വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരം നിര്‍ത്തണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ.മത്സ്യത്തൊഴിലാളികളുടെ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചതാണെന്നും അവയെല്ലാം നടപ്പാക്കി വരികയാണെന്നും പറഞ്ഞ മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ച ശേഷവും സമരവുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ശരിയോ എന്ന് സമരക്കാർ പരിശോധിക്കണം എന്നും മന്ത്രി പറഞ്ഞു. കോടതിയും സമരക്കാരോട് സർക്കാർ സംവിധാനങ്ങളെ ബന്ദിയാക്കി വിലപേശൽ നടത്തരുത് എന്ന് പറഞ്ഞിരുന്നു. പോലീസ് […]
സായാഹ്ന വാര്‍ത്തകള്‍ | 17.11
◾ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിനു നല്‍കിയ പൊതുനിര്‍ദ്ദേശത്തിലെ പരാമര്‍ശം പിന്‍വലിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശം വിവാദമായതോടെയാണു പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ◾പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിസി ഡോ.ശശീന്ദ്രനാഥിന്റെ നിയമനം യുജിസി മാനദണ്ഡമനുസരിച്ചല്ലെന്ന പരാതിയിലാണു നടപടിക്ക് ഒരുങ്ങുന്നത്. […]
താരപ്രചാരകരുടെ പട്ടികല്‍ ശശി തരൂർ ഇല്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികല്‍ ശശി തരൂർ ഇല്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവരും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയ പട്ടികയിൽ തരൂർ ഇല്ലാതെ പോയത് മാധ്യമങ്ങളിൽ വാർത്തയായി.എന്നാൽ തന്നെ പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് തരൂർ പ്രതികരിച്ചു. എന്നാൽ തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്. ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ എന്‍എസ് യു സംഘടിപ്പിച്ച പ്രചാരണ […]
കോട്ടയത്ത് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷിച്ചു
കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ അപകടത്തിൽ പെട്ടത്. ഫയർഫോഴ്സിന്‍റേയും പൊലിസിന്‍റേയും ശ്രമകരമായ പ്രവർത്തനത്തിനൊടുവിലാണ് വലിയ പരിക്കുകൾ ഇല്ലാതെ സുശാന്തിനെ പുറത്തെടുത്തത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. തുടർന്ന് 10മണിയോടെ ഫയർ ഫോഴ്സ് എത്തി റിക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി.11.30ഓടെയാണ് സുശാന്തിനെ പുറത്തെടുത്തത്. സുശാന്തും മറ്റ് മൂന്നുപേരും നിർമാണ ജോലികൾ ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിഞ്ഞു വീണപ്പോൾ സുശാന്ത് അപകടത്തിൽ പെട്ടു ,മറ്റു മൂന്ന് […]
നല്ല മുടി വേണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നല്ല മുടി വേണമെങ്കില്‍ നല്ല രീതിയിലുള്ള പരിചരണവും നല്‍കണം. ചുടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടി പൊട്ടിപോകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്നു. കുടാതെ സ്ഥിരമായി ചുടുവെള്ളം ഉപയോഗിക്കുന്നത് താരന്‍, ചൊറിച്ചില്‍ എന്നിവയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നു. മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുത്ത് അത് ഉപയോഗിക്കുക. ഇടയ്ക്ക് ഷാംപൂ മാറ്റിയാല്‍ അത് മുടിയെ ദോഷകരമായി ബാധിക്കും. കണ്ടീഷണര്‍ തലയോട്ടിയില്‍ ഇടുന്നത് ഒഴിവാക്കുക. മുടിയിഴകളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് കണ്ടീഷണര്‍. പലരും ഷാംപൂവിന് ശേഷമാണ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ആദ്യം […]
കാല്‍പന്ത് കളികളുടെ ദൃശ്യവിരുന്ന്,’ചെളി പുരളാത്ത പന്ത്’
കാല്‍പ്പന്തുകളിയുടെ അവിസ്മരണീയ സന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വ ഗ്രന്ഥം വായനാനുഭവങ്ങള്‍ക്കു പുറമേ ത്രസിപ്പിക്കുന്ന കാല്‍പന്ത് കളികളുടെ ദൃശ്യവിരുന്ന് ക്യുആര്‍ കോഡ് വഴി കാണുവാന്‍ കഴിയുന്ന മലയാളത്തിലെ ഒരേയൊരു ഗ്രന്ഥം. ഒപ്പം മറഡോണ, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഫുട്‌ബോള്‍ ഇതിഹാസകരുടെ അവിസ്മരണീയ ജീവിത മുഹൂര്‍ത്തങ്ങളും വീഡിയോ രൂപത്തില്‍. ഫുട്ബാള്‍ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്‌കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓര്‍മിപ്പിക്കുന്നു. ‘ചെളി പുരളാത്ത പന്ത്’. രാജീവ് രാമചന്ദ്രന്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില […]
ടൊയോട്ട പ്രിയസ് 2023
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ തലമുറ പ്രിയസിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തി. പുതിയ ടൊയോട്ട പ്രിയസ് 2023 പ്ലഗ്-ഇന്‍ ഹൈബ്രിഡ് സജ്ജീകരണത്തിലും മറ്റ് രണ്ട് ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിനുകളിലും എത്തിയേക്കും. ശക്തമായ ഹൈബ്രിഡുകള്‍ ജപ്പാന്‍, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളില്‍ വാഗ്ദാനം ചെയ്യും, അതേസമയം പിഎച്ച്ഇവി മോഡല്‍ യൂറോപ്യന്‍ വിപണികളെ ലക്ഷ്യമിടുന്നു. മൊത്തം 220 ബിഎച്ച്പി കരുത്തുള്ള 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്നു. 121 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് സംവിധാനമുള്ള 1.8 എല്‍ […]
ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം കള്ളനും ഭഗവതിയും
ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് കള്ളനും ഭഗവതിയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. കുഞ്ചാക്കോ ബോബന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാര്‍. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, […]
രജനികാന്ത് നായകനാകുന്ന ‘ജയിലര്‍’ ചിത്രത്തിൽ കന്നഡ താരംശിവ രാജ്കുമാറും
നെല്‍സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനികാന്ത് നായകനാകുന്ന ‘ജയിലര്‍’ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. കന്നഡയുടെ പ്രിയ താരം ശിവ രാജ്കുമാര്‍ ‘ജയിലറി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു.
എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവർക്ക് ചെലവ് കൂടും
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വാടക നല്‍കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിങ് ഫീസ് എസ്ബിഐ വര്‍ധിപ്പിച്ചത് പ്രാബല്യത്തില്‍ വന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കുന്നവര്‍ക്ക് 99 രൂപയും ജിഎസ്ടിയുമാണ് ഫീസ്. ഇഎംഐ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രോസസിങ് ചാര്‍ജ് 99 രൂപയില്‍ നിന്ന് 199 രൂപയായാണ് ഉയര്‍ത്തിയത്. ജിഎസ്ടിയും അധികമായി നല്‍കണം.