◾സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിനായുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടത്തിലും പിഴവുകള്‍. സര്‍വേ നമ്പരുകള്‍ പലതും തെറ്റാണെന്നാണു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വെബ് സൈറ്റില്‍ നല്‍കുന്ന സര്‍വേ നമ്പരുള്ള ഭൂപടത്തെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ക്കു പുതിയ പരാതി നല്‍കാം. പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി ഏഴിന് അവസാനിക്കും.
◾സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കുമെതിരേ തെളിവില്ലെന്നു സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ആറു പീഡനകേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
◾ഒളിമ്പിക്സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്സ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസില്‍ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്സ് നടത്താനുള്ള വേദികളുണ്ട്. മറ്റു ജില്ലകളില്‍ കൂടി സൗകര്യമുുണ്ടാക്കിയാല്‍ എല്ലാ ജില്ലകളിലും കേരള സ്‌കൂള്‍ ഒളിമ്പിക്സ് നടത്താനാകും. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ടു നിയമസഭ പാസാക്കിയ ബില്ലില്‍ എന്തു നിലപാടെടുക്കണമെന്ന് രാജ്ഭവന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ബില്‍ കണ്ടിട്ടില്ല. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും അധികാരപരിധിയിലുള്ള വിദ്യാഭ്യാസ വകുപ്പില്‍ കേരളത്തിനു മാത്രമായി നിയമ നിര്‍മാണം പറ്റില്ല. കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനും ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും എതിരെ വിജിലന്‍സില്‍ പരാതി. വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്യായ സ്വാധീനം ഉപയോഗിച്ചെന്നാണ് ആരോപണം. ആന്തൂര്‍ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത്.
◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം കരുതലോടെ കൈകാര്യം ചെയ്യണമെന്നു ദേശീയ നേതൃത്വം. പാര്‍ട്ടിയില്‍ ചേരിതിരിവിന് ഇടയാക്കരുതെന്നാണു നിര്‍ദേശം. അന്വേഷണം അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന ഘടകം തീരുമാനിച്ചാല്‍ മതി. സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഇപി വിഷയം വിശദമായി ചര്‍ച്ചചെയ്തില്ലെന്നാണു റിപ്പോര്‍ട്ട്.
◾തിരുവനന്തപുരം വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്തു കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. ആണ്‍ സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപുവിനെ അറസ്റ്റു ചെയ്തു. രാത്രി ഒന്നരയോടെ വീടിനു പുറത്തേക്കു വിളിച്ചിറക്കിയാണ് കൊലപ്പെടുത്തിയത്. പ്രണയത്തില്‍നിന്നു പിന്മാറിയാതാണു കൊലയ്ക്കു കാരണം. മറ്റൊരു വാട്സ്ആപ് നമ്പറില്‍നിന്ന് ചാറ്റ് ചെയ്താണ് പെണ്‍കുട്ടിയെ വീടിനു പുറത്തേക്കു വരുത്തിയതെന്നും പൊലീസ് പറഞ്ഞു.
◾
◾സോളാര്‍ കേസ് സിബിഐ അന്വേഷിച്ചതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരള പൊലീസ് ആയിരുന്നെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ല. സുധാകരന്‍ പറഞ്ഞു.
◾സോളാര്‍ സമരത്തിന്റെ പേരില്‍ കോടികളുടെ പൊതുമുതല്‍ നശിപ്പിച്ച പിണറായിയും സി പി എമ്മും കേരള ജനങ്ങളോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ സംശയമുനയില്‍ നിര്‍ത്താന്‍ ആസൂത്രിത ഗൂഢാലോചന നടന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോസഫ് പറഞ്ഞു.
◾തന്നെ പുകഴ്ത്തി കണ്ണൂരിലെ കപ്പക്കടവില്‍ ഉയര്‍ന്ന ഫ്ളക്സ് നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. ഫ്ളക്സ് വച്ചത് വലതുപക്ഷ ഗൂഢാലോചനയാണ്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നു വരുത്താനാണ് ശ്രമം. ജയരാജന്‍ പറഞ്ഞു.
◾കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കാന്‍ ആലോചനയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സുധാകരനെതിരെ എഐസിസിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല. ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾തൃശൂര്‍ പുറ്റേക്കരയില്‍ യുവ എന്‍ജിനീയര്‍ അരുണ്‍ലാലിന്റെ കൊലയാളി ബൈക്ക് യാത്രക്കാരന്‍. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. ബിയര്‍ കുപ്പിക്കൊണ്ടും ഹെല്‍മറ്റ് കൊണ്ടും മുഖത്തടിച്ചതാണ് മരണകാരണമെന്നാണു റിപ്പോര്‍ട്ട്.
◾ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുകയാണ്. ഏതു ജാതിയിലുള്ളവരായാലും പാവപ്പെട്ടവര്‍ക്കാണു സംവരണം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾പൊലീസ്നായ ലിഡോ വിരമിച്ചു. ഒമ്പതുവര്‍ഷത്തെ സേവനമാണു പൂര്‍ത്തിയാക്കിയത്. ആലപ്പുഴ കെ-9 സ്‌ക്വാഡിലെ സീനിയര്‍ ഡോഗായിരുന്നു. ഇനി തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ‘വിശ്രാന്തി’ എന്ന കേന്ദ്രത്തിലേക്കു മാറ്റും. ട്രാക്കര്‍ വിഭാഗത്തില്‍പെട്ട നായയാണ് ലിഡോ.
◾മലപ്പുറത്ത് അന്ധയായ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. ബന്ധുവീട്ടിലേക്കു പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ആണ് പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ പൊലീസിന്റെ പിടിയിലായി.
◾മദ്യപാനം മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്നു പറഞ്ഞു കബളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അമ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ വയനാട് പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങള്‍, ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി, മജീദ്, മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
◾അയല്‍വാസികളായ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 15 കൊല്ലം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശി നെടുപുരക്കല്‍ മുഹമ്മദ് ഇസ്മയിലിനെയാണ് ശിക്ഷിച്ചത്.
◾കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി ആറംഗ സംഘം പൊലീസിന്റെ പിടിയില്‍. സുധീഖ് ഷാ, ലിജു, ഉണ്ണികൃഷ്ണന്‍, അനന്ദു, ആരോമല്‍, മോഹന്‍ രാജ് എന്നിവരാണ് പിടിയിലായത്.
◾ജനറേറ്ററില്‍നിന്ന് പെട്രോള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വെള്ളറടയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദ്ദിച്ചു. കത്തിപ്പാറ കോളനിയിലെ മഹേഷ് (40) നെ മര്‍ദിച്ചതിന് കുടപ്പനമൂട് സ്വദേശിയായ രാജേഷ് (20) അറസ്റ്റിലായി. ക്രിസ്മസ് ആഘോഷത്തിനു സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററില്‍നിന്നും മഹേഷ് പെട്രോള്‍ അപഹരിച്ചെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് മര്‍ദ്ദിച്ചത്.
◾ഭാരത് ജോഡോ യാത്രയെ ബിജെപിക്കു ഭയമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തടയാന്‍ ശ്രമിച്ചാലും മുന്‍പോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുകള്‍ തോറും എത്തിക്കാനുള്ള പ്രചാരണ പരിപാടിയായ ‘ഹാഥ് സേ ഹാഥ് ജോഡോ അഭയാന്‍’ പരിപാടി ഉടനേ ആരംഭിക്കും. ഇതിനായി സംസ്ഥാന നിരീക്ഷകരെ നിയോഗിച്ചു. തമിഴ്നാട് മുന്‍ പിസിസി അധ്യക്ഷന്‍ തിരുനാവുക്കരശിനാണ് കേരളത്തിന്റെ ചുമതല. കൊടിക്കുന്നില്‍ സുരേഷ് എംപിക്കു തമിഴ്നാടിന്റെ ചുമതല നല്‍കി.
◾രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസിന്റെ കത്ത്. ഭാരത് ജോഡോ യാത്രയില്‍ ദില്ലിയില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നു കത്തില്‍ ചൂണ്ടിക്കാട്ടി. മൂന്നിന് യാത്ര പുനരാരംഭിച്ച് പഞ്ചാബ്, കാഷ്മീര്‍ എന്നിവിടങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ സുരക്ഷ കൂട്ടണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണിഷ ശര്‍മ്മയുടെ അന്ത്യകര്‍മ്മത്തിന് എത്തി പൊട്ടിക്കരഞ്ഞ് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും. ടുണിഷയുടെ മൃതദേഹം കണ്ട ഷീസാന്‍ ഖാന്റെ സഹോദരി ഫലഖ് നാസ് തളര്‍ന്നു വീണു.
◾കടലില്‍ ഒരു മാസം തടി ബോട്ടില്‍ കഴിച്ചുകൂട്ടിയ 185 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍ എത്തി. ബോട്ടിലുണ്ടായിരുന്ന 26 പേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു.
◾മുന്‍പാദത്തെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം ഉയര്‍ന്നത് ഒരു ശതമാനം. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് 147.19 ലക്ഷം കോടി രൂപയാണ് പൊതുകടം. കഴിഞ്ഞ പാദത്തില്‍ ഇത് 145.72 ലക്ഷം കോടി രൂപയായിരുന്നു. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത് 92,371 കോടി രൂപയാണ്. ഇക്കാലയളവില്‍ ദീര്‍ഘകാല ബോണ്ടുകള്‍ വഴി 4,06,000 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. 4,22,000 കോടി സമാഹരിക്കാന്‍ ആണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 53,266 കോടി രൂപയാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം. അതേ സമയം രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതും തട്ടിപ്പുകളും കുറഞ്ഞതായി ആര്‍ബിഐ. മാര്‍ച്ചില്‍ 5.8 ശതമാനമായിട്ടാണ് കുറഞ്ഞത്. എല്ലാ ബാങ്കുകളുടെയും ചേര്‍ത്തുള്ള മൊത്തം കിട്ടാക്കടം 6.97 ലക്ഷം കോടിയാണ്. എന്നാല്‍ വിദേശ ബാങ്കുകളുടെ കാര്യത്തില്‍ മാത്രം ജിഎന്‍പിഎയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. 2021-2022 സാമ്പത്തിക വര്‍ഷം ഇത് 0.5 ശതമാനമായി ഉയര്‍ന്നു. തൊട്ട് മുന്‍ വര്‍ഷം ഇത് 0.2 ശതമാനവും.
◾മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഐക്യൂവിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഐക്യൂ 11 വൈകാതെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും. ഐക്യൂ 11 ലോകത്തിലെ ഏറ്റവും വേഗമുള്ള 5ജി ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണാണ്. സ്മാര്‍ട് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ജനുവരി 10 നാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍. ഈ പ്രോസസര്‍ സപോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട് ഫോണായിരിക്കും ഇത്. ഐക്യൂ 11 ന് 13,23,820 സ്‌കോര്‍ ഉണ്ട്. ഇത് ഗെയിമിങ്ങിനായി പ്രത്യേകം അവതരിപ്പിക്കുന്ന ഫോണുകള്‍ക്ക് നേടാനാകുന്നതിനേക്കാള്‍ കൂടുതല്‍ സ്‌കോറാണ്. ഐക്യൂ 11 നേടിയ സ്‌കോര്‍ മുന്‍പ് വിപണിയിലുള്ള മറ്റൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണും നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഗ്രാഫിക്‌സ് പ്രകടനവും നൈറ്റ് ഫൊട്ടോഗ്രഫിയും മെച്ചപ്പെടുത്തുന്നതിന് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 നെ സഹായിക്കുന്നതിന് ഡിസൈന്‍ ചെയ്തിരിക്കുന്ന വിവോയുടെ വി 2 ചിപ്പിനൊപ്പമാണ് ഐക്യൂ 11 വരുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് മികവാര്‍ന്ന സ്‌ക്രീന്‍ അനുഭവം നല്‍കുന്നതിനായി ഹാന്‍ഡ്സെറ്റ് ഇന്ത്യയിലെ ആദ്യത്തെ 2കെ ഇ6 ഡിസ്‌പ്ലേയാണ് പായ്ക്ക് ചെയ്യുന്നത്. 144ഹേര്‍ട്സ് റിഫ്രഷ് റേറ്റുള്ളതാണ് ഡിസ്പ്ലേ. 120വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.യവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
◾ബി.ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിനയ് റായ് അവതരിപ്പിക്കുന്ന സീതാറാം ത്രിമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തില്‍ ആണ് വിനയ് റായ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടി ആണ് ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത് ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയാണ്ചിത്രം. സ്നേഹവും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ച് പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. ഈ ചിത്രം രണ്ടാമതും പുന: പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. 1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമ ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ നിര്‍മ്മിക്കുന്നത്.
◾ടൊയോട്ട ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 18.30 ലക്ഷം രൂപയിലാണ്. പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും ജി 8 സീറ്ററിന് 18.35 ലക്ഷം രൂപയുമാണ് വില. ജിഎക്സ് 7 സീറ്റിന് 19.15 ലക്ഷം രൂപയും ജിഎക്സ് 8 സീറ്റിന് 19.20 ലക്ഷം രൂപയുമാണ് വില. ഇന്ധനക്ഷമത കൂടിയ പെട്രോള്‍ ഹൈബ്രിഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 24.01 ലക്ഷം രൂപയിലാണ്. വിഎക്സ് 7 സീറ്റിന് 24.01 ലക്ഷം രൂപയും വിഎക്സ് 8 സീറ്റിന് 24.06 ലക്ഷം രൂപയും ഇസഡ്എക്സിന് 28.33 ലക്ഷം രൂപയും ഇസഡ്എക്സ് ഓപ്ഷനലിന് 28.97 ലക്ഷം രൂപയുമാണ് വില. ഹൈക്രോസിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്.
◾സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍, ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുന്നവര്‍ക്കും, യുവ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ രീതിയില്‍, അവരുടെ വിജയകരമായ കരിയറിനും ഭാവി ആസൂത്രണത്തിനും വേണ്ടി, കരിയര്‍ ഗൈഡന്‍സിനെ അടിസ്ഥാനമാക്കി ഉള്ള പുസ്തകം. ‘An insight into your Career : Know Your Choice – Grow Your Chance’. വിവിധ വിഷയങ്ങളില്‍ രചയിതാവായ കുഞ്ചു സി. നായരുടെ സംഭാവനകള്‍ക്കു പുറമെ, ജൂഹി മഹേഷ്, രാജശേഖരന്‍ എഎച്ച്, ഡോ. കെ സി നാരായണ്‍, എം ജി ബിജു, ഡോ. കെ ആര്‍ ജയചന്ദ്രന്‍ എന്നിവരുടെ അഞ്ച് വ്യത്യസ്ത സ്പെഷ്യലൈസേഷനെ ആസ്പദമാക്കി ഉള്ള വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുഞ്ചു സി. നായര്‍. ബ്ലൂറോസ് പബ്ലിഷേഴ്സ്, ന്യൂ ഡെല്‍ഹി ബ്ലൂറോസ് പബ്ലിഷേഴ്സ്, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. വില 750 രൂപ.
◾ദിവസം 10,700 സ്റ്റെപ്പുകള്‍ നടക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം. ശരീരം കൂടുതല്‍ അനങ്ങും തോറും പ്രമേഹ സാധ്യത കുറഞ്ഞ് വരുമെന്ന് ടെന്നെസിയിലെ വാന്‍ഡര്‍ബിറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. ശരീരത്തില്‍ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് 5677 പേരില്‍ നാലു വര്‍ഷത്തേക്കാണ് പഠനം നടത്തിയത്. ഇവരില്‍ 75 ശതമാനവും സ്ത്രീകളായിരുന്നു. ഇക്കാലയളവില്‍ 97 പേര്‍ക്ക് പുതുതായി ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. പ്രമേഹ കേസുകളില്‍ 90 മുതല്‍ 95 ശതമാനം വരെ ടൈപ്പ് 2 പ്രമേഹരോഗികളാണ്. ദിവസം 6000 സ്റ്റെപ്പുകള്‍ നടന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസം 10,700 സ്റ്റെപ്പുകള്‍ താണ്ടുന്നവരില്‍ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ദിനംപ്രതി വയ്ക്കുന്ന സ്റ്റെപ്പുകള്‍ നിരീക്ഷിക്കുന്നത് കൂടുതല്‍ നടക്കാനും വ്യായാമം ചെയ്യാനുമെല്ലാമുള്ള പ്രചോദനമാകുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പറയുന്നു. നടത്തത്തിന് പുറമേ സൈക്ലിങ്, നീന്തല്‍ എന്നിവയെല്ലാം ആഴ്ചയില്‍ 3-4 തവണ 30 മിനിട്ട് വീതം ചെയ്യുന്നത് പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെയ്റ്റ്, സ്ട്രെങ്ത് ട്രെയ്നിങ്ങുകളും, പുഷ് അപ്പ്, പ്ലാങ്ക്, പുള്‍ അപ്പ്, സ്‌ക്വാട്ടിങ് തുടങ്ങിയ വ്യായാമങ്ങളും ഗുണം ചെയ്യും. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ സഹായകമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.90, പൗണ്ട് – 99.86, യൂറോ – 88.25, സ്വിസ് ഫ്രാങ്ക് – 89.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.11, ബഹറിന്‍ ദിനാര്‍ – 219.91, കുവൈത്ത് ദിനാര്‍ -270.64, ഒമാനി റിയാല്‍ – 215.61, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.31.