yt cover 36

https://dailynewslive.in/ ഇനി ഇന്ത്യ – ചൈന ഭായി ഭായി. പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തി തര്‍ക്കം തീര്‍ക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. അതിര്‍ത്തി നിര്‍ണയം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിര്‍ത്തി നിര്‍ണയിക്കുക എന്നതാണ് ലക്ഷ്യം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അതിര്‍ത്തി നിര്‍ണയം വേഗത്തിലാക്കാന്‍ തീരുമാനമായത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം വിശ്വാസം വര്‍ധിപ്പിച്ച് മാത്രമേ മുന്നോട്ടുപോകാനാകു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈനയുടെ മനംമാറ്റം. യുഎസിന്റെ ഭാഗത്തുനിന്നുള്ള താരിഫ് ഭീഷണികളും മാറുന്ന ലോകക്രമങ്ങളുമൊക്കെ ഇന്ത്യയെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവ് ചൈനയ്ക്ക് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു.

https://dailynewslive.in/ കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ല് പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ബില്ലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യം അടിയന്തര യോഗം ചേര്‍ന്ന് നീക്കങ്ങള്‍ തീരുമാനിക്കും.

https://dailynewslive.in/ ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ബില്ലില്‍ തനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്ന് തരൂര്‍ പ്രതികരിച്ചു. ജെപിസിയില്‍ ചര്‍ച്ച നടക്കട്ടെയെന്നും തരൂര്‍ പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ വൈദ്യുതി സുരക്ഷയുടെ ഭാഗമായി ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണം വരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഊര്‍ജ വകുപ്പ് ഉത്തരവിറക്കി. വലിയ കെട്ടുകാഴ്ചകള്‍ക്ക് ഒരുമാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഊര്‍ജ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും മറ്റ് നിയമപ്രകാരവും നടപടി സ്വീകരിക്കാനാണ് തീരുമാനം.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിയിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സാഹചര്യം കോണ്‍ഗ്രസ് നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നടപടി സത്യ പ്രതിജ്ഞ ലംഘനമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരോപണ വിധേയനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ചെയ്യാന്‍ പാടില്ലാത്തത് ചെയ്തുവെന്നും വിജിലന്‍സ് കോടതിയുടേത് ഗുരുതര പരമാര്‍ശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മലപ്പുറത്ത് ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. അതേസമയം കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

https://dailynewslive.in/ തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. വെള്ളനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മഹേഷ് എന്നിവരാണ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ത്ത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് പരാതി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ആരുടേയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ല. ഈ പഴുത് ഉപയോഗിച്ച് ചിലര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് ജനന തീയതി തിരുത്തി ഹാജരാക്കി. 2007 ജനുവരി 1 ന് ശേഷം ജനിച്ചവരും പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് മുഹമ്മദ് ഷെര്‍ഷാദ്. പാര്‍ട്ടി കുടുംബം തകര്‍ത്തവനൊപ്പമെങ്കില്‍ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെര്‍ഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ആക്ഷേപങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഷെര്‍ഷാദിനെതിരെ എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

https://dailynewslive.in/ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് സമര പരിപാടിയില്‍ ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മന്‍ പരിപാടിക്ക് എത്തിയില്ല. ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തില്ലെന്ന കാര്യത്തില്‍ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ടി സിദ്ദിഖ് അനുകൂലികളാണ് ചാണ്ടി ഉമ്മനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ആരോപണം.

https://dailynewslive.in/ കോഴിക്കോട് നടന്ന യൂത്ത് കോണ്‍ഗ്രസ് സമര പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായത് ആവശ്യമില്ലാത്ത വിവാദമെന്ന് ചാണ്ടി ഉമ്മന്‍. പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്നവുമില്ലെന്നും ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ലെന്നും സാഹചര്യമുണ്ടെങ്കില്‍ പങ്കെടുക്കാം എന്നാണ് അറിയിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. രമ്യ ഹരിദാസാണ് പരിപാടി ഏറ്റിരുന്നതെന്നും നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായില്‍ പോയ ശേഷം പുലര്‍ച്ചെ അഞ്ചുമണിക്കാണ് കോഴിക്കോട്ട് എത്തിയതെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു. വിവാദങ്ങള്‍ക്കിടെ കോഴിക്കോട് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറുമായി ചാണ്ടി ഉമ്മന്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങള്‍ക്ക് കാരണം കമ്യൂണിക്കേഷന്‍ ഗ്യാപ്പാണെന്നായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുവെന്ന് സോളാര്‍ പാനല്‍ സ്ഥാപിച്ച ഉപഭോക്താക്കള്‍. നിയവിരുദ്ധമായ ഫിക്സഡ് ചാര്‍ജ് നിര്‍ത്തണമെന്നും അധികമായ പിടിച്ച പണം പലിശ സഹിതം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് പുരപ്പുറ സോളാര്‍ ഉത്പാദകരായ ആറു പേര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു.

https://dailynewslive.in/ കൊല്ലം കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസുകാരുടെ പരാതിയില്‍ 25 പേര്‍ക്കെതിരെയും സിപിഎം നേതാവിന്റെ പരാതിയില്‍ 9 പേര്‍ക്കെതിരെയും കടയ്ക്കല്‍ പൊലീസ് കേസെടുത്തു. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിലെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. നിരവധി കോണ്‍ഗ്രസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

https://dailynewslive.in/ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യുന്നത് വിലക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇതിന് പ്രത്യേകമായി ഉത്തരവിറക്കിയിട്ടില്ലെങ്കിലും പദവികളെ ആദരസൂചകമായ വാക്കുകളിലൂടെ അഭിസംബോധന ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയിലെ സുജന മര്യാദയാണെന്നും പൊതുഭരണ പ്രോട്ടോക്കോള്‍ വകുപ്പ് വ്യക്തമാക്കുന്നു.

https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്ന നിര്‍ദേശത്തിലാണ് പരോള്‍ അനുവദിച്ചത്. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

https://dailynewslive.in/ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടല്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയതിന് എതിരെയായിരുന്നു ഹര്‍ജി. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്ക് കാരണം.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. താല്‍ക്കാലിക ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കും ഇനിയം ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയോടെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം വിതരണം ചെയ്തിരുന്നു. ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍വകലാശാല സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. വരും മാസങ്ങളില്‍ ശമ്പളം വിതരണത്തിലെ പ്രതിസന്ധി രൂക്ഷമായേക്കും.

https://dailynewslive.in/ കെഎസ്യു പ്രവര്‍ത്തകനെ എംഎസ്എഫ് – യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കെഎസ്യു പ്രവര്‍ത്തകനായ അജ്മല്‍ റോഷനാണ് പരിക്കേറ്റത്. പരിക്കേറ്റ അജ്മല്‍ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയതാണ് മര്‍ദനത്തിന് പിന്നിലെന്നാണ് കെഎസ്യു ആരോപണം.

https://dailynewslive.in/ തിരുവനന്തപുരം ധനുവച്ചപ്പുരം ബിടിഎം കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥി ദേവചിത്തിന് സാരമായി പരിക്കേറ്റു. ആറു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് പാറശാല പൊലീസ് കേസെടുത്തു.

https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐ കെ കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെട്ട കേസില്‍ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകള്‍ ഫയലില്‍ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്റെ പുരോഗതി വിലയിരുത്താന്‍ ഫയല്‍ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

https://dailynewslive.in/ ബലാത്സംഗ കേസില്‍ പ്രതിയായ വേടന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നല്‍കിയിട്ടില്ലെന്നും രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും ബലാത്സംഗ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമി്ക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ഫ്ലാറ്റ് നിര്‍മിച്ച് കൈമാറുന്നതില്‍ നാല് വര്‍ഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്തെന്ന പരാതിയില്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഡി.എല്‍.എഫ് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കാക്കനാട് ഡി.എല്‍.എഫ് ന്യൂ ടൗണ്‍ ഹൈറ്റ്സ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സീനാ സൂസന്‍ കുരുവിളയും മകന്‍ മിഥുന്‍ കുരുവിളയും നല്‍കിയ പരാതിയിലാണ് ഉത്തരവ്.

https://dailynewslive.in/ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക. എറണാകുളം എലൂരില്‍ പുത്തലത്താണ് സംഭവം. അബദ്ധം മനസിലായപ്പോള്‍ പതാക മാറ്റി. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

https://dailynewslive.in/ എറണാകുളം വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയില്‍ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പ്രതികളായ ബിന്ദുവിനെയും ഭര്‍ത്താവിനെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും പറവൂര്‍ പൊലീസ് അറിയിച്ചു. മരിച്ച ആശയും ബിന്ദുവും തമ്മില്‍ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. പൊലീസ് വീഴ്ചയാണ് ആശയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

https://dailynewslive.in/ അമ്പലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ തെരുവ് നായ പിടുത്തം ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ചേര്‍ത്തലയില്‍ നിന്നുള്ള നാലംഘ സംഘവും മൃഗ സംരക്ഷണ വകുപ്പിലെ വനിതാ ജീവനക്കാരിയും ചേര്‍ന്നാണ് അലഞ്ഞുതിരിയുന്ന നായകളെ പിടിക്കുന്നത്. വലയിലാക്കുന്ന നായ്ക്കള്‍ക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ് എടുത്ത ശേഷം പ്രത്യക അടയാളം രേഖപ്പെടുത്തി വിട്ടയക്കും.

https://dailynewslive.in/ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന്‍ പത്രിക നല്‍കിയത്. ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി സുദര്‍ശന്‍ റെഡ്ഡി നാളെ പത്രിക നല്‍കും. തിങ്കളാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അടുത്ത മാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും.

https://dailynewslive.in/ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്. സി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. സുദര്‍ശന്‍ റെഡ്ഡി എതിര്‍ സ്ഥാനാര്‍ത്ഥിയായത് കൊണ്ട് നിലപാടില്‍ മാറ്റമില്ലെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രിക്കെതിരെ ആക്രമണം. ഇന്ന് രാവിലെ നടന്ന സംഭവത്തില്‍ ഒരു യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പ്രതികരിച്ചു. ദില്ലിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കില്‍ എങ്ങനെയാണ് മറ്റു സ്ത്രീകള്‍ സുരക്ഷിതരാവുക എന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ യാത്രക്കാര്‍ക്ക് കര്‍ശനമായ ബാഗേജ് നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് അനുവദനീയമായ ഭാര പരിധി നടപ്പിലാക്കുമെന്നാണ് സൂചന. അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാര്‍ക്ക് അധിക പിഴകള്‍ ഈടാക്കും. കൂടാതെ, ഭാര പരിധിക്ക് താഴെയാണെങ്കില്‍ പോലും വലിയ ലഗേജുകള്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

https://dailynewslive.in/ ദില്ലിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മാള്‍വ്യ നഗറിലെ എസ് കെ വി സ്‌കൂള്‍, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നു.

https://dailynewslive.in/ നായ്ക്കളെ നിര്‍ബന്ധമായും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ തെരുവ് നായ്ക്കളുമായി പ്രതിഷേധ പ്രകടനം നടത്തി മൃഗാവകാശ സംഘടനകളും മൃഗസ്നേഹികളും. ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ തെരുവ് നായ്ക്കളെ പിടികൂടണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനെതിരെയാണ് മൃഗാവകാശ സംഘടനകളുടെയും മൃഗ സ്നേഹികളുടെയും തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങളും റാലികളും തലസ്ഥാന നഗരിയില്‍ നടക്കുന്നത്.

https://dailynewslive.in/ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് ലഹരി പരിശോധന നിര്‍ബന്ധമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ക്ക് ഡിജിസിഎ സമഗ്രമായ വൈദ്യപരിശോധന നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിസിഎ നല്‍കിയ ലൈസന്‍സുകള്‍ കൈവശമുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ പരിശോധന ബാധകമാണ്.

https://dailynewslive.in/ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയിലും കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങി, അത് ശുദ്ധീകരിച്ച് ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെസെന്റ് ഇന്ത്യയുടെ നടപടിയെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ചത്.

https://dailynewslive.in/ റഷ്യയെ സമ്മര്‍ദത്തിലാക്കാനാണ് അമേരിക്ക ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഇന്ത്യയുടെ മേല്‍ 50 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്.

https://dailynewslive.in/ ഗാസയിലെ വെടിനിര്‍ത്തലിന് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹമാസ് കടുത്ത സമ്മര്‍ദത്തിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ 60 ദിവസം വെടിനിര്‍ത്താനുള്ള നിര്‍ദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേല്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലുള്ള മുഴുവന്‍ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

https://dailynewslive.in/ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതോടെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. യു.എസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വരുന്നതും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വെള്ളിയാഴ്ച നടത്തുന്ന പ്രഭാഷണവും സ്വര്‍ണവിലയില്‍ നിര്‍ണായകമാകും. സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,180 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 73,440 രൂപയിലുമെത്തി. ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസം എട്ടിന് പവന് 75,760 രൂപയിലെത്തിയിരുന്നു. 12 ദിവസം പിന്നിട്ടപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തില്‍ കുറഞ്ഞത് 2,320 രൂപ. ഓഗസ്റ്റിന്റെ തുടക്കത്തില്‍ പവന് 73,200 രൂപയായിരുന്നു വില. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,535 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 5,685 രൂപയും 9 കാരറ്റിന് 3,780 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് ഇന്നത്തെയും വ്യാപാരം.

https://dailynewslive.in/ വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുകയെന്നത് പ്രധാനമാണ്. ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം. ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍- സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ലോക്ക് -നിങ്ങളുടെ ഡിവൈസ് നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ചാറ്റുകള്‍ തുറക്കാതിരക്കാന്‍ ഈ ബയോമെട്രിക് ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യുക. ഡിസപ്പിയറിങ് മെസേജ്- വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഡിസ്സപ്പിയറിങ് മെസേജസ് ഓപ്ഷന്‍ ഓണാക്കുക. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ബാക്കപ്പ് എന്നിവയിലേക്ക് പോയി എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകള്‍ എനേബിള്‍ ചെയ്യുക. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും കാണാത്തവിധം ഒരു പാസ്വേഡ് സജ്ജമാക്കുക. പ്രൊഫൈല്‍ പ്രൈവസി കണ്‍ട്രോള്‍ -നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എബൗട്ട് ഇന്‍ഫര്‍മേഷന്‍ എന്നിവ ആര്‍ക്കൊക്കെ കാണാമെന്നത് ക്രമീകരിക്കാം.

https://dailynewslive.in/ മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ടീസര്‍ എത്തി. രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവാസുദീന്‍ സിദ്ദിഖിയും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കള്‍. വാംപയേഴ്സ് ആയി ആയുഷ്മാനും രശ്മികയും എത്തുന്നു. മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മാഡോക് നല്‍കുക എന്നാണ് ടീസറിന് താഴെ നിറയുന്ന കമന്റുകള്‍. മാത്രവുമല്ല ഈ യൂണിവേഴ്സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ എന്നാണ് റിപ്പോര്‍ട്ട്. ‘സ്ത്രീ’, ‘മുഞ്ജ്യ’, ‘ഭേഡിയ’, ‘സ്ത്രീ 2’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് തമ എത്തുന്നത്. ചിത്രം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും.

https://dailynewslive.in/ അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘പര്‍ദ്ദ’. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പര്‍ദ്ദ. പര്‍ദ്ദയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം 22നാണ് റീലിസ്. പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭം കൂടിയാണ്. പര്‍ദ്ദയില്‍ വടി സംഗീതയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പര്‍ദ്ദ’യുടെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിരുന്നു. വനമാലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.

https://dailynewslive.in/ കാംമ്രിയുടെ സ്പ്രിന്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. സെഡാനുകളുടെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട കാംമ്രിയുടെ സ്പ്രിന്റ് എഡിഷന് 48.50 ലക്ഷം രൂപ(എക്‌സ് ഷോറൂം)യാണ് വിലയിട്ടിരിക്കുന്നത്. നിലവില്‍ ഒമ്പതാം തലമുറ ടൊയോട്ട കാംമ്രിയാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 2.5 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട ക്യാമ്രി സ്പ്രിന്റ് എഡിഷന്റെ കരുത്ത്. ഇസിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരമാവധി 230എച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പുറംമോടിയിലെ പ്രധാന മാറ്റം ഡ്യുവല്‍ ടോണ്‍ കളര്‍സ്‌കീം തന്നെ. ബൂട്ടിലും ബോണറ്റിലും റൂഫിലും പിന്നിലെ സ്‌പോയ്‌ലറിലും അലോയ് വീലിലുമെല്ലാം മാറ്റെ ബ്ലാക്ക് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഈ മനോഹരമായ കറുപ്പിനൊപ്പം അഞ്ച് നിറങ്ങളില്‍ ഏതു വേണമെന്ന് തെരഞ്ഞെടുക്കാനാവും. ഇമോഷണള്‍ റെഡ് ആന്റ് മാറ്റെ ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ്‌പേള്‍ ആന്റ് മാറ്റെ ബ്ലാക്ക്, സിമെന്റ് ഗ്രേ ആന്റ് മാറ്റെ ബ്ലാക്ക്, പ്രീഷ്യസ് മെറ്റല്‍ ആന്റ് മാറ്റെ ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ ആന്റ് മാറ്റെ ബ്ലാക്ക് എന്നിവയാണ് ഡ്യുവല്‍ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

https://dailynewslive.in/ ലാളിത്യമാര്‍ന്ന ഭാഷാശൈലിയില്‍ ഹൃദ്യമായി അവതരിപ്പിക്കുന്ന വ്യത്യസ്തജീവിതദര്‍ശനങ്ങളാണ് ഷാലന്‍ വള്ളുവശേരിയുടെ ഈ കഥകളോരോന്നും. വായിച്ചു തീരുമ്പോള്‍ ഇതുവരെ ചിന്തിക്കാത്ത ചിന്തകളും കാണാത്ത കാഴ്ചകളും ഈ കഥകള്‍ നമ്മിലുണര്‍ത്തും. അതുതന്നെയാണ് ഈ കഥകളുടെ ആഴവും. സാധാരണ മനുഷ്യന്റെ ദാരിദ്ര്യവും വിശപ്പും സങ്കടങ്ങളും വിധിയുടെ വിളയാട്ടം മൂലമുളള കഷ്ടപ്പാടുകളും അനാവരണം ചെയ്യുന്ന ഹൃദയസ്പര്‍ശിയായ 26 കഥകള്‍. ‘മുഖങ്ങള്‍’. ഷാലന്‍ വള്ളുവശ്ശേരി. എന്‍ബിഎസ്. വില 123 രൂപ.

https://dailynewslive.in/ നെഞ്ചുവേദനയെയാണ് എല്ലാവരും പ്രധാന ഹൃദയാഘാത ലക്ഷണമായി വിലയിരുത്തുന്നത്. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരില്ല, കാരണം അവ വളരെ സൂക്ഷ്മവും പ്രതീക്ഷിക്കാത്തതുമായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ഡോ. ദിമിത്രി യാരനോവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. ക്ഷീണം, പുറംവേദന, ചെറിയ ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അത് പലപ്പോഴും മാനസികസമ്മര്‍ദത്തിന്റെയാണെന്ന് കരുതി അവഗണിക്കാം. എന്നാല്‍ സ്ത്രീകളില്‍ ഇത് ഹൃദയാഘാത ലക്ഷണങ്ങള്‍ ആകാം. ഛര്‍ദ്ദി, പുറംവേദന, പെട്ടെന്നുള്ള ക്ഷീണം, ശ്വാസതടസം, വലതു തോളില്‍ വേദന അനുഭവപ്പെടുക, വയറു വേദന കൂടാതെ തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ അവഗണിക്കാറുണ്ട്. ഇത് ഹൃദയാഘാതത്തിന്റെ മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണമാകാമെന്ന് അദ്ദേഹം പറയുന്നു. ചിലര്‍ക്ക് തലകറക്കം അല്ലെങ്കില്‍ ഓക്കാനം അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ സൂക്ഷ്മമായതിനാല്‍ എളുപ്പത്തില്‍ അവഗണിക്കുന്നു. പല സ്ത്രീകളും ഇത് സമ്മര്‍ദമോ നിസ്സാരമായ എന്തെങ്കിലും കാരണമോ ആണെന്ന് കരുതി ചികിത്സ തേടാതെ വൈകിപ്പിക്കും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്നത് അപകടമാണ്.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.02, പൗണ്ട് – 117.47, യൂറോ – 101.28, സ്വിസ് ഫ്രാങ്ക് – 107.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.95, ബഹറിന്‍ ദിനാര്‍ – 230.84, കുവൈത്ത് ദിനാര്‍ -284.67, ഒമാനി റിയാല്‍ – 226.32, സൗദി റിയാല്‍ – 23.19, യു.എ.ഇ ദിര്‍ഹം – 23.71, ഖത്തര്‍ റിയാല്‍ – 23.90, കനേഡിയന്‍ ഡോളര്‍ – 62.70.

*മിയാമി ബീച്ച്*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -34*

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫ്‌ലോറിഡയിലെ മിയാമി-ഡേഡ് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ റിസോര്‍ട്ട് നഗരമാണ് മിയാമി ബീച്ച്.അറ്റ്‌ലാന്റിക് സമുദ്രത്തിനും ബിസ്‌കെയ്ന്‍ ഉള്‍ക്കടലിനും ഇടയിലുള്ള പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ തടസ്സ ദ്വീപുകളിലാണ് മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകള്‍, ടര്‍ക്കോയ്സ് ജലാശയങ്ങള്‍, അതിമനോഹരമായ സാംസ്‌കാരിക രംഗം എന്നിവയാല്‍, മിയാമി ബീച്ച് എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ അതിന്റെ ലോകപ്രശസ്ത തീരങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.മിയാമി രാത്രി ജീവിതത്തിന് പേരുകേട്ടതാണ് , ഇത് തദ്ദേശീയരെയും വിനോദസഞ്ചാരികളെയും ഒരുപോലെ തിരക്കേറിയ ബാറുകളിലേക്കും നൈറ്റ്ക്ലബ്ബുകളിലേക്കും ലോഞ്ചുകളിലേക്കും ആകര്‍ഷിക്കുന്നു. ലോകത്തിലെ ഏറ്റവും റൊമാന്റിക് നഗരങ്ങളിലൊന്നാണ് മയാമി.മിയാമിയിലെ ആഡംബര ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാണ് ഫൈന്‍ ഡൈനിംഗ്. മിയാമി ബീച്ചില്‍ ഓരോ വര്‍ഷവും 13.3 ദശലക്ഷം സന്ദര്‍ശകര്‍ താമസിക്കുന്നു.പതിറ്റാണ്ടുകളായി മിയാമി ബീച്ച് ഒരു ഗേ മെക്കയായും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും എല്‍ജിബിടി സൗഹൃദ നഗരങ്ങളിലൊന്നായും കണക്കാക്കപ്പെടുന്നു..ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍, മിയാമി ബീച്ചില്‍ സൈക്ലിംഗിന് പ്രചാരം വര്‍ദ്ധിച്ചുവരികയാണ്. ഇടതൂര്‍ന്നതും നഗര സ്വഭാവവും കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ തെരുവുകളും കാരണം, നിരവധി മിയാമി ബീച്ച് നിവാസികള്‍ സൈക്കിളിലാണ് സഞ്ചരിക്കുന്നത്.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *