web cover 49

താഴേത്തട്ടിലുള്ള ജഡ്ജിമാര്‍ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അതുകൊണ്ടാണ് ജാമ്യം തേടി അനേകം പേര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ജാമ്യം അനുവദിച്ചാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുമെന്ന ഭയം ന്യായാധിപന്മാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെ രാജ് ഭവന്‍ മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളുമായി ബിജെപി. സെക്രട്ടേറിയറ്റില്‍ പഞ്ചുചെയ്തശേഷം പുറത്തിറങ്ങിയാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ചട്ടം ലംഘിച്ച് മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് വി.വി. രാജേഷ് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കി.

ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ആദായമുണ്ടാക്കിത്തരാമെന്നു വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ കൈക്കലാക്കിയ പോലീസുകാരനെതിരേ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ രവി ശങ്കറിനെതിരേയാണ് കേസ്. ഇയാള്‍ ഒളിവിലാണ്. പലരില്‍നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. (പോലീസ് അധോലോകം – https://youtu.be/n0EJS2q-_-gRM )

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പീഡന കേസില്‍ ആരോപണ വിധേയനായ കോസ്റ്റല്‍ സിഐ സുനു സര്‍വീസില്‍ തിരിച്ചെത്തി. ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ തന്നെയാണ് ചാര്‍ജെടുത്തത്. ഒരാഴ്ച്ച മുന്‍പാണ് പീഡനക്കേസില്‍ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജോലിയില്‍ തിരിച്ചെത്തിയതു വിവാദമായതോടെ ഇയാളോടു അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദേശിച്ചു.

മലപ്പുറം തിരൂരില്‍ കക്ക വാരാന്‍ പോയ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേര്‍ മരിച്ചിരുന്നു. ഈന്തു കാട്ടില്‍ റുഖിയ, സൈനബ എന്നിവരാണ് ഇന്നലെ മരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം അന്തരിച്ചു. 75 വയസായിരുന്നു. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഥമ ശിഷ്യനാണ്. ഖബറടക്കം വൈകീട്ട് നാലിന് കൊടുവള്ളിക്കടുത്ത് കരുവമ്പൊയിലില്‍.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പതിനാറുകാരിയെ മുപ്പത്തൊന്നുകാരന്‍ പീഡിപ്പിച്ചെന്ന കേസില്‍ മുസ്ലിം വ്യക്തിനിയമപ്രകാരം പരിരക്ഷണം ഇല്ലെന്നു കേരള ഹൈക്കോടതി. വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. വിവാഹതിരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെങ്കില്‍ പോക്സോ കുറ്റം ചുമത്താം. പശ്ചിമബംഗാള്‍ സ്വദേശിനിയായ പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ ജാമ്യം തേടി തിരുവല്ല സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനത്തിന് ഇന്നു തുടക്കം. രാവിലെ എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച അദ്ദേഹം ലോയേഴ്സ് കോണ്‍ഗ്രസിന്റെ ‘ഭരണഘടനയിലെ മതേതരത്വം’ സെമിനാറില്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണനെയും എം.വി ശ്രേയാംസ് കുമാര്‍ എംപിയെയും സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതുമൂലം നെഹ്റു ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വൈകുന്നേരം നാലിനാണ്. അടുത്ത മൂന്നു ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ശശി തരൂരിന്റെ പരിപാടികളില്‍ പങ്കെടുക്കണോയെന്നു സംഘാടകര്‍ക്കു തീരുമാനിക്കാമെന്ന് എഐസിസി. പരിപാടികള്‍ വിലക്കാന്‍ ആരും നിര്ദേശിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെക്കുറിച്ച് തരൂര്‍ എഐസിസിയെ അറിയിച്ചിട്ടില്ലെന്നും എഐസിസി.

ശശി തരൂരിന്റെ പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെക്കുറിച്ച് അവരോടു ചോദിക്കണണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശശി തരൂരിന് ഒരു വിലക്കുമില്ല. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് സതീശന്‍ പറഞ്ഞു.

ശശി തരൂര്‍ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നു കെ. മുരളീധരന്‍ എംപി. പാര്‍ട്ടിയില്‍ പലരും പാരവയ്ക്കാന്‍ നോക്കും. അതൊന്നും കാര്യമാക്കേണ്ട. ശശി തരൂരിനേപ്പോലെ കഴിവുള്ള നേതാക്കളെ ആര്‍ക്കും തടയാനാവില്ലെന്നും മുരളീധരന്‍.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു കേരളത്തില്‍ തിരിച്ചെത്തും. ഒരാഴ്ചയിലേറെയായി അദ്ദേഹം ഡല്‍ഹിയിലും യുപിയിലുമായിരുന്നു. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിനും യൂണിവേഴ്സിറ്റി സംഭവവികാസങ്ങള്‍ക്കും ശേഷമാണ് തിരിച്ചുവരവ്.

ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികള്‍ ചെലവാക്കുന്ന സര്‍ക്കാരിന് കൊച്ചി നഗരത്തിലെ കാന മൂടാന്‍ പണമില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കണ്ണൂര്‍ സര്‍വകലാശാല മുതല്‍ തിരുവനന്തപുരം നഗരസഭ വരെ എല്ലായിടത്തും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും മാത്രമാണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ കേരളവര്‍മ കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തില്‍ ഒന്നാം റാങ്കു നേടിയ ഉദ്യോഗാര്‍ഥിയോടു സമ്മര്‍ദം ചെലുത്തി പിന്മാറുന്നതായി എഴുതി വാങ്ങിയെന്നു പരാതി. രണ്ടാം റാങ്കുകാരനായ എസ്എഫ്ഐ നേതാവിനെ നിമയിക്കാനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. ഉദ്യോഗാര്‍ത്ഥി കോളജിലെ അധ്യാപികയ്ക്ക് അയച്ച വാട്സ്ആപ് ചാറ്റ് പുറത്ത്.

കുന്നംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് പതിനഞ്ചുകാരനെയും അമ്മയേയും മര്‍ദ്ദിച്ചതായി പരാതി. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി ഷംസീന, 15 വയസ്സുള്ള മകന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സമീപവാസിയും ബന്ധവുമായ അലിമോന്റെ വീട്ടില്‍നിന്ന് 600 രൂപ കാണാതായതിന്റെ പേരില്‍ മര്‍ദിച്ചെന്നാണ് പരാതി.

വിനോദയാത്ര കഴിഞ്ഞെത്തിയ സ്‌കൂള്‍ സംഘത്തെ രാത്രി തടഞ്ഞുനിര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പരാതി. തിരുവനന്തപുരത്ത് നഗരമധ്യത്തിലും പിറകേ സ്‌കൂളിലെത്തിയും തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തെന്നാണു പരാതി. ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ എച്ച്എസ്എസില്‍ നിന്നും കോട്ടയത്തേക്ക് വിനോദയാത്ര പോയി മടങ്ങിയെത്തിയ സംഘത്തെയാണ് ഒരു സംഘം യുവാക്കള്‍ തടഞ്ഞുനിര്‍ത്തിയത്.

കോവളത്തു കടലിനും തിരമാലകള്‍ക്കും പച്ചനിറം. മല്‍സ്യങ്ങളെ നശിപ്പിക്കുന്ന നോക്ടി ലൂക്കാ ആല്‍ഗകളുടെ സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ബിജെപി റാലികളില്‍ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയുണ്ടായ മേഖലകളിലാണ് മോദിയുടെ റാലികള്‍. നാളേയും ചൊവ്വാഴ്ചയും ഗുജറാത്തില്‍ തുടരുന്ന മോദി എട്ടിടങ്ങളില്‍ കൂടി റാലിയില്‍ പ്രസംഗിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലെത്തും. നവസാരിയിലാണ് രാഹുലിന്റെ റാലി.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു. 1985 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം.

ലക്ഷദ്വീപില്‍ പോക്സോ കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. മൂസ കുന്നുഗോത്തി, ഭാര്യ നൂര്‍ജഹാന്‍ ബന്ദരഗോതി എന്നിവരെയാണു ശിക്ഷിച്ചത്. 2016 ല്‍ പത്തു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണു കേസ്.

മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കര്‍ണാടക പൊലീസ്. കോയമ്പത്തൂരില്‍ കാറില്‍ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ച് ചാവേര്‍ സ്ഫോടനം നടത്തിയതിനു സമാനായ കേസാണിതെന്ന് പൊലീസ് പറഞ്ഞു. കുക്കറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് യാത്രക്കാരന്‍ ഓട്ടോയില്‍ കയറിയത്.

പതിനെട്ടു വയസുള്ള രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരെ ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ സബ് ഇന്‍സ്പെക്ടര്‍ ഇപ്പോഴും ഒളിവിലാണ്. പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് അതിജീവിതകളായ പെണ്‍കുട്ടികളുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതോടെയാണ് പ്രതികളായ പോലീസുകാരെ അറസ്റ്റു ചെയ്തത്.

കാമുകിയുടെ മകളെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 38 കാരന്‍ രാജു നായര്‍ എന്നയാളെ മുംബൈ വിരാറില്‍ അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി പിരിഞ്ഞ അമ്മ നാലു വര്‍ഷമായി ഇയാള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മകളെ സംരക്ഷിക്കാമെന്നു സമ്മതിച്ചതിനാലാണ് ഇയാള്‍ക്കൊപ്പം താമസമാക്കിയത്. കഴിഞ്ഞ ദിവസം അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അകത്ത് മകള്‍ കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടു. കുട്ടിയുടെ കമ്മലും പാദസരവും 25,000 രൂപയും ഫോണും അപഹരിച്ചു സ്ഥലംവിട്ട പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

കാഷ്മീരിലെ അനന്ത്നാഗില്‍ സൈന്യം ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വകവരുത്തി. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ സജ്ജാത് താന്ത്രേയാണു കൊല്ലപ്പെട്ടത്.

പഞ്ചാബിലെ പോലീസ് ഇന്റലിജന്‍സ് ആസ്ഥാനം ആക്രമിച്ച കേസ് അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍വിന്ദര്‍ സിംഗ് റിന്ദ പാക്കിസ്ഥാനില്‍ മരിച്ചു. എന്‍ഐഎ ഇയാളുടെ തലയ്ക്കു പത്തു ലക്ഷം രൂപ വിലയിട്ടിരുന്നു. ഇയാള്‍ ലാഹോറിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഇറാനിലെ ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനിയുടെ ജന്മവീട് പ്രക്ഷോഭകര്‍ കത്തിച്ചു. ഖൊമെയ്ന്‍ നഗരത്തിലെ വീടിനു തീയിട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുപ്പതു വര്‍ഷമായി ഈ വീട് മ്യൂസിയമാണ്.

ലോക കപ്പ് ഫുട്ബോളിനു പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചാനലുകളില്‍ സംപ്രേക്ഷണം കാണാന്‍ ലോകം കാത്തിരിക്കുന്നു. രാത്രി ഒമ്പതരയ്ക്കാണ് ആദ്യ മല്‍സരം. കേരളത്തില്‍ പലയിടത്തും ക്ലബുകളും ജനകീയ കൂട്ടായ്മകളും കളികാണാന്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സൂര്യകുമാര്‍ യാദവിന്റെ കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനത്തില്‍ ന്യൂസിലാണ്ടിനെതിരായ രണ്ടാം ട്വന്റി20 യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. 51 ബോളില്‍ നിന്ന് ഏഴ് സിക്സും 11 ഫോറുമടിച്ച് 111 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാസണെ ഉള്‍പ്പെടുത്തിയിരുന്നില്ല.

പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ചുവര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കി കേന്ദ്രസര്‍ക്കാര്‍. വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടര്‍ച്ച ഉറപ്പാക്കാനാണിത്. ഇനിമുതല്‍ പരമാവധി 10 വര്‍ഷമോ വിരമിക്കല്‍പ്രായപരിധിയായ 60 വയസ് തികയുന്നതുവരെയോ പദവിയില്‍ തുടരാന്‍ ബാങ്ക് മേധാവികള്‍ക്ക് കഴിയും. പുതിയഭേദഗതി ബാങ്കുകളുടെ മുഴുവന്‍സമയ ഡയറക്ടര്‍മാര്‍ക്കും ബാധകമാണ്. അതേസമയം മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ., മുഴുവന്‍സമയ ഡയറക്ടര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവരെ ഒഴിവാക്കാന്‍ നാഷണലൈസ്ഡ് ബാങ്ക്സ് അമെന്‍ഡ്‌മെന്റ് സ്‌കീം-2022 എന്ന പുതിയഭേദഗതി സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്.

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോന്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. വന്‍തോതില്‍ പണം ചെലവഴിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നാണ് ബെസോസിന്റെ നിര്‍ദേശം. അതിനു പകരം ഉപയോക്താക്കള്‍ പണം കൈയില്‍ തന്നെ സൂക്ഷിക്കണമെന്നും വരും മാസങ്ങളില്‍ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് പറഞ്ഞു. മാന്ദ്യം തുടങ്ങുന്ന കാലമായതിനാല്‍ അമേരിക്കയിലെ കുടുംബങ്ങള്‍ കാറും ടെലിവിഷനും ഫ്രിഡ്ജും പോലുള്ളവ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. സമ്പത്ത് കാലത്ത് സൂക്ഷിച്ചുവെച്ചാല്‍ ആപത്ത് കാലത്ത് ആ പണം ഉപകരിക്കുമെന്നാണ് ബെസോസിന്റെ നയം. നല്ല രീതിയിലല്ല, സമ്പദ്വ്യവസ്ഥയുടെ പോക്കെന്നും ബെസോസ് പറഞ്ഞു.

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ പാട്ടെത്തി. ലോകമെമ്പാടും വേള്‍ഡ് കപ്പ് ആവേശത്തിനൊരുങ്ങുന്ന വേളയില്‍ ഫുട്ബോള്‍ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേര്‍ന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. നവാഗതനായ നിഖില്‍ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഫാന്റസി സ്പോര്‍ട്സ് ഡ്രാമയാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നവംബര്‍ 25 മുതല്‍ ചിത്രം തിയറ്ററിലെത്തും. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ‘ഓ മേരി ലൈല’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാമന്‍ തേടും സീതപ്പെണ്ണേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രെന്‍ഡ് സെറ്റില്‍ ഇടംപിടിക്കാന്‍ പോന്ന ഈണവും താളവുമുണ്ട് ഈ ഗാനത്തിന്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളും. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി വര്‍ഗീസ് എത്തുന്ന ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

ലക്ഷ്വറി സൂപ്പര്‍ കാറായ മക്ലാറെന്‍ ബ്രാന്‍ഡിന്റെ ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനത്തിനു മുന്‍പ് തന്നെ ബ്രാന്‍ഡിന്റെ കാറുകള്‍ സ്വകാര്യ അംഗീകൃത ഡീലറായ ഇന്‍ഫിനിറ്റി കാഴ്സ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളാണ് മക്ലാറെന്‍. ഷോറൂം ലോഞ്ചിനോടനുബന്ധിച്ച് 765 എല്‍ടി സ്പൈഡര്‍ മോഡലും ഇന്ത്യയില്‍ പുറത്തിറക്കി. മക്ലാറെന്‍ നിര്‍മിച്ചതില്‍ വച്ച് ലോകത്തില്‍ ഏറ്റവും വേഗതയേറിയ കണ്‍വര്‍ട്ടബിളാണ് ഈ വാഹനമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 765 എച്ച്പി 800 എന്‍എം കരുത്ത് സംഗമിക്കുന്ന വാഹനത്തിന് 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ്. 7 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്സാണ് റിയര്‍ വീല്‍ഡ്രൈവ് വാഹനത്തിന് ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടില്ല. ഹൈബ്രിഡ് സൂപ്പര്‍കാറുകള്‍ അടുത്ത വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

സ്വയം നൂറ്റ നൂലില്‍ക്കുരുങ്ങി തീര്‍ന്നുപോകുന്ന പട്ടുനൂല്‍പ്പുഴുവിനെപ്പോലെ ജീവശ്വാസമായ വിശ്വാസങ്ങളില്‍ കുടുങ്ങിപ്പോകുന്ന ദുരന്തജീവിതങ്ങളുടെ കഥ. സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും ആദര്‍ശനിഷ്ഠയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ് തട്ടകത്തിന് കാലക്രമേണ സംഭവിച്ച അപഭ്രംശം രാമചന്ദ്രന്‍ എന്ന ആദ്യകാല സോഷ്യലിസ്റ്റ് നേതാവിന്റെ ജീവിതത്തിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. ജനിച്ച മതത്തിന്റെ- ജാതിയുടെ- കുടുംബത്തിന്റെ- സമ്പത്തിന്റെ പേരില്‍ പിന്നിലേക്ക് വലിക്കപ്പെടുന്ന, ഒറ്റനിമിഷംകൊണ്ട് അതുവരെ ചെയ്തുവന്ന അദ്ധ്വാനവും ത്യാഗവുമെല്ലാം അവമതിക്കപ്പെടുകയും റദ്ദു ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ- രാഷ്ട്രീയേതര സംഘടനകളിലേയും രാമചന്ദ്രന്മാരുടെ കഥകൂടിയാണ് ‘പുത്രസൂത്രം’.

ജോണി എം എല്‍. മാതൃഭൂമി ബുക്സ്. വില 218 രൂപ.

ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തൊട്ട് തന്നെ രോഗിയില്‍ ഇതിന്റെ സൂചനകള്‍ കാണാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘സര്‍ക്കുലേഷന്‍’ലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങളാണ് കാര്യമായും പഠനം പറയുന്നത്. ഏറ്റവുമധികം പേര്‍ ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അനുഭവിക്കുന്ന പ്രശ്നം അസാധാരണമായ തളര്‍ച്ചയാണെന്ന് പഠനം പറയുന്നു. ഇതുകഴിഞ്ഞാല്‍ പിന്നെ വരുന്ന പ്രശ്നം ഉറക്കമില്ലായ്മയോ, ശരിയാംവിധം ഉറങ്ങാന്‍ കഴിയാതിരിക്കുന്ന അവസ്ഥയോ ആണത്രേ. തുടര്‍ന്നാണ് നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത പോലുള്ള പ്രശ്നങ്ങള്‍ കാണുന്നതെന്നും പഠനം പറയുന്നു. ഇത്തരത്തില്‍ ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയില്‍ കണ്ടേക്കാവുന്ന പത്ത് – പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ചും പഠനം പങ്കുവച്ചിട്ടുണ്ട്. അസാധാരണമായ ക്ഷീണം തന്നെയാണ് ഈ പട്ടികയിലും ഒന്നാമതുള്ളത്. ഇതിന് പുറമെ നേരത്തേ സൂചിപ്പിച്ചത് പോലെ ഉറക്കമില്ലായ്മയോ ഉറക്കം ശരിയാകാതിരിക്കുന്നതോ ആയ അവസ്ഥ, ശ്വാസതടസം, ദഹനമില്ലായ്മ, ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, കൈകള്‍ ദുര്‍ബലമായി തോന്നുക, ചിന്തകളിലും ഓര്‍മ്മകളിലും അവ്യക്തത, കാഴ്ചയില്‍ പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, കൈകളില്‍ വിറയല്‍, രാത്രിയില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാമാണത്രേ രോഗിയില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ നിത്യജീവിതത്തില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായും അനുഭവപ്പെടാം. എന്നാല്‍ ഇവയൊന്നും അങ്ങനെ നിസാരമായി തള്ളിക്കളയാതെ കാരണം പരിശോധിച്ച് ഉറപ്പുവരുത്തുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *