◾https://dailynewslive.in/ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് നിയമനം. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇന്ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
◾https://dailynewslive.in/ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ട് അപ്പുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും എല്‍ഡിഎഫ് ഭരണത്തില്‍ 8 വര്‍ഷം കൊണ്ട് 6200 ആയി വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. 5800 കോടിയുടെ നിക്ഷേപമുണ്ടായിയെന്നും 2026 ഓടെ 15,000 സ്റ്റാര്‍ട്ട് അപ്പുകളാണ് ലക്ഷ്യമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 17 ലെ വിജയി : അബ്ബാസ്, പുതുവശ്ശേരി, നെടുമ്പാശ്ശേരി പോസ്റ്റ്, ആലുവ, എറണാകുളം.*
◾https://dailynewslive.in/ വ്യവസായിക മേഖലയില്‍ കേരളം കുതിച്ചുചാട്ടത്തിലാണെന്നും എന്നാല്‍ പ്രതിപക്ഷം സംസ്ഥാനത്തിന്റെ ശത്രുക്കളെപ്പോലെ പെരുമാറുന്നുവെന്നും മന്ത്രി പി. രാജീവ്. 22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായിയെന്നും 3,44,848 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും 7,31,264 പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും ഈ വസ്തുത ആര്‍ക്കുവേണമെങ്കിലും വ്യവസായവകുപ്പ് വെബ്സൈറ്റില്‍ പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പ്രതിപക്ഷം വികസനം മുടക്കികളെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. അപവാദം പ്രചരിപ്പിച്ചാല്‍ നാടിന് ഗുണമുള്ള കാര്യത്തില്‍ നിന്ന് പിന്‍തിരിയില്ലെന്നു പറഞ്ഞ മന്ത്രി മദ്യക്കമ്പനി അനുമതിയില്‍ പ്രതിപക്ഷത്തെ സംവാദത്തിന് വെല്ലുവിളിച്ചു. മദ്യക്കമ്പനി വരുമ്പോള്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കുമെന്നും എലപ്പുള്ളിയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയ മന്ത്രി കൂട്ടിച്ചേര്‍ത്തു
◾https://dailynewslive.in/ ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം സര്‍ക്കാര്‍ സധൈര്യം എടുക്കണമെന്നും അതിന് തന്ത്രിമാരുടെ അനുവാദം കാത്തിരിക്കരുതെന്നും ഉടുപ്പഴിച്ചേ പോകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളില്‍ പോകേണ്ടെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമികള്‍. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്നും പറഞ്ഞു സ്വാമി വ്യക്തമാക്കി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഡാമുകളിലൂടെയുള്ള സീ പ്ലെയിന്‍ സാധ്യതയില്‍ ആദ്യ പരിഗണന മലമ്പുഴക്കെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താന്‍ സാധിച്ചാല്‍ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ കാര്യവട്ടം ഗവണ്‍മെന്റ് കോളേജിലെ റാഗിംഗ് പരാതി സ്ഥിരീകരിച്ച് കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചുവെന്നും തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചുവെന്നും വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. സീനിയര്‍ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.
◾https://dailynewslive.in/ ചാലക്കുടിയിലെ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ നിന്നും 15 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി റിജോ ആന്റണിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിക്കായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യത എന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകള്‍ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം നേതൃത്വം നല്‍കുകയാണെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളില്‍ വകുപ്പ് നേടിയ നേട്ടങ്ങള്‍ മന്ത്രി വിശദീകരിച്ചു.
◾https://dailynewslive.in/ പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികള്‍ സന്ദര്‍ശിച്ച് മന്ത്രി എംബി രാജേഷ്. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ കമ്പനി മഴവെള്ള സംഭരണി നിര്‍മ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവര്‍ അഹല്യയില്‍ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. താന്‍ ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സര്‍ക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഒന്‍പതാം ദിവസത്തിലേക്ക്. ഇന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സമരം ഉദ്ഘാടനം ചെയ്യും. സമരത്തിന് കൂടുതല്‍ പേര്‍ പിന്തുണയുമായെത്തുന്നുണ്ട്. അതേസമയം, നിയമവിരുദ്ധമായ സമരം ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ നല്‍കിയ നോട്ടീസ് സമരക്കാര്‍ തള്ളി. അഞ്ച് നേതാക്കളോട് ഉടന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട നോട്ടീസ് തള്ളിയ സമരസമിതി പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാ സംഗമം സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.
◾https://dailynewslive.in/ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ജഗതിയിലെ ജവഹര്‍ സഹകരണ ഓഡിറ്റോറിയത്തില്‍ രാവിലെ 10:30ന് ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനും ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും ആയിരിക്കും.
◾https://dailynewslive.in/ സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂര്‍ എം പി. പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ചുള്ള എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂര്‍ മുക്കിയത്. സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ എന്നായിരുന്നു പോസ്റ്റ്.
◾https://dailynewslive.in/ ശശി തരൂരിന്റേത് പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന് താന്‍ നല്ല ഉപദേശം കൊടുത്തിട്ടുണ്ടെന്നും പാര്‍ട്ടി തീരുമാനമാണ് ഔദ്യോഗികമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പെരിയ കേസിലെ പരോള്‍ വിഷയത്തില്‍ സിപിഎം ഭരിക്കുന്ന കാലത്തോളം ഇതൊക്കെ തുടരുമെന്നാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം.
◾https://dailynewslive.in/ ശശി തരൂര്‍ വിവാദത്തിലെ ചര്‍ച്ച കേരളീയരും കേരള വിരുദ്ധരുമെന്ന നിലയിലേക്ക് മാറിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. സഭയിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷമാകരുതെന്നും സര്‍ക്കാരിനുള്ള മറുപടിയല്ല, കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്കുള്ള മറുപടിയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
◾https://dailynewslive.in/ മാനന്തവാടി പിലാക്കാവ് കമ്പമലയില്‍ കാട്ടുതീ. പുല്‍മേടുകള്‍ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു. വനം വകുപ്പ്, ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുന്നുണ്ട്. ചൂട് കൂടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. കമ്പമലയില്‍ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.
◾https://dailynewslive.in/ കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണെന്നും ആനകളെ നൂറ് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
◾https://dailynewslive.in/ പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹീമോഫീലിയ രോഗികളുടെ പ്രശ്‌നങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
◾https://dailynewslive.in/ കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുളള എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടത്തിയ മോണിങ് വാക്ക് പരിപാടി കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമെന്നാണ് കോണ്‍ഗ്രസ് ആരോപണം. സിപിഎം പരിപാടിക്ക് കളക്ടര്‍ ഔദ്യോഗിക സ്വഭാവം നല്‍കിയെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് നഗരത്തിലെ ഖരമാലിന്യസംസ്‌കരണത്തിനായി ഞെളിയന്‍പറമ്പില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് തുടങ്ങും. പ്ലാന്റിനായി എട്ട് ഏക്കര്‍ വരെ സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാന്‍ തീരുമാനമായി. മേയര്‍ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
◾https://dailynewslive.in/ തോമസ് കെ തോമസ് എന്‍സിപി അധ്യക്ഷനായേക്കും. ഇതിന് ശരദ് പവാര്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. എകെ ശശീന്ദ്രന്‍ തോമസിനെ പിന്തുണച്ചപ്പോള്‍ പിസി ചാക്കോയും എതിര്‍ത്തില്ല. എന്നാല്‍ തോമസ് കെ തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത് സംസ്ഥാന നേതൃത്വം വഴിയാകട്ടെയെന്നും ശരദ് പവാര്‍ പ്രതികരിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്‍ഡി സഖ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പരിഹസിച്ചു. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി ടീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരല്‍മല പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപമൂലധന വായ്പ അനുവദിച്ചതെന്നും എന്നാല്‍ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എല്‍ഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടനായ അമ്മ’യുടെ അഡ്-ഹോക് കമ്മിറ്റി ഭാരവാഹി ജയന്‍ ചേര്‍ത്തല. താന്‍ സത്യമേ പറഞ്ഞിട്ടുള്ളൂവെന്നും മാറ്റിപ്പറയേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ ബലത്തിലാണ് താന്‍ സംസാരിച്ചതെന്നും വക്കീല്‍ നോട്ടസീന് ‘അമ്മ’യുടെ അഭിഭാഷകന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയിലെ വ്യവസായിയില്‍ നിന്നും 4 കോടി തട്ടിയ കേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷഫീര്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. ഷഫീറിനെ സസ്പെന്‍ഡ് ചെയ്ത് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് ഷഫീര്‍ ബാബു.
◾https://dailynewslive.in/ ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരന്‍ പിടിയിലായി. കാസര്‍കോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡ് ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് ഷമീര്‍ (28) ആണ് അറസ്റ്റിലായത്. കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡില്‍ പഴ കച്ചവടക്കാരനാണ് ഇയാള്‍.
◾https://dailynewslive.in/ പെരുനാട് സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളില്‍ ഒരാളായ നിഖിലേഷ് സിഐടിയു പ്രവര്‍ത്തകനാണെന്നും ടിപ്പര്‍ ലോറി ഉടമയായ മകന്‍ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവില്‍ ചേര്‍ന്നതെന്നും കൊല്ലപ്പെട്ട ജിതിന്‍ മുന്‍പ് വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും മിനി പറഞ്ഞു.
◾https://dailynewslive.in/ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റംസാന്‍ മാസം ജോലി സമയത്തില്‍ ഇളവ് നല്‍കി തെലങ്കാന സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് 2 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ് ചെയ്തത്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവിടങ്ങളിലെ മുസ്ലിം വിഭാഗക്കാര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യാത്ര ദുസ്സഹമായെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വിസ്താര വിമാനത്തില്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത ചെന്നൈ സ്വദേശികളായ ബാലസുബ്രമണ്യം -ലോബ മുദ്ര ദമ്പതികളുടെ പരാതിയില്‍ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ദമ്പതികള്‍ക്ക് 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധിയില്‍ ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കിയത്.
◾https://dailynewslive.in/ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ചിലര്‍ ബലിയാടാക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. യാത്രയയപ്പ് യോഗത്തിലാണ് രാജീവ് കുമാറിന്റെ പ്രസ്താവന. ഗൂഢോദ്ദേശ്യത്തോടെ ചിലര്‍ കമ്മീഷനെതിരെ കള്ളപ്രചാരണം നടത്തുന്നുവെന്നും തോല്‍ക്കുന്നവര്‍ ഇതംഗീകരിക്കാതെ കമ്മീഷനെ കുറ്റം പറയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഓരോ പോളിംഗ് സ്റ്റേഷനിലെയും വോട്ട് മനസ്സിലാകാത്ത രീതിയില്‍ വോട്ടെണ്ണല്‍ ക്രമീകരിക്കണമെന്നും യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സ്റ്റാന്റപ് കോമഡിയിലെ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിത കമ്മീഷന് മുന്നില്‍ ഹാജരാകാതെ റണ്‍വീര്‍ അലഹബാദിയ. വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കമ്മീഷന് മുന്നില്‍ ഹാജരാകാതിരുന്നത് എന്നാണ് വിശദീകരണം. മാര്‍ച്ച് 6 ന് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ ആന്ധ്രാപ്രദേശിലെ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം. മലയാളി വിദ്യാര്‍ത്ഥികളടക്കം എഴുന്നൂറോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷന്‍ കെട്ടിടത്തിന് മുന്നില്‍ ഇന്നലെ രാത്രി മുതല്‍ സമരം തുടരുന്നത്. ലേഡീസ് ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് സമരം. ഹോസ്റ്റലിനകത്തും പരിസരത്തും രാത്രി അടക്കം പുരുഷന്‍മാരെ കണ്ടതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ലേഡീസ് ഹോസ്റ്റലിന് കൃത്യം സുരക്ഷ ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
◾https://dailynewslive.in/ ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേ മന്ത്രാലയം. 18 പേരുടെ ജീവനെടുത്ത അപകടമുണ്ടായി 48 മണിക്കൂറിനു ശേഷമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നടപടി.
◾https://dailynewslive.in/ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ദില്ലിയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തര്‍ അമീറിനെ സ്വീകരിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ ഷെയ്ക് ഹമീമുമായി ചര്‍ച്ച നടത്തിയിരുന്നു.
◾https://dailynewslive.in/ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി യുഎസ് ഉദ്യോഗസ്ഥരും റഷ്യന്‍ പ്രതിനിധികളും റിയാദില്‍ കൂടിക്കാഴ്ച നടത്തും. യുദ്ധത്തില്‍നിന്നു പിന്മാറാന്‍ തയാറായാല്‍ റഷ്യയ്ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ വ്യോമയാന മേഖലയില്‍ മല്‍സരം കടുപ്പിച്ച് എയര്‍ അറേബ്യയുടെ വമ്പന്‍ ഓഫര്‍ സെയില്‍ തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യുഎഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ 5 ലക്ഷം സീറ്റുകളാണ് സൂപ്പര്‍ സീറ്റ് സെയില്‍ ഓഫറിലുള്ളത്. ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ, ഈ സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടോയാണ് ഓഫര്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 2 വരെയാണ് ഓഫര്‍ ടിക്കറ്റുകളുടെ ബുക്കിംഗ്. സെപ്തംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ ഈ ടിക്കറ്റില്‍ യാത്ര ചെയ്യാം. യുഎഇ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ 100 വിമാനത്താവളങ്ങളിലേക്കാണ് ഓഫര്‍ ബാധകം. 129 ദിര്‍ഹം (3,000 രൂപ) ആണ് ടിക്കറ്റ് നിരക്ക്. വര്‍ഷാവസാനത്തെ ക്രിസ്മസ്, ന്യൂഇയര്‍ ഉള്‍പ്പടെയുള്ള, ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുന്ന സീസണുകളിലേക്ക് ഈ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുമെന്നത് യാത്രക്കാര്‍ക്ക് അവസരമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഏഷ്യ, യൂറോപ്പ് മേഖലകളിലെ വിമാനത്താവളങ്ങളിലേക്കും ഓഫര്‍ ബാധകമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കമ്പനിയുടെ കണക്കുകളില്‍ ലാഭം 4 ശതമാനം ഉയര്‍ന്ന് 16 ലക്ഷം ദിര്‍ഹത്തില്‍ എത്തിയിരുന്നു. മൊത്തം വിറ്റുവരവില്‍ 11 ശതമാനം വളര്‍ച്ചയുമുണ്ടായി.
◾https://dailynewslive.in/ ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിലും ആദ്യ ഗ്ലിംപ്സും റിലീസ് ചെയ്തു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ വലിയ അപ്ഡേറ്റ്. ‘മദ്രാസി’ എന്നാണ് സിനിമയുടെ പേര്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ആദ്യ ദൃശ്യങ്ങള്‍ നല്‍കുന്നത്. ശ്രീലക്ഷ്മി മൂവീസ് നിര്‍മുക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രം വലിയ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. വിദ്യുത് ജമ്വാല്‍, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു.
◾https://dailynewslive.in/ തിയറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുന്ന ‘ദാവീദ്’ സിനിമയുടെ സക്സസ് ടീസര്‍ പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍. ഇതരഭാഷാ താരമായ മുഹമ്മദ് ഇസ്മയിലിന്റെ ശബ്ദത്തിലാണ് ടീസര്‍ തുടങ്ങുന്നത്. പ്രേക്ഷപ്രീതി നേടിയ ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദ്ദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനു’ ശേഷം ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിച്ച ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് തിരക്കഥ. വിജയരാഘവന്‍, ലിജോമോള്‍, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു തുടങ്ങിയവരാണ് ദാവീദിലെ മറ്റ് അഭിനേതാക്കള്‍. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.
◾https://dailynewslive.in/ പ്രശസ്ത ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പുതിയ ട്യൂണോ 457 ബൈക്ക് പുറത്തിറക്കും. അപ്രീലിയ ആര്‍എസ് 457 നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ട്യൂണോ457. ഇതിന്റെ എക്സ്-ഷോറൂം വില 3.99 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആര്‍എസ് 457 നേക്കാള്‍ ഏകദേശം 20,000 രൂപ കുറവായിരിക്കും. ഏറ്റവും കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഈ എഞ്ചിന്റെ ഹൈലൈറ്റ്. ശക്തമായ എഞ്ചിനെയും പ്രകടനത്തെയും കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 457 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിന്‍ ഉണ്ട്, ഇത് 46.9 ബിഎച്പി പവറും 43.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ ബൈക്ക് വരുന്നത് എന്നും റിപ്പോട്ടുകള്‍ ഉണ്ട്.
◾https://dailynewslive.in/ പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തില്‍ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച ഒരുവള്‍… പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവള്‍… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്… മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവര്‍ക്കിടയില്‍ പ്രണയംതീര്‍ത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ. ‘ഖദീജ’. നസീഫ് കലയത്ത്. ഡിസി ബുക്സ്. വില 135 രൂപ.
◾https://dailynewslive.in/ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, സിങ്ക്, പ്രോട്ടീന്‍ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും ഇവ കുടിക്കുന്നത് നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങാ വെള്ളം. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം തടയാനും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം പതിവാക്കുന്നത് ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതാണ് നാരങ്ങ. അതിനാല്‍ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയില്‍ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുറച്ച് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
2015 ല്‍ മയാമിയിലെ ഒരു കോടിതമുറിയില്‍ ജഡ്ജ് മിന്റി ഗ്ലേസര്‍ ഇരിക്കുന്നു. ആര്‍തര്‍ ബൂത്ത് എന്ന് പേരുളള ഒരു കുറ്റവാളി പ്രതികൂട്ടില്‍ വന്നു. മിന്റി ഗ്ലേസര്‍ അയാളോട് കേസ് സംബന്ധമായ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. മോഷണം, പിടിച്ചുപറി, പോലീസിനെ ആക്രമിക്കുക തുടങ്ങി നിരവധി കുറ്റങ്ങള്‍ ആര്‍തറിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഇതിനിടയില്‍ മിന്റി ഗ്ലേസര്‍ക്ക് ഈ കുറ്റവാളിയെ നല്ല പരിചയം തോന്നി. ആര്‍തര്‍ പഠിച്ചതെവിടെയാണെന്ന് മിന്റി ഗ്ലേസര്‍ ചോദിച്ചു. ആര്‍തര്‍ ബൂത്ത് താന്‍ പഠിച്ച സ്‌കൂളിന്റെ പേര് പറഞ്ഞു. ഒരേ ക്ലാസ് റൂമിലിരുന്ന് പഠിച്ച കൂട്ടുകാരനാണ് ആര്‍തര്‍ എന്ന് മിന്റി ഗ്ലേസറിന് മനസ്സിലായി. ആര്‍തറും അത് തിരിച്ചറിഞ്ഞു. അത് ആര്‍തര്‍ ബൂത്ത് എന്ന കുറ്റവാളിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. തന്റെ ബാല്യകാല സുഹൃത്തിനെ രക്ഷിക്കണോ അതോ നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണോ, മിന്റി ഗ്ലേസര്‍ ചിന്താകുഴപ്പത്തിലായി. അവര്‍ കോടതിക്കകത്തുളള തന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം ആര്‍തറിനെ പരിചയപ്പെടുത്തി. ബൂത്ത് ക്ലാസ്സിലെ ഏററവും മിടുക്കനായ കുട്ടിയായിരുന്നു എന്നും , ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഒരുമിച്ച് ഫുട്ബോള്‍ കളിച്ചിട്ടുണ്ട് എന്നെല്ലാം അവര്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞു. പക്ഷെ ഇപ്പോള്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ ബൂത്തിനെ കാണേണ്ടി വന്നതില്‍ വലിയ വിഷമമുണ്ടെന്നും മിന്റി ഗ്ലേസര്‍ കൂട്ടിച്ചേര്‍ത്തു. ഇതുകൂടി കേട്ടപ്പോള്‍ ആര്‍തറിന് തന്റെ സങ്കടം സഹിക്കാനായില്ല. യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍പഠിക്കുമ്പോള്‍ മിടുക്കനായിരുന്ന ബൂത്ത്, പഠിത്തം കഴിഞ്ഞതിന് ശേഷം പല സാഹചര്യങ്ങളില്‍ പെട്ട് ഡ്രഗ്‌സിന് അടിമപ്പെട്ട് ഒരു കുറ്റവാളി ആയി മാറിയതായിരുന്നു. അങ്ങനെ 40000 ഡോളറിന്റെ ബോണ്ടില്‍, ബൂത്തിന് ജാമ്യം അനുവദിച്ചു. ഒപ്പം 10 മാസത്തെ ജയില്‍ ശിക്ഷക്കും വിധിച്ചു. പക്ഷേ, ഈ 10 മാസത്തെ ജയില്‍ശിഷ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മിന്റി ഗ്ലേസറുടെ നിര്‍ദ്ദേശപ്രകാരം ഒരു ഡ്രഗ്ഗ് ട്രീറ്റ്‌മെന്റിന് ബൂത്തിനെ പറഞ്ഞയച്ചു. ഡ്രഗ് ട്രീറ്റ്‌മെന്റ് കഴിഞ്ഞ് ഹോസ്പിററലില്‍ നിന്ന് ഇറങ്ങുന്ന ദിവസം അവിടെ മിന്റി ഗ്ലേസര്‍ ഉണ്ടായിരുന്നു. ഒപ്പം അവിടെ ബൂത്തിനോട് പിണങ്ങിപ്പോയ ഭാര്യയും. ആര്‍തര്‍ ബൂത്ത് എന്ന കുററവാളിയുടെ ജീവിതം അവിടെനിന്നും മാറുകയായിരുന്നു. ഒരു നല്ല സുഹൃത്ത് വിചാരിച്ചാല്‍ ഒരാളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.. സ്‌നേഹത്തിനും സൗഹൃദത്തിനും ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ സാധിക്കും. നല്ലൊരു സുഹൃത്താവാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.