Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിന്‍റെ ബി ടീമായി മാറിയെന്ന് കെ സുരേന്ദ്രൻ

പ്രതിപക്ഷം ഭരണപക്ഷത്തിന്‍റെ  ബി ടീമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിന്‍റെ  അടിസ്ഥാനത്തിലാണ് മുണ്ടക്കൈ  ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത് എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നതെന്നും സുരേന്ദ്രൻ  പറഞ്ഞു. സംസ്ഥാനത്തിന്‍റെ  തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയന്റെ  വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണെന്നും  കേരളത്തിൽ യുഡിഎഫ് ഏതാ എൽഡിഎഫ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും  കേരളത്തിലെ പ്രതിപക്ഷത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് ശശി തരൂർ

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് ശശി തരൂർ എഫ്ബി പോസ്റ്റിട്ടു.സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നാണ്  പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തിലാണ് ശശരി തരൂരിന്‍റെ പുതിയ പോസ്റ്റ്

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനന്തുവിന്റെ സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച്

പാതിവില തട്ടിപ്പ് കേസ് പ്രതിയായ  അനന്തുവിന്റെ സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച്. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിൻറെ പ്രതികരണം. കസ്റ്റഡിയിൽ വാങ്ങിയ അനന്തുവിനെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിനുശേഷം തട്ടിപ്പ് നടന്ന വിവിധ മേഖലകളിലെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തും. ബുധനാഴ്ച വൈകിട്ട് അനന്തുവിനെ തിരികെ കോടതിയിൽ ഹാജരാക്കണം. ആദ്യം കേസന്വേഷിച്ച […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 17, തിങ്കള്‍

◾https://dailynewslive.in/ വയനാടിനുള്ള കേന്ദ്രത്തിന്റെ വായ്പാ ഉപാധി മറികടക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കാനുള്ള റവന്യു വകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കും. ഗുണഭോക്താക്കളുടെ ആദ്യ ഘട്ട പട്ടികയില്‍ തീരുമാനമാക്കി മാര്‍ച്ചില്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടാനാണ് സര്‍ക്കാര്‍ നീക്കം. പുനരധിവാസത്തിന് തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന പൊതു ഗതാഗത സൗകര്യത്തിനും പൊതു കെട്ടിടങ്ങള്‍ക്കും അടക്കം 16 പദ്ധതികള്‍ക്കാണ് കേന്ദ്രം വായ്പ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര വായ്പാ വിനിയോഗ നടപടികള്‍ വിലയിരുത്താന്‍ വൈകീട്ട് മുഖ്യമന്ത്രി […]

Posted inബിസിനസ്സ്

സ്വര്‍ണ വില ഇന്നും ഉയരങ്ങളിലേക്ക്

കേരളത്തിലെ സ്വര്‍ണ വില ഇന്നും ഉയരങ്ങളിലേക്ക്. സ്വര്‍ണ വില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,940 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണ വില 400 രൂപ കൂടി 63,520 രൂപയിലുമെത്തി. ശനിയാഴ്ച പവന് 800 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,535 രൂപ എന്ന നിലയിലാണ്. വെള്ളിവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയില്‍ തുടരുന്നു. അമേരിക്കന്‍ […]

Posted inടെക്നോളജി

ഇനി ഇന്‍സ്റ്റയില്‍ കമന്റുകള്‍ ‘ഡിസ് ലൈക്ക്’ ചെയ്യാം

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ. കമന്റുകള്‍ ‘ഡിസ്ലൈക്ക്’ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്കുള്ള ആരോ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം. […]

Posted inവിനോദം

‘അരിക്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന ‘അരിക്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 1960കളില്‍ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് അരിക്. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, സിജി പ്രദീപ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നിരവധി സിനിമ പ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവച്ചു. 1964 ല്‍ […]

Posted inവിനോദം

‘ഗെറ്റ് സെറ്റ് ബേബി’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും […]

Posted inഓട്ടോമോട്ടീവ്

പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മഹീന്ദ്ര ഇവി ബുക്കിംഗ്

2025 ഫെബ്രുവരി 14നാണ് രാജ്യവ്യാപകമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ ഇലക്ട്രിക് എസ്യുവികള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ, രണ്ട് മോഡലുകളും ആകെ 30,179 ഓര്‍ഡറുകള്‍ നേടി, ഇവി വിഭാഗത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. മൊത്തം ഓര്‍ഡറുകളുടെ 56 ശതമാനം പ്രീ-ബുക്കിംഗുകള്‍ എക്‌സ്ഇവി 9ഇ ന് ലഭിച്ചു, ബാക്കി 44 ശതമാനം ബിഇ 6 നുള്ളതാണ്. വലിയ 79 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ മാത്രം ലഭ്യമായ ടോപ്പ്-എന്‍ഡ് […]

Posted inപുസ്തകങ്ങൾ

പൗര്‍ണമി മുതല്‍ പൗര്‍ണമി വരെ

ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ച തായിരുന്നു ആ മാലാഖയെ തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലു കള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖ യുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊ പ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടി യാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്ര മാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. ‘പൗര്‍ണമി […]