തിയറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുന്ന ‘ദാവീദ്’ സിനിമയുടെ സക്‌സസ് ടീസര്‍ പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍. ഇതരഭാഷാ താരമായ മുഹമ്മദ് ഇസ്മയിലിന്റെ ശബ്ദത്തിലാണ് ടീസര്‍ തുടങ്ങുന്നത്. പ്രേക്ഷപ്രീതി നേടിയ ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദ്ദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനു’ ശേഷം ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിച്ച ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് തിരക്കഥ. വിജയരാഘവന്‍, ലിജോമോള്‍, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് […]
ട്യൂണോ 457 ബൈക്കുമായി അപ്രീലിയ
പ്രശസ്ത ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പുതിയ ട്യൂണോ 457 ബൈക്ക് പുറത്തിറക്കും. അപ്രീലിയ ആര്‍എസ് 457 നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ട്യൂണോ457. ഇതിന്റെ എക്‌സ്-ഷോറൂം വില 3.99 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആര്‍എസ് 457 നേക്കാള്‍ ഏകദേശം 20,000 രൂപ കുറവായിരിക്കും. ഏറ്റവും കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഈ എഞ്ചിന്റെ ഹൈലൈറ്റ്. ശക്തമായ എഞ്ചിനെയും പ്രകടനത്തെയും കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 457 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ […]
ഖദീജ
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തില്‍ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച ഒരുവള്‍… പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവള്‍… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്… മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവര്‍ക്കിടയില്‍ പ്രണയംതീര്‍ത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ. ‘ഖദീജ’. നസീഫ് കലയത്ത്. ഡിസി ബുക്‌സ്. […]
നാരങ്ങാ വെള്ളം ദിവസവും കുടിച്ചാല്‍
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, സിങ്ക്, പ്രോട്ടീന്‍ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും ഇവ കുടിക്കുന്നത് നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങാ വെള്ളം. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം തടയാനും ഗ്യാസ് കെട്ടി വയറു […]
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റൽ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകൾ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റൽ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകൾ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് മന്ത്രി എം ബി രാജേഷ് . തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളിൽ വകുപ്പ് നേടിയ നേട്ടങ്ങൾ മന്ത്രി വിശദീകരിച്ചു.
ശ്രീനിവാസ രാമാനുജൻ……!!!!
ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ……!!!! ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്‌ധ ശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ adheഹം വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം. രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര […]
വയനാട്മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടരുന്നു
വയനാട്മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടരുന്നു . കമ്പമലയുടെ പുൽമേടുകൾ നിറഞ്ഞ ഒരു ഭാഗം കത്തിനശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട് . വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങൾ തീ അണക്കാൻ ശ്രമിക്കുകയാണ്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയുണ്ട്.
ശശി തരൂരിന്‍റേത് പാർട്ടി നിലപാടല്ലെന്ന് കെ സുധാകരൻ
ശശി തരൂരിന്‍റേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അദ്ദേഹത്തിന് നല്ല ഉപദേശം കൊടുത്തിട്ടുണ്ടെന്നും പാർട്ടി തീരുമാനമാണ് ഔദ്യോഗികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്‍റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. തരൂരിന് തെറ്റു പറ്റിയെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
തോമസ് കെ തോമസ് എൻസിപി അധ്യക്ഷനായേക്കും
തോമസ് കെ തോമസ് എൻസിപി അധ്യക്ഷനായേക്കും. എകെ ശശീന്ദ്രൻ തോമസിനെ പിന്തുണച്ചപ്പോൾ പിസി ചാക്കോയും എതിർത്തില്ല എന്നാൽ തോമസ് കെ തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത് സംസ്ഥാന നേതൃത്വം വഴിയാകട്ടെയെന്നും ശരദ് പവാർ പ്രതികരിച്ചു. ജില്ലാ പ്രസിഡൻ്റുമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. കേന്ദ്ര നിരീക്ഷകനായി ജിതേന്ദ്ര ആവാഡിനെ കേരളത്തിലേക്ക് അയയ്ക്കും. പവാർ പറഞ്ഞിട്ടും മന്ത്രിമാറ്റം മുഖ്യമന്ത്രി അംഗീകരിക്കാത്തതിൽ വേദനയുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു. രാജിയ്ക്ക് ഒരു കാരണം മന്ത്രി മാറ്റത്തിൽ തനിക്ക് […]
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നോട്ടീസ്
ഗതാഗത തടസ്സമുണ്ടാക്കി ന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കന്‍റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകി. ഈ കേസിൻ്റെ അന്വേഷണത്തിനായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നു. അതോടൊപ്പം സംസ്ഥാനത്തെ ആശാവർക്കർമാർക്കാണ് ഏറ്റവും കൂടുതൽ വേതനമെന്ന ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി സമരം ചെയ്യുന്ന ആശ വർക്കർമാർ. ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് ഇന്നലെ ധനമന്ത്രി ആക്ഷേപിച്ചപ്പോൾ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്നായിരുന്നു മന്ത്രി […]
