◾എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും. രാവിലെ 9.30 നാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാഫലം മെയ് 10 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30 ന് അവസാനിക്കും. മാതൃകാ പരിക്ഷകള്‍ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25 നും ആരംഭിക്കും.
◾കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട നിര്‍മാണത്തിനുള്ള വായ്പ പ്രതിസന്ധിയില്‍. വായ്പ വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വ്യക്തമായതിനാലാണ് പിന്മാറ്റം. പദ്ധതി പൂര്‍ത്തിയാക്കാന്‍ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വിലയിരുത്തല്‍. മറ്റൊരു ബാങ്കിനെ സമീപിക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍.
◾തലശേരിയില്‍ ലഹരി ഇടപാടുസംഘം നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനെ തെരയുന്നു. ബാബുവും ജാക്സണുമാണ് കുത്തിയതെന്നായിരുന്നു ഖാലിദിന്റെ മരണ മൊഴി. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഹയര്‍ സെക്കന്‍ഡറി അധ്യാപക പരിശീലനം ഡിസംബര്‍ മാസം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തല്‍പരത വര്‍ദ്ധിപ്പിക്കല്‍, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം എന്നിവ ഉറപ്പു വരുത്താനാണ് പത്തു ദിവസം വീതമുള്ള പരിശീലന പദ്ധതി.
◾മദ്യത്തിനു വില കൂട്ടിയതിനു പിന്നില്‍ വന്‍അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിറ്റുവരവു നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യക്കമ്പനികള്‍ സിപിഎമ്മുമായി ഒത്തുകളിച്ച് നികുതി ഒഴിവാക്കി. തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കു മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയില്‍ ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയര്‍ പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കുഫോസ് ആക്ടിംഗ് വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ച ഡോ. എം. റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു. റിജി ജോണിന്റെ നിയമനം കോടതി റദ്ദാക്കിയതിനാലാണ് ഗവര്‍ണര്‍ താത്കാലിക വിസിക്ക് ചുമതല നല്‍കിയത്. ഭരണ സ്തംഭനം ഒഴിവാക്കാനാണ് ചുമതലയേല്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു.
◾പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ പ്രചാരണമുണ്ടാക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറണം. തരൂര്‍ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ബലൂണ്‍ പ്രയോഗം ശശി തരൂരിനെ ഉദ്ദേശിച്ചല്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കുപ്പായം തുന്നിക്കണമെങ്കില്‍ നാല് വര്‍ഷം കാത്തിരിക്കണമെന്നും കെ മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.
◾കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം. പൊലീസ് സ്ത്രീകളെയും കുട്ടികളെയും ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകള്‍ ഉപരോധിച്ചത്.
◾പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചു. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി.
◾പാലക്കാട് മങ്കര പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയെന്നും പ്രധാന സാക്ഷിയെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പരാതി. പാലക്കാട് പോക്സോ പ്രോസിക്യൂട്ടര്‍ സുബ്രഹ്‌മണ്യനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ശിശുക്ഷേമ സമിതിയുടെ ലീഗല്‍ കൗണ്‍സലറും അതിജീവിതയും ജില്ല ജഡ്ജിക്കു പരാതി നല്‍കി. സാക്ഷിയായ ഹോസ്റ്റല്‍ വാര്‍ഡനെ ഒഴിവാക്കാനാണു ശ്രമിച്ചത്.
◾ചാലക്കുടി മലക്കപ്പാറയില്‍ കബാലി എന്ന കാട്ടാന ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തിയുയര്‍ത്തി. ചാലക്കുടിയില്‍നിന്ന് മലക്കപ്പാറക്കു പോയ ബസിനെയാണ് ആന ആക്രമിച്ചത്. അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. രണ്ടു മണിക്കൂറോളം ആന പരാക്രമവുമായി റോഡില്‍ തുടര്‍ന്നു. രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 നാണ് എത്തിയത്.
◾കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്നു ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. സര്‍വകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കണമെന്ന് ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനീസ് അഹമ്മദ് പ്രസംഗിച്ചു. രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെയാണ് പ്രസംഗം. മന്ത്രി കെ. രാജനെതിരെയും രൂക്ഷവിമര്‍ശനം നടത്തി.
◾തലശേരി ജനറല്‍ ആശുപതിയില്‍ ചികില്‍സ തേടിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. എല്ലു രോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് ചികില്‍സ പിഴവിന് തലശേരി പൊലിസ് കേസെടുത്തത്.
◾മാല്‍ക്ക ഷാര്‍ജയുടെ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് ആല്‍ഫ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂറുദീന്. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ശ്രംഖലയിലൂടെ കേരളത്തിലെ വിവിധ ജില്ലകളില്‍ രോഗീപരിചരണം നടത്തുന്ന ജീവകാരുണ്യ സേവനങ്ങളെ കണക്കിലെടുത്താണ് പുരസകാരം സമ്മാനിക്കുന്നത്. ഡിസംബര്‍ 11 നു ഷാര്‍ജയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
◾കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം. പതിനേഴു വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കള്‍, വരന്‍ എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. ഈ മാസം 18 നായിരുന്നു വിവാഹം.
◾കോടതി വരാന്തയില്‍ അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ചതിനു മാവേലിക്കര കോടതിയിലെ 30 അഭിഭാഷകര്‍ക്കെതിരേ കോടതി അലക്ഷ്യത്തിനു ഹൈക്കോടതി കേസെടുത്തു. അഞ്ചു മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകര്‍ക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ ആഹ്വാനമനുസരിച്ച് ഫെബ്രുവരി 17 ന് മാവേലിക്കര കോടതി വളപ്പില്‍ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്.
◾കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. കിഴക്കേക്കല്ലടയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നല്‍കിയിത്.
◾തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
◾ശശി തരൂരിനെ പിന്തുണച്ച് യുഡിഎഫിലെ ജോസഫ് ഗ്രൂപ്പും. ശശി തരൂരിന്റെ കോട്ടയത്തെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും തരൂര്‍ യുഡിഎഫിന്റെ പ്രമുഖ നേതാവാണെന്നും കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് പറഞ്ഞു.
◾യൂണിഫോം അളവെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ . തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
◾ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു പത്തു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കിളിമാനൂര്‍ സ്വദേശി ശരതി (30) നെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
◾ആലപ്പുഴ ജില്ല ജനറല്‍ ആശുപത്രിയിലെ വനിത വാര്‍ഡില്‍ സീലിംഗ് തകര്‍ന്നുവീണു. രോഗിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സര്‍ജറി വാര്‍ഡിലാണ് ഫാനിനു സമീപത്തെ സീലിംഗ് അടര്‍ന്നു വീണത്.
◾എറണാകുളത്ത് നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നാളെ സമാപിക്കും. ഇന്ന് ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ജനറല്‍ /പീഡിയാട്രിക് / മെന്റല്‍ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള അഭിമുഖമാണ്. വെള്ളിയാഴ്ച ജനറല്‍ / മെന്റല്‍ ഹെല്‍ത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കാണ് അഭിമുഖം.
◾കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് സച്ചിന്‍ പക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍. അവശേഷിക്കുന്ന ഒരു വര്‍ഷം സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. സച്ചിന്‍ പൈലറ്റ് മൗനത്തിലാണ്.
◾മംഗലാപുരത്തെ ഓട്ടോറിക്ഷയില്‍ പ്രഷര്‍ കുക്കര്‍ സ്ഫോടനമുണ്ടാക്കിയവര്‍ പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രമാണു ലക്ഷ്യമിട്ടതെന്ന് പോലീസ്. ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടനയില്‍ നിന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടത്തുകൊണ്ടു കത്തു ലഭിച്ചെന്നും പോലീസ്.
◾പ്രകോപനമില്ലാതെയാണ് ആസാം -മേഘാലയ അതിര്‍ത്തിയില്‍ പോലീസുകാരനടക്കം ആറു പേര്‍ കൊല്ലപ്പെട്ട വെടിവയ്പെന്നു സമ്മതിച്ച് ആസാം. കേന്ദ്രത്തിനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം നിര്‍ദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കുമെന്നും ആസാം അറിയിച്ചു. കേന്ദ്ര ആന്വേഷണം ആവശ്യപ്പെട്ട് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
◾നടന്‍ കമല്‍ഹാസനു പനിയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലാണ് കമല്‍ഹാസനെ പ്രവേശിപ്പിച്ചത്.
◾പാകിസ്ഥാന്റെ സൈനിക മേധാവിയായി ലഫ്. ജനറല്‍ അസീം മുനീര്‍ ചുമതലയേറ്റു. പാക് ചാരസംഘമായ ഐഎസ്ഐയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ്. ആറുവര്‍ഷത്തെ സേവനത്തിനു ശേഷം ഖമര്‍ ജാവേദ് ബജ്വ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ സൈനിക മേധാവി സ്ഥാനമേറ്റത്.
◾മൂന്നു വര്‍ഷത്തിനകം 6,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഹ്യൂലറ്റ്-പാക്കാര്‍ഡ് കമ്പനി (എച്ച്പി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിടും.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് റൊണാള്‍ഡോയും നെയ്മറും കളത്തിലിറങ്ങും. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലാണ്ട് കാമറൂണുമായി ഏറ്റുമുട്ടും. വൈകുന്നേരം 6.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഉറുഗ്വേ – സൗത്ത് കൊറിയ പോരാട്ടം. രാത്രി 9.30 നാണ് സി 7 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ അവതരിക്കുക. ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലും ഘാനയും തമ്മിലുള്ള പോരാട്ടമാണ് രാത്രി 9.30ന് നടക്കുന്ന മൂന്നാമത്തെ മത്സരം. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് നടക്കുന്ന നാലാമത്തെ മത്സരത്തിലാണ് നെയ്മറും ബ്രസീലും കളത്തിലിറങ്ങുക. ഇത്തവണത്തെ കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കുന്ന സെര്‍ബിയയാണ് ബ്രസീലിന്റെ എതിരാളികള്‍.
◾സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന സ്വര്‍ണവില ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 38,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീടുള്ള വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.
◾സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എന്നാലും ന്റെളിയാ’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബാഷ് മൊഹമ്മദ് ആണ്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗായത്രി അരുണ്‍ നായിക ആയി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
◾രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം എ ഫാദര്‍’. ഡിസംബര്‍ ഒമ്പതിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും. മഹീന്‍, മധുസൂദനന്‍, അക്ഷര രാജ്, അനുപമ, സാമി എന്നിവര്‍ക്ക് പുറമെ ഇന്‍ഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹന്‍, വിഷ്ണു വീരഭദ്രന്‍, രഞ്ജന്‍ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകന്‍ രാജു ചന്ദ്ര തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാജു ചന്ദ്രയുടേതാണ്.
◾മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ഇവൂമി എനര്‍ജി എസ്1 80, എസ്1 200, എസ്1 240 എന്നീ മോഡലുകളുടെ പുതിയ വേരിയന്റുകളോടെ അതിന്റെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു. ഇവൂമി എസ്1 ലൈനപ്പിന്റെ എക്സ്-ഷോറൂം വില 69,999 രൂപയില്‍ നിന്ന് ആരംഭിച്ച് 1.21 ലക്ഷം രൂപ വരെ നീളുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യും. നിലവിലുള്ള എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോഴും വില്‍പ്പനയിലുണ്ട്. ഇത് 85,000 രൂപ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാകും.
◾മീനച്ചിലാറാണ് സുധീര്‍ കിടങ്ങൂരിന്റെ ഹൃദ്യമായ ഈ ജീവിത സ്മരണകളിലെ യഥാര്‍ത്ഥ കേന്ദ്രകഥാപാത്രം. അതിന്റെ ഇരുകരയിലും ഒരിക്കല്‍ നിറഞ്ഞു നിന്ന തന്റെ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ നിന്നാണ് സുധീര്‍ ഈ പുസ്തകം മെനഞ്ഞെടുത്തിരിക്കുന്നത്. ‘മീനച്ചിലാറ്റുമണലില്‍ നിലാവില്‍’. സുധീര്‍ കിടങ്ങൂര്‍. സൈന്ധവ ബുക്സ്. വില 250 രൂപ.
◾ശരിയായ ഉറക്കം ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ അത് ഹൃദ്രോഗം, പക്ഷാഘാതം, ഡിമെന്‍ഷ്യ, പൊണ്ണത്തടി പോലുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കും. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ മനുഷ്യരിലെ ഉറക്കക്കുറവിനെ കുറിച്ചും, അതിന്റെ കാരണങ്ങളെ കുറിച്ചും വിശദീകരിച്ചു. മൊബൈല്‍ ഫോണില്‍ ദീര്‍ഘനേരം നോക്കുന്നതോ, സമൂഹമാദ്ധ്യമങ്ങളില്‍ അധികമായി സമയം ചെലവാക്കുന്നതോ, കിടക്കയോ ഒന്നുമല്ല ഒരാളുടെ ഉറക്കത്തെ തടസപ്പെടുത്തുന്ന പ്രധാന ഘടകങ്ങളെന്ന് അവര്‍ കണ്ടെത്തി. ഉറക്കക്കുറവിന് കാരണം അയാളുടെ മനസില്‍ ഉടലെടുക്കുന്ന ചിന്തകളാണ്. അസുഖകരമായ ഏതെങ്കിലും ഒരു വിഷയത്തില്‍ മനസ് കേന്ദ്രീകരിക്കുന്നതാണ് ഇതിന് കാരണം. ഇത്തരം നെഗറ്റീവ് ചിന്തകള്‍ ഉറക്കം കെടുത്തുന്നതില്‍ വളരെ പ്രധാനമാണെന്ന് ന്യൂറോ സയന്റിസ്റ്റുകളും കരുതുന്നുണ്ട്. ഉറക്കം കെടുത്തുന്ന ചിന്തകള്‍ ഒഴിവാക്കുന്നതിനായി അത്തരം പ്രശ്നങ്ങള്‍ ചിന്തിക്കുന്നതിനായി പ്രത്യേക സമയം നിശ്ചയിക്കുന്നത് നല്ലതാണ്. ഈ സമയം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ശ്രദ്ധിക്കണം. പോഷക സമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവയെന്ന പോലെ ശരീരത്തിന് നല്ല ഉറക്കവും അത്യാവശ്യമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.69, പൗണ്ട് – 98.77, യൂറോ – 85.16, സ്വിസ് ഫ്രാങ്ക് – 86.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.19, ബഹറിന്‍ ദിനാര്‍ – 216.70, കുവൈത്ത് ദിനാര്‍ -265.80, ഒമാനി റിയാല്‍ – 212.16, സൗദി റിയാല്‍ – 21.74, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 61.23.