സുധാകരനോട് നേതൃത്വം അച്ചടക്ക നടപടി വേണമെന്ന് ഒരു വിഭാഗം വിശദീകരണം തേടി എല്ലാം അവസാനിപ്പിക്കാനും നീക്കം

    ഇനി നാക്കു പിഴ ഉണ്ടാകരുതെന്ന് സുധാകരനോട് നേതൃത്വം അച്ചടക്ക നടപടി വേണമെന്ന് ഒരു വിഭാഗം വിശദീകരണം തേടി എല്ലാം അവസാനിപ്പിക്കാനും നീക്കം   നെഹ്റുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ കെ.സുധാകരനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ സുധാകരനോട് വിശദീകരണം ആവശ്യപ്പെട്ട ശേഷം എല്ലാം അവസാനിപ്പിക്കാനും മറുഭാഗത്ത് നീക്കം. ഇനി ഒരുതവണകൂടി വാക്കുപിഴയും നാക്കു പിഴയും ഉണ്ടാകരുതെന്ന് നേതൃത്വം സുധാകരന് അവസാന താക്കീത് നൽകിയിട്ടുണ്ടെന്നാണ് സൂചന. നെഹ്റുവിനെ കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ കാര്യകാരണങ്ങൾ സംബന്ധിച്ച് സുധാകരനോട് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 15.11

◾പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലക്ഷം പേരെ അണിനിരത്തി രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസിമാരെ നിയമിച്ച ഗവര്‍ണര്‍ മൂന്നു പേരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ കോടതിയും രാജാവും ചമയേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4855ല്‍ എത്തി. ഏതാനും ദിവസങ്ങളായി പവന്‍ വില കുതിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ […]

Posted inബിസിനസ്സ്

വിദേശ നാണയശേഖരത്തില്‍ ഇടിവ്

ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിവിന്റെ പാതയിലേക്ക് കടന്നു. നവംബര്‍ നാലിന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 109 കോടി ഡോളര്‍ താഴ്ന്ന് 52,999.4 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 656.1 കോടി ഡോളറിന്റെ വര്‍ദ്ധനയായിരുന്നു കുറിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനയായിരുന്നു അത്. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 64,500 കോടി ഡോളറാണ് ഇന്ത്യന്‍ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. വിദേശ നാണയ ആസ്തി 12 കോടി ഡോളര്‍ ഇടിഞ്ഞ് 47,072.7 കോടി […]

Posted inവിനോദം

പടവെട്ട് ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളുേേടയും പ്ലേ ലിസ്റ്റ് യുട്യൂബില്‍

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിവിന്‍ പോളി നായകനായ പടവെട്ട് ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും അടങ്ങിയ പ്ലേ ലിസ്റ്റ് യുട്യൂബിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത ആയിരുന്നു. 31.47 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ചിത്രത്തിലെ എട്ട് ഗാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള […]