◾നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. അഞ്ചംഗ ബെഞ്ചില്‍ ഒരാളായ ജസ്റ്റിസ് ബിആര്‍ ഗവായ് ഭൂരിപക്ഷ വിധി വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബി.വി. നാഗരത്നം വിയോജിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍, ബി.വി. നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്നം ചൂണ്ടിക്കാട്ടി.
◾നോട്ട് നിരോധനത്തിനു ഗസറ്റ് നോട്ടിഫിക്കേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിരുന്നുവെന്ന് വിയോജന വിധി രേഖപ്പെടുത്തിയ ജസ്റ്റിസ് ബി.വി നാഗരത്നം വിലയിരുത്തി. റിസര്‍വ് ബാങ്കിന്റെ ബോര്‍ഡില്‍ ഏകാഭിപ്രായമായിരുന്നോ? പാര്‍ലമെന്റിന്റെ അനുമതി ആവശ്യമായിരുന്നെന്നും നാഗരത്നം പറഞ്ഞു. നോട്ട് നിരോധനത്തിനെതിരേ 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. 2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചത്.
◾‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെ’ന്ന് മന്നം 80 വര്‍ഷം മുന്‍പു പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ താനത് അനുഭവിക്കുകയാണെന്നും ശശി തരൂര്‍ എംപി. എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇന്നത്തെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ല.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ശശി തരൂര്‍ വിശ്വപൗരനായ കേരള പുത്രനാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ശശി തരൂരിനെ ഡല്‍ഹി നായരെന്നു വിശേഷിപ്പിച്ചതു തിരുത്താന്‍കൂടിയാണ് ഇത്തവണ അദ്ദേഹത്തെ ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍.
◾പോപ്പുലര്‍ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും. സംസ്ഥാനത്തെ 56 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോള്‍ ലഭിച്ച രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടര്‍ ചോദ്യം ചെയ്യല്‍. തിരുവനന്തപപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരില്‍ ചിലരെയും വീണ്ടും ചോദ്യം ചെയ്യും.
◾എറണാകുളം അയ്യമ്പുഴയില്‍ മണ്ണുകടത്തുന്ന ലോറികളില്‍നിന്ന് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോഡിന് എസ്ഐ ബൈജുക്കുട്ടന്‍ കണക്കുപറഞ്ഞ് പണം വാങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് എറണാകുളം റൂറല്‍ എസ് പി അറിയിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾നോട്ട് നിരോധനം ശരിവച്ച സുപ്രീംകോടതി വിധി വെറും അക്കാദമിക് എക്സര്‍സൈസ് മാത്രമാണെന്നു സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോട്ടു നിരോധനംകൊണ്ട് രാജ്യത്തിനോ ജനങ്ങള്‍ക്കോ ഒരു ഗുണവും ഉണ്ടായില്ല, ദോഷമേ സംഭവിച്ചുള്ളൂ. മുന്നൊരുക്കങ്ങള്‍ ഉണ്ടായോയെന്നുപോലും കോടതി പരിശോധിച്ചില്ല. നോട്ട് നിരോധനത്തില്‍ കോടതിയിലെ ഒരു ജഡ്ജി ഭിന്ന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ഹരിപ്പാട് കരുവാറ്റയില്‍ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍നിന്ന് 1,400 കിലോ റേഷനരി പിടികൂടി. താറാവുതീറ്റയാക്കി മാറ്റാന്‍ എത്തിച്ച അരിയാണു സിവില്‍ സപ്ളൈസ് അധികാരികള്‍ പിടികൂടിയത്. ക്രമക്കേടു നടത്തിയ ആളുടെ പേരു പുറത്തുവിടാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറായിട്ടില്ല.
◾സൈനികരുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 122 ടെറിട്ടോറിയല്‍ ആര്‍മിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീരമൃത്യു വരിച്ച നായിക് ബികെ അനില്‍കുമാര്‍, ഹവീല്‍ദാര്‍ എം. വിജയന്‍ എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിച്ചു.
◾
◾ദേശീയ ജൂനിയര്‍ സൈക്കിള്‍പോളോ ചാമ്പ്യന്‍ഷിപ്പിനു പോയി മരിച്ച നിദ ഫാത്തിമയുടെ വീട്ടിലേയ്ക്കു നിറകണ്ണുകളുമായി കളിക്കൂട്ടുകാരെത്തി. നിദയ്ക്കൊപ്പം മല്‍സരത്തില്‍ പങ്കെടുക്കാന്‍ പോയി നാഗ്പൂരില്‍നിന്നു മടങ്ങിയ ടീമംഗങ്ങളാണ് നിദയുടെ വീട്ടിലെത്തിയത്. നിദ ഫാത്തിമയുടെ ഓര്‍മ്മകളില്‍ തേങ്ങലോടെയാണ് അവര്‍ എത്തിയത്. സ്ഥലത്തെത്തിയിരുന്ന മന്ത്രി റോഷി അഗസ്റ്റിന്‍ ഇവരുമായി സംസാരിച്ചു. കേരള സൈക്കിള്‍പോളോ അസോസിയേഷന്‍ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
◾പുല്‍പ്പള്ളിയില്‍ തെങ്ങു മുറിക്കുന്നതിനിടെ ശരീരത്തിലേക്കു വീണു പരിക്കേറ്റയാള്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്.
◾തൃശൂര്‍ നഗരത്തിലെ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ദീപാലങ്കാര പന്തല്‍ തകര്‍ന്നു വീണ് ഓട്ടോറിക്ഷ തകര്‍ന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അവിണിശേരി സ്വദേശി ജോണി, കാവീട് സ്വദേശിനി മേഴ്സി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍പറേഷന്‍ ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്.
◾കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് നാലാഴ്ചത്തേക്കു മാറ്റിവക്കണമെന്ന് വിസിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
◾പുതുവര്‍ഷാഘോഷത്തിനു മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു വിനോദയാത്രികരെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചത്. ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. എട്ടുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ പൊലീസ് കേസെടുത്തു.
◾യുവ സംവിധായക നയന സൂര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ രംഗത്ത്. ഇതോടെ കേസില്‍ തുടരന്വേഷണത്തിനു നടപടിയുണ്ടായേക്കും. തിരുവനന്തപുരത്തെ വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഞെരിച്ച പാടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് റിപ്പോര്‍ട്ടു ചെയ്തത്.
◾കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്താന്‍ സാധ്യത. സഭ ചേരുന്ന മാര്‍ച്ചില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തേക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
◾ഡിസംബറില്‍ ചരക്ക് സേവന നികുതി വരുമാനത്തില്‍ സമാഹരിച്ചത് ഒന്നര ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ ഡിസംബറിലെ വരുമാനത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ദ്ധന.
◾കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്കു പോകുകയായിരുന്ന വിമാനത്തിന്റെ എന്‍ജിനുമായി പരുന്തുകള്‍ കൂട്ടിയിടിച്ചു. വിമാനത്തിന്റെ യാത്ര മാറ്റിവച്ചു. എയര്‍ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
◾അന്തരിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് അന്ത്യാഞ്ജലിയുമായി ലോകം. ഭൗതികശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു രണ്ടിനു സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും.
◾മെക്കിസിക്കോയിലെ സ്യൂഡോസ്വാറസിലെ ജയിലില്‍ ഉണ്ടായ വെടിവയ്പ്പില്‍ പത്തു ജയില്‍ ഉദ്യോഗസ്ഥരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. 24 തടവുകാര്‍ രക്ഷപ്പെട്ടു. തടവുകാരെ കാണാനായി എത്തിയവര്‍ക്കൊപ്പം ജയിലില്‍ കടന്ന സായുധ സംഘമാണ് വെടിവച്ചത്.
◾ബ്രസീലില്‍ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായിരുന്ന ബൊല്‍സനാരോയുടെ വലതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലുല ഡ സില്‍വ അധികാരത്തിലെത്തിയത്.
◾ദുബൈയില്‍ മദ്യത്തിനുണ്ടായിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി പിന്‍വലിച്ചു. വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനുള്ള ലൈസന്‍സ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. സ്ഥിര താമസക്കാര്‍ക്ക് സാധുതയുള്ള എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ചും സന്ദര്‍ശകര്‍ക്ക് അവരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ചും സൗജന്യമായി ലൈസന്‍സിന് അപേക്ഷിക്കാം.
◾കാനഡയില്‍ നാട്ടുകാര്‍ക്കു വീടു കിട്ടാനില്ല. വിദേശികള്‍ വീടു വാങ്ങുന്നതു രണ്ട് വര്‍ഷത്തേക്ക് നിരോധിച്ചു. വീടും സ്ഥലവും വാങ്ങാന്‍ കഴിയാത്തത്രയും വില വര്‍ധിക്കുകയും ചെയ്തിരിക്കേയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
◾പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 2023 ല്‍ രേഖപ്പെടുത്തുന്ന ആദ്യ ഇടിവാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. എന്നിട്ടും നാല്‍പ്പതിനായിരത്തിനു മുകളിലാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5045 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4170 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 43,900 രൂപയ്ക്ക് പുറത്തിറക്കിയ ഗൂഗിളിന്റെ പിക്സല്‍ 6എ സ്മാര്‍ട് ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ടില്‍ 29,900 രൂപയ്ക്ക്. മറ്റു ഡീലുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ച് ഈ ഫോണ്‍ 16,000 രൂപയ്ക്ക് വരെ വാങ്ങാന്‍ സാധിക്കും. ഇതോടൊപ്പം എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. പഴയ ഫോണിന് 17,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. പഴയ ഒരു മിഡ് റേഞ്ച് ഫോണ്‍ ഉണ്ടെങ്കില്‍ ഏകദേശം 17,500 രൂപ വരെ ലഭിച്ചേക്കാം. 20,000 രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ഫോണാണ് പിക്സല്‍ 6എ. ഗൂഗിള്‍ പിക്സല്‍ 6 എ യിലെ 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ ഫുള്‍ എച്ച്ഡി+ റെസലൂഷനോടു കൂടിയാണ് വരുന്നത്. ഡിസ്‌പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണമുണ്ട്. ഒക്ടാ-കോര്‍ ഗൂഗിള്‍ ടെന്‍സര്‍ ആണ്‍ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 12.2 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 12 മെഗാപിക്സല്‍ സെക്കന്‍ഡറി ലെന്‍സും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട് ഫോണിന്റെ മറ്റൊരു സവിശേഷത. ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,410 എംഎഎച്ച് ആണ് ബാറ്ററിയാണ് പിക്സല്‍ 6എയില്‍ ഉള്ളത്.
◾മികച്ച വിജയം സ്വന്തമാക്കി മുന്നോട്ടുപോകുന്ന സിനിമയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അമ്പാടി തുമ്പി കുഞ്ഞും..’ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദ അവതരിപ്പിക്കുന്ന കല്യാണിയുടെ കഥ പറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും തീര്‍ത്ഥ സുബാഷും വൈഗ അഭിലാഷും ചേര്‍ന്നാണ്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞ്ഞ ചിത്രമാണ് മാളികപ്പുറം. കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു മികച്ച- വിജയ ചിത്രമാകും മാളികപ്പുറം എന്നാണ് വിലയിരുത്തലുകള്‍.
◾പുതുവര്‍ഷ സമ്മാനമായി മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ ടീസര്‍ റിലീസ് ചെയ്തു. വില്ലന്‍ കഥാപാത്രത്തിന് ക്രിസ്റ്റഫറിനോടുള്ള പക വെളിവാക്കുന്ന തരത്തില്‍ ഒരുക്കിയ ടീസര്‍, ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് സിനിമയെന്ന് പറഞ്ഞ് വയ്ക്കുന്നു. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. മാസും ക്ലാസും നിറച്ച് കൊണ്ടുള്ള ചിത്രം മമ്മൂട്ടിയുടെ മറ്റൊരു മികച്ച ചിത്രമാകുമെന്നാണ് പ്രേക്ഷക പ്രതികരണം. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ഉദയകൃഷ്ണയാണ് തിരക്കഥ. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
◾ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി 2022 ഡിസംബര്‍ മാസത്തില്‍ 9,187 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2021 ഡിസംബര്‍ മാസത്തിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 389 ശതമാനം വാര്‍ഷിക വളര്‍ച്ച കമ്പനി രേഖപ്പെടുത്തി. കമ്പനി കഴിഞ്ഞ മാസം ഉപഭോക്താക്കള്‍ക്കായി ഒരു കൂട്ടം മികച്ച ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഫിനാന്‍സിംഗ് ഓപ്ഷനുകള്‍, എക്സ്ചേഞ്ച് സ്‌കീമുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാം ആയിരുന്നു ഏഥര്‍ ഇലക്ട്രിക്ക് ഡിസംബര്‍ എന്ന ഈ പ്രോഗാം. 2023 മാര്‍ച്ചോടെ ഉല്‍പ്പാദന നിരക്ക് പ്രതിമാസം 20,000 യൂണിറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ 8,000 – 9,000 യൂണിറ്റുകള്‍ ആണ് ഉല്‍പ്പാദനം. ഈ വര്‍ഷം ഒക്ടോബറില്‍ ഹൊസൂരില്‍ ആതര്‍ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പാദന കേന്ദ്രം തുറന്നു. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ആണ് ഏഥര്‍ എനര്‍ജിയുടെ നിര്‍മ്മാണ കേന്ദ്രം. ഇവിടെ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള പിന്തുണയും ഏഥര്‍ എനര്‍ജിക്ക് ഉണ്ട്.
◾മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തില്‍ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആര്‍. ചന്ദ്രന്റേത്. വലിയ ക്യാന്‍വാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത ഒരു സിനിമയുടെ സ്വഭാവവും അതിലുണ്ട്. ഒപ്പം സാമൂഹികവും വൈയക്തികവുമായ സങ്കടങ്ങളും രൂക്ഷമായ പരിഹാസങ്ങളും. മികച്ച ഒരു കോക്ടെയില്‍ വിദഗ്ദ്ധന്റെ കൈയൊ തുക്കത്തോടെ സൃഷ്ടിച്ച അപൂര്‍വ ചേരുവകളാണ് ഈ സമാഹാരത്തില്‍ നിലത്തുവയ്ക്കാന്‍ തോന്നാത്ത വായനാനുഭവം തരുന്ന കഥകള്‍. ‘കാലൊടിഞ്ഞ പുണ്യാളന്‍’. ഡിസി ബുക്സ്. വില 171 രൂപ.
◾പതിനഞ്ചിലേറെ തരത്തിലുള്ള ക്യാന്‍സര്‍ നമുക്ക് ബാധിക്കുന്നതിന് പ്രധാന കാരണം പുകവലിയാണെന്ന് പഠനം. വര്‍ഷം തോറും 70 ലക്ഷം പേരെയാണ് പുകയില രോഗികളാക്കുന്നത്. പുകവലിക്കാത്തവരില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നത് മറ്റുള്ളവരുടെ പുകവലി ശീലത്തിലൂടെയാണ്. ഇതിലൂടെ ഒരു കോടി പേരാണ് ലോകത്തെമ്പാടും മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിഗരറ്റ്, ബീഡി, ഹുക്ക, മുറുക്കാന്‍ എന്നിവയാണ് പുകയില ഉപയോഗിക്കുന്നതിന്റെ വിവിധ രൂപങ്ങള്‍. പലപ്പോഴും പുകവലിക്കാരില്‍ പ്രതീക്ഷിക്കാവുന്ന ഒരു അപകടമാണ് ശ്വാസകോശാര്‍ബുദം. തൊണ്ടയിലെ ക്യാന്‍സര്‍ ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയുടെ മറ്റൊരു ഫലമാണ്. വായിലെ അര്‍ബുദം പോലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പുകവലി വലിയ കാര്യമായ പങ്ക് വഹിക്കുന്നു. കുടലിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും അപകടകാരി. കിഡ്‌നി ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം പലപ്പോഴും പലതാണ്. ആദ്യം പുകവലി ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളുടെ ശരീരത്തെ തള്ളിവിടുന്നു. വയറ്റിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതും പുകവലി മൂലമാണ് ഉണ്ടാവുന്നത്. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പുകവലി ഒരു കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മൂത്രാശയ ക്യാന്‍സര്‍, സെര്‍വിക് ക്യാന്‍സര്‍, ഗര്‍ഭപാത്ര ക്യാന്‍സര്‍, ലുക്കീമിയ എന്നിവയെല്ലാം പലപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.69, പൗണ്ട് – 99.77, യൂറോ – 88.28, സ്വിസ് ഫ്രാങ്ക് – 89.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.31, ബഹറിന്‍ ദിനാര്‍ – 219.40, കുവൈത്ത് ദിനാര്‍ -270.34, ഒമാനി റിയാല്‍ – 215.12, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.06.