* നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022
◾ബഫര്‍സോണ്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. ലഭിച്ച 26,030 പരാതികളില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍ മാത്രമാണ്. പരാതി നല്‍കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. പരാതി പരിശോധിച്ചു പരിഹരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി. സുപ്രീം കോടതിയില്‍ നാളെ കേരളം സത്യവാങ്മൂലം സമര്‍പ്പിക്കും. സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികള്‍ പരിഹരിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾സംസ്ഥാനം അതീവ ഗുരുതര സാമ്പത്തീക പ്രതിസന്ധിയിലായതിനാല്‍ ധവളപത്രം പുറത്തിറക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ ബഫര്‍സോണ്‍ കൈകാര്യം ചെയ്യുന്ന രീതി തെറ്റാണ്. സര്‍ക്കാരിന്റെ കഴിവുകേടാണ് കാണുന്നത്. ഭരണഘടനയെ അധിക്ഷേപിച്ചതിനാണ് സജി ചെറിയാന്‍ രാജിവച്ചത്. വിഷയം ഇന്നും നിലനില്‍ക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
◾രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ്. കോട്ടയം എംജി, കണ്ണൂര്‍ വൈസ് ചാന്‍സലര്‍മാര്‍ ഇന്ന് ഹാജരാകണമെന്നാണു നോട്ടീസ്. ഇതേസമയം, കണ്ണൂര്‍ വിസി രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. ഗവര്‍ണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സര്‍വകലാശാല വിസി കഴിഞ്ഞ ഹിയറിംഗില്‍ പങ്കെടുത്തിരുന്നില്ല. മറ്റ് ഏഴ് വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
◾സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്കു മാറ്റിവച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകുംവരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പത്തില്‍ മുസ്ലിം വിരുദ്ധതയെന്ന ആരോപണം പരിശോധിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും മന്ത്രി പറഞ്ഞു. മത്സരാര്‍ത്ഥികള്‍ ഫസ്റ്റ് കോളില്‍ തന്നെ വേദിയില്‍ ഹാജരാകണം. അല്ലാത്തവരെ അയോഗ്യരാക്കും. മത്സരങ്ങള്‍ വൈകാതിരിക്കാന്‍ സമയ കൃത്യത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
◾പാലക്കാട്
◾അന്‍പതു വയസു കഴിഞ്ഞ സത്രീകള്‍ക്കും 55 വയസ് കഴിഞ്ഞ പുരുഷനും കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ചികിത്സ നിഷേധിക്കുന്ന നിയമത്തില്‍ ഇളവുമായി ഹൈക്കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്ന കഴിഞ്ഞ വര്‍ഷം ചികിത്സ തുടങ്ങിയവര്‍ക്ക് ചികിത്സ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി. മുപ്പതു ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
◾അനധികൃതമായി അടൂരില്‍ ആറു കോടിയുടെ ഫാം സ്വന്തമാക്കിയെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരെ അന്വേഷണം. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.കെ അഷ്‌റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്.
◾ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഹോട്ടലിനു പ്രവര്‍ത്തനാനുമതി നല്‍കിയ കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നഗരസഭ സസ്‌പെന്‍ഡു ചെയ്തു. നേരത്തെ ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിനെതിരേ നടപടികളെടുക്കാതെ പ്രവര്‍ത്തനാനുമതി നല്‍കിയതാണ് യുവതി മരിക്കാനിടയാക്കിയ മോശം ഭക്ഷണം വിളമ്പാനിടയാക്കിയതെന്ന് ആരോപിച്ചാണ് നടപടി. ഡിസംബര്‍ 29 ന് ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഇരുപതോളം പേര്‍ക്കാണ് വിഷബാധയേറ്റത്. പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
◾തിരുവനന്തപുരം ശ്രീകാര്യത്ത് ചന്തയിലെ 250 കിലോ സംഭരണ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് പൊട്ടി. പ്രധാന പൈപ്പ് പൊട്ടി മാലിന്യം റോഡിലേക്ക് ഒലിച്ചു. കിലോമീറ്ററുകളോളം ചുറ്റവളവില്‍ ദുര്‍ഗന്ധം വ്യാപിച്ചു. അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലമാണ് പ്ലാന്റ് പൊട്ടിയത്.
◾ശബരിമല തീര്‍ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് പത്തു വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ മലപ്പുറത്ത് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
◾കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. ഡിസംബര്‍ 29 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ചെമ്മാമുക്കിലെ റെയില്‍വേ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
◾പാലക്കാട് ജില്ലയിലെ ധോണിയിലും പരിസരത്തും കൃഷി നശിപ്പിക്കുന്ന കാട്ടാനയായ പി ടി സെവനെ പിടിക്കാന്‍ ദൗത്യ സംഘം. രണ്ടു കുങ്കി ആനകളും 22 അംഗ സംഘവമാണ് വയനാട്ടില്‍നിന്ന് പാലക്കാട് എത്തുക. ആനയെ മെരുക്കാനുള്ള കൂടും ധോണിയില്‍ ഒരുക്കും.
◾കോണ്‍ഗ്രസ് നേതാവും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ അണുബാധമൂലം ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
◾വിമാനയാത്രക്കിടെ മദ്യപിച്ചു ലക്കുകെട്ട സഹയാത്രികന്‍ ദേഹത്ത് മൂത്രമൊഴിച്ചെന്നു വൃദ്ധയുടെ പരാതി. ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തില്‍ നവംബറിലാണ് സംഭവം. ബിസിനസ് ക്ലാസ് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തായി. പരാതി പോലീസിനും വ്യോമയാന മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ടെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ വിശദീകരണം.
◾സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ 400 രൂപ വര്‍ദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 520 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 40,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5110 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും നിന്നുയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4220 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾സി-സീരീസ് ലൈനപ്പിലെ കമ്പനിയുടെ ഏറ്റവും പുതിയ മോഡലായി പോകോ സി50 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷഓമിയുടെ സബ് ബ്രാന്‍ഡിന്റെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണിന് വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്പ്ലേയുണ്ട്. പോകോ സി50 യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 6,499 രൂപയാണ്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 7,299 രൂപയുമാണ് വില. ഇത് കണ്‍ട്രി ഗ്രീന്‍, റോയല്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ജനുവരി 10 മുതല്‍ വില്‍പന തുടങ്ങും. പ്രത്യേക ഓഫര്‍ പ്രകാരം അടിസ്ഥാന വേരിയന്റ് ഇപ്പോള്‍ 6,249 രൂപയ്ക്ക് ലഭിക്കും. 3 ജിബി റാം വേരിയന്റിന്റെ ഓഫര്‍ വില 6,999 രൂപയുമാണ്. സെല്‍ഫി ഷൂട്ടര്‍ സ്ഥാപിക്കാന്‍ ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഉണ്ട്. 8 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവല്‍ പിന്‍ ക്യാമറ യൂണിറ്റ് ആണ് പോകോ സി50 അവതരിപ്പിക്കുന്നത്. മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ട്. ഇത് 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 5,000 എംഎഎച്ച് ആണ് ബാറ്ററി.
◾ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച തങ്കം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 26 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഗൗതം ശങ്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
◾കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ഒന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും. ഓപ്പറേഷന്‍ ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിന് ആസ്പദമായ സംഭവമാണ് ചിത്രം പറയുന്നത്. സംവിധായകന്റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്‌റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
◾കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ മൂന്നുനിര സീറ്റ് വാഹനമായ സൊറെന്റോ എസ്യുവി 2023 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറും. 2020ല്‍ ആഗോള വിപണിയില്‍ അരങ്ങേറിയ നാലാം തലമുറ വാഹനമാണ് ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്നത്. സഹോദര ബ്രാന്‍ഡായ ഹ്യുണ്ടേയ്യുടെ സാന്റാഫേ എന്ന മോഡലിന്റെ കിയ സമാന മോഡലാണ് സൊറെന്റോ. ആഗോള വിപണിയില്‍ കിയ സ്‌പോര്‍ടേജ് ഫ്‌ലാഗ്ഷിപ് മോഡലായ ടെല്യുറൈഡ് എസ്യുവി എന്നിവയുടെ മധ്യത്തിലാണ് ഈ വാഹനത്തിന്റെ സ്ഥാനം. കിയ വാഹനങ്ങളുടെ രൂപത്തോടു വളരെയധികം സമാനതകളുള്ള ഡിസൈനാണ് സൊറെന്റോയ്ക്കും. 1.6 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വാഹനത്തിനെന്നു പ്രതീക്ഷിക്കാം. 44.2കിലോവാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടര്‍ ഉള്‍പ്പെടെയുള്ള സന്നാഹം 230 എച്ച്പി 350 എന്‍എം ടോര്‍ക്ക് ഉള്‍പ്പെടെ ഉല്‍പാദിപ്പിക്കും. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും വാഹനത്തിനു ലഭിക്കും. ഹൈബ്രിഡ് ഇല്ലാത്ത കരുത്ത് കൂടിയ കംബസ്റ്റ്യന്‍ മോഡലും വാഹനത്തില്‍ ഉണ്ടാകും. 2.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 191 എച്ച്പി 246 എന്‍എം കരുത്ത് ഉല്‍പാദനമാകും ലഭ്യമാകുക.
◾നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി. ‘നിലാവുണ്ണുന്ന കുട്ടി’. കെ കെ പല്ലശ്ശന. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 50 രൂപ.
◾ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് തന്നെ അല്‍ഷിമേഴ്‌സ് പ്രവചിക്കാന്‍ സാധിക്കുന്ന ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍. നിലവില്‍ അല്‍ഷിമേഴ്‌സ് രോഗനിര്‍ണയത്തിന് ന്യൂറോ ഇമേജിങ് പോലുളള ചെലവേറിയ സങ്കേതങ്ങള്‍ ആവശ്യമാണ്. നിരവധി രോഗികള്‍ ഉള്ളതിനാല്‍ ഇതിനു വേണ്ടി കൂടുതല്‍ കാലം കാത്തിരിക്കേണ്ടതായും വരും. അതേ സമയം ചെലവ് കുറഞ്ഞതും സുരക്ഷിതവും വളരെ ലളിതവുമായ മാര്‍ഗത്തിലൂടെ അല്‍ഷിമേഴ്‌സ് കണ്ടെത്താന്‍ പുതിയ രക്തപരിശോധനയിലൂടെ സാധിക്കും. ബിഡി-താവ് അഥവാ ബ്രെയ്ന്‍ ഡെറൈവ്ഡ് താവ് എന്ന ബയോമാര്‍ക്കറാണ് ഈ രക്തപരിശോധനയിലൂടെ കണ്ടെത്തുന്നതെന്ന് ബ്രെയ്ന്‍ ജേണല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. തലച്ചോറിലെ കോശങ്ങള്‍ ചുരുങ്ങാനും നശിക്കാനും ഇടയാക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് അല്‍ഷിമേഴ്‌സ് എന്ന മറവി രോഗം. വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും തനിയെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിനെയുമെല്ലാം ഇത് ബാധിക്കാം. പതിയെ പതിയെ പുരോഗമിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും അത്ര പ്രകടമാകില്ല. എന്നാല്‍ ലക്ഷണങ്ങള്‍ വന്നു തുടങ്ങിയാല്‍ പിന്നീടൊരു തിരിച്ച് പോക്കും ജീവിതത്തില്‍ സാധ്യമല്ല. ചെറിയ ഓര്‍മക്കുറവായി തുടങ്ങുന്ന അല്‍ഷിമേഴ്‌സ് പിന്നീട് ഒരു സംഭാഷണം പൂര്‍ത്തിയാക്കാനോ ചുറ്റുപാടുകളോട് പ്രതികരിക്കാനോ ശേഷിയില്ലാത്തയാളായി രോഗിയെ മാറ്റാം. ചിന്താശേഷി, ഓര്‍മ, ഭാഷ എന്നിവയെയെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയാണ് ഈ മറവിരോഗം ബാധിക്കുന്നത്. ഇത് വരേക്കും ഈ രോഗം നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപാധികളൊന്നും വൈദ്യലോകം വികസിപ്പിച്ചിരുന്നില്ല. പുതിയ കണ്ടെത്തലിലൂടെ ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ലോകം.
◾ഇന്നത്തെ വിനിമയ നിരക്ക്- 82.76, പൗണ്ട് – 100.00, യൂറോ – 87.92, സ്വിസ് ഫ്രാങ്ക് – 89.35, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.85, ബഹറിന്‍ ദിനാര്‍ – 219.55, കുവൈത്ത് ദിനാര്‍ -270.32, ഒമാനി റിയാല്‍ – 215.26, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.91.