Posted inലേറ്റസ്റ്റ്

ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് മന്ത്രി രാജീവിന്റെ വേദിയിൽ തമിഴ്നാട് ഗവർണർ

ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് മന്ത്രി രാജീവിന്റെ വേദിയിൽ തമിഴ്നാട് ഗവർണർ   ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങൾ നടക്കുമ്പോൾ ഗവർണർമാർ ഇടപെടുമെന്നും ആർ എൻ രവി പറഞ്ഞു. നിയമ മന്ത്രി പി രാജീവിനെ അടക്കം സാക്ഷിയാക്കിയായിരുന്നു രവിയുടെ വാക്കുകള്‍. തിരുവനന്തപുരത്ത് കേരള ലോകായുക്ത ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ. ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തി ഇടത് സംഘടനകൾ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍ | 15. 11

സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി. എങ്ങനെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു ജിസി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയിരുന്ന നാലു മലയാളികള്‍ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് […]

Posted inശുഭരാത്രി

Shubarathri -902

സമരങ്ങള്‍ എന്തിന്, ആര്‍ക്ക്, എപ്പോള്‍? സമരം ചെയ്യുക എന്നതിന്റെ ഗൗരവം നമ്മള്‍ എവിടെയോ മറന്നു പോയ്കളഞ്ഞിരിക്കുന്നു. എന്തിനാണ് സമരം ചെയ്യുന്നത്? എപ്രകാരമാണ് സമരം ചെയ്യുന്നത് ? ഒന്ന് ചിന്തിച്ചു നോക്കേണ്ടേ നമ്മള്‍ ? Strikes why, for whom and when? Somewhere we have forgotten the seriousness of struggle. Why strike? How to strike? Shouldn’t we think about it?

Posted inബിസിനസ്സ്

വായ്പാനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചു. വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശനിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ബേസിക് പോയന്റ് വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഇടപാടുകാരുടെ വായ്പാചെലവ് വീണ്ടും വര്‍ധിക്കും. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാലാവധിയുള്ള എംസിഎല്‍ആര്‍ 7.60 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി ഉയര്‍ന്നു. ആറുമാസം, ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 7.90 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.35 […]

Posted inബിസിനസ്സ്

ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ കറന്‍സി!

ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക്. പദ്ധതിയുടെ ഭാഗമായി എസ്ബിഐ അടക്കമുള്ള അഞ്ചു ബാങ്കുകളെ തെരഞ്ഞെടുത്തു. എസ്ബിഐയ്ക്ക് പുറമേ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയാണ് മറ്റു ബാങ്കുകള്‍. നിലവിലെ ഡിജിറ്റല്‍ ഇടപാടുകളുമായി പരസ്പരം സഹകരിച്ച് ഡിജിറ്റല്‍ കറന്‍സിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് പരിശോധിക്കുന്നത്. അല്ലാത്ത പക്ഷം ഡിജിറ്റല്‍ കറന്‍സിക്കായി പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടി വരുമോ എന്ന ആലോചനയും റിസര്‍വ് […]

Posted inവിനോദം

വണ്ടര്‍ വിമെനിലെ വീഡിയോ സോംഗ് ‘നൈന ഝാരോകെ’

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടര്‍ വിമെനിലെ വീഡിയോ സോംഗ് പുറത്തെത്തി. ഹിന്ദിയിലുള്ള ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ‘നൈന ഝാരോകെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അഞ്ജലി മേനോനും അഗ്യത്മിത്രയും ചേര്‍ന്നാണ്. കീര്‍ത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വിമെന്‍. നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത […]

Posted inവിനോദം

‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസിന്

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസിന്. മലയാളികള്‍ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിജയന്‍ എന്ന സാധാരണക്കാരന്റേതാണ് ആ കാര്‍. ഈ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യില്‍ച്ചെന്ന് പെടുന്നതും അതേത്തുടര്‍ന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ഷറഫുദ്ദീന്റെ നായക കഥാപാത്രം, പൊലീസ് ഓഫീസര്‍ മഹേഷും മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങള്‍ […]

Posted inഓട്ടോമോട്ടീവ്

എംജിയുടെ രണ്ട് ഡോര്‍ ഇലക്ട്രിക് കാര്‍!

2023ന്റെ തുടക്കത്തില്‍ എംജി എയര്‍ ഇവി ഇന്ത്യ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ്. രണ്ട് ഡോര്‍ ഇലക്ട്രിക് കാര്‍ ജനുവരി 5- ന് അരങ്ങേറ്റം കുറിക്കും. എംജി ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റിന്റെ വില അതേ ദിവസം തന്നെ കമ്പനി പ്രഖ്യാപിക്കും . 2023 ജനുവരി 13 മുതല്‍ 18 വരെ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിക്കും. ഇതിന് 10 ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്. ഈ പുതിയ എംജി […]

Posted inപുസ്തകങ്ങൾ

കുട്ടിശങ്കരന്റെ യാത്രകള്‍

ഒരു പുഴ ഒഴുകും പോലെ രസകരമായി വായിക്കാവുന്ന പുസ്തകം. ഇതില്‍ പുഴയുടെ കഥയുണ്ട്, പുഴയുടെ വഴിയേ നടന്ന കുഞ്ഞനാനയുടെ കഥയുണ്ട്, അവനു വഴിതെളിച്ച കിന്നരിത്തത്തയുടെ കഥയുണ്ട്. പാപ്പാന്റെയും മത്സ്യകന്യകയുടെയും കഥയുമുണ്ട്. കുട്ടികള്‍ക്കും കുട്ടിത്തം വിടാത്ത മനസ്സുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന കൃതി. ‘കുട്ടിശങ്കരന്റെ യാത്രകള്‍’. മനു ജോസഫ്. മനോരമ ബുക്‌സ്. വില 161 രൂപ.  

Posted inആരോഗ്യം

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിക്കണം

ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളം മാത്രമല്ല എന്ത് പാനീയമാണെങ്കിലും രണ്ട് മണിക്കൂര്‍ മുന്‍പ് കുടിക്കണം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത് എന്നാണ്. ഉറങ്ങുന്നതിനു മുന്‍പ് ചൂട് വെള്ളം കുടിച്ചാല്‍ രാത്രി മുഴുവന്‍ നിങ്ങളെ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യും. സമാധാനപരമായ ഉറക്കം നിലനിര്‍ത്താനും […]