◾https://dailynewslive.in/ എച്ച്1- ബി വിസ അപേക്ഷ ഫീസ് കുത്തനെ ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാര്‍ഷിക ഫീസ് ഒരു ലക്ഷം യുഎസ് ഡോളര്‍, ഏകദേശം 88 ലക്ഷം രൂപ, ആക്കി ഉയര്‍ത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വെച്ചു. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വണ്‍ ബി വീസയ്ക്ക് ഇതുവരെ ഈടാക്കിയിരുന്നത്. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലകളില്‍ ജോലി നേടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ ആശ്രയിക്കുന്നതു പ്രധാനമായും എച്ച്1ബി വിസയാണ്. ഇന്ത്യയില്‍നിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവര്‍ക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു.
◾https://dailynewslive.in/ എച്ച്1-ബി വീസ ഫീസ് വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്പനികള്‍. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികള്‍, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് സെപ്റ്റംബര്‍ 21 ഈസ്റ്റേണ്‍ ടൈം അര്‍ധരാത്രി 12.01ന് മുന്‍പായി രാജ്യത്ത് തിരികെ പ്രവേശിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം അമേരിക്കയിലെ എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. അംഗീകൃത എച്ച്1-ബി വീസ ഉടമകളില്‍ 71% പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കുന്നവരെ അടക്കം ഇത് സാരമായി ബാധിക്കും.
◾https://dailynewslive.in/ പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനര് നിലവിളക്കില്‍ തിരിതെളിയിച്ചു. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേവസ്വംമന്ത്രി വിഎന്‍ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ ആറുമണി മുതല്‍ ആരംഭിച്ചിരുന്നു. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾
◾https://dailynewslive.in/ 2016-17 മുതല്‍ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി രൂപ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ, മലബാര്‍ ദേവസ്വം ബോര്‍ഡിന് 305 കോടി രൂപ, കൂടല്‍മാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധര്‍മ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക എന്നും ആഗോള അയപ്പ സംഗമ ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്നും ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളതെന്നും അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് സത്യത്തില്‍ ആഗോള അയ്യപ്പ സംഗമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നുവെന്നത് കള്ളപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാതെയോ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും സര്‍ക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിഞ്ഞ് കുറച്ചുപേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതിയോ ആവാം ഇത്തരം പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കപടഭക്തിയാണെന്നും പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഭക്തര്‍ക്ക് അറിയാമെന്നും സതീശന്‍ പറഞ്ഞു. സംഗമം ദേവസ്വം പ്രസിഡന്റിന്റേതാണെന്നാണ് പറച്ചിലെന്നും എന്നാല്‍ പ്രചാരണ ബോര്‍ഡില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണെന്നും സതീശന്‍ വിമര്‍ശിച്ചു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാല്‍, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും അധിക്ഷേപിച്ചു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വെച്ച് സര്‍ക്കാര്‍ ചെലവില്‍ പത്രപരസ്യം നല്‍കിയെന്ന് ആക്ഷേപം. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രത്തില്‍ പരസ്യം നല്‍കിയത്. ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നതാണ്.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചുവെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. നേരിട്ട് എത്താന്‍ കഴിഞ്ഞില്ലെങ്കിലും യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ഉള്ളവരുടെ പിന്തുണ സംഗമത്തിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം സംഗമത്തിന് തമിഴ്‌നാട് ദേവസ്വം മന്ത്രിയും പിന്തുണ അറിയിച്ചു.
◾https://dailynewslive.in/ യോഗി ആദിത്യനാഥിന്റെ കത്ത് പുറത്തുവന്നതോടെ സിപിഎം ബിജെപി ബന്ധം തെളിഞ്ഞെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യോഗി ആദിത്യനാഥ് പിന്തുടരുന്ന അതേ പാതയാണ് കേരള സര്‍ക്കാരും പിന്തുടരുന്നതെന്നും ആഗോള അയ്യപ്പ സംഗമം ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സര്‍ക്കാരിന്റെ നീക്കമെന്നും, ഭഗവാന് എന്തിനാണ് പാറാവ് എന്നാണ് പണ്ട് നായനാര്‍ ചോദിച്ചതെന്നും ഇപ്പോള്‍ അയ്യപ്പന് പാറാവ് നിര്‍ത്തേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാന്‍ ജീവനക്കാരെ അയക്കണമെന്ന് നിര്‍ദേശിച്ചിരുന്നെന്നും എന്നാല്‍ ക്ഷേത്ര ഫണ്ട് കൊടുക്കണം എന്നത് സര്‍ക്കുലറില്‍ വന്നതിനെ കുറിച്ച് അറിയില്ല എന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു. ദേവസ്വം കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍. പഴയിടത്തിന്റെ നേതൃത്വത്തില്‍ 40 ജീവനക്കാരാണ് കലവറയില്‍ ഉള്ളത്. പമ്പാ തീരത്തെ പ്രധാന വേദിയോട് ചേര്‍ന്നും ഹില്‍ടോപ്പിലെ 7000 ചതുരശ്രയടി ജര്‍മന്‍ ഹാങ്ങര്‍ പന്തലിലും ആണ് ഭക്ഷണം വിളമ്പുന്നത്.
◾https://dailynewslive.in/ കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന പരിപാടി അപലപനീയമാണെന്ന് മന്ത്രി ആര്‍. ബിന്ദു. ജീവിതത്തിലാണോ സിനിമയിലാണോ താനെന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങള്‍. സിനിമകളില്‍ ആരാധകരെ ത്രസിപ്പിച്ച താരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടര്‍ച്ചയായി അദ്ദേഹത്തില്‍നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാന്‍ നിര്‍ബന്ധിതയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കലുങ്ക് സംവാദം വക്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിര്‍ത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് സ്വാഗതാര്‍ഹമല്ല. കരുവന്നൂരില്‍ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നല്‍കാന്‍ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാല് കുത്താന്‍ സമ്മതിക്കില്ലെന്ന് ബിജെപി. എംഎല്‍എയുടെ ഓഫിസ് പൂട്ടാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോപണ വിധേയനായ എംഎല്‍എ ഇന്ന് ഓഫിസിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ വെളുപ്പിന് നാല് മണി മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിന് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. നാണംകെട്ട ഒരു എംഎല്‍എ പാലക്കാടിന് വേണ്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
◾https://dailynewslive.in/ കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. കേഡര്‍ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശില്‍പ അടക്കം എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി. കേസില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും.
◾https://dailynewslive.in/ അര്‍ബന്‍ ബാങ്കിലെ ബാധ്യത തീര്‍ക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എന്‍ എം വിജയന്റെ മരുമകള്‍ പത്മജ. ഇന്നലെ മാധ്യമങ്ങളിലൂടെ മാത്രമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം കണ്ടതെന്നും പത്മജ പറഞ്ഞു. സെപ്റ്റംബര്‍ 30 നുള്ളില്‍ തന്നെ അര്‍ബന്‍ ബാങ്കിലെ ബാധ്യത തീര്‍ക്കണം. അല്ലാത്തപക്ഷം ഒക്ടോബര്‍ 2 ന് ഡിസിസിക്ക് മുന്‍പില്‍ സത്യാഗ്രഹം ഇരിക്കുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ കോട്ടയം ആര്‍പ്പൂക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിന്‍വശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ച കുട്ടികള്‍ ബോള്‍ കാട്ടില്‍ പോയത് എടുക്കാന്‍ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് വിശദമായ പരിശോധന നടത്തും.
◾https://dailynewslive.in/ മലപ്പുറം കല്ലാമൂല ചേനപ്പാടിയില്‍ കരിമ്പുലിയിറങ്ങി. ചേനപ്പാടി പള്ളിക്കു സമീപം താമസിക്കുന്ന ഞാറക്കാടന്‍ സിറാജിന്റെ വീടിനരികിലാണ് കരിമ്പുലിയെത്തിയത്. വീട്ടു മുറ്റത്തായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയില്‍ ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്.
◾https://dailynewslive.in/ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ ലാഭമുണ്ടാക്കാമെന്ന പേരില്‍ ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയില്‍ നിന്ന് പ്രതികള്‍ തട്ടിയ 25.5 ലക്ഷം രൂപയില്‍ 10.86 ലക്ഷം ഉടനടി തിരികെ പിടിച്ച് സൈബര്‍ ക്രൈം പൊലീസ്. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണത്തിലൂടെ പരാതിക്കാരന്റെ പണം ട്രാന്‍സ്ഫര്‍ ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി മരവിപ്പിക്കുകയും ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിലൂടെ പരാതിക്കാരന്റെ പണം തിരികെ നല്‍കുകയുമായിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അനില്‍കുമാര്‍ ജീവനൊടുക്കി. തിരുമല വാര്‍ഡ് കൗണ്‍സിലറാണ്. തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനില്‍കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
◾https://dailynewslive.in/ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറകളും നശിപ്പിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം കുന്നത്തുകാലില്‍ തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. കുന്നത്തുകാല്‍ ചാവടി സ്വദേശികളായ വസന്ത കുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ഇവരെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലിക്കിടെ പാലത്തിന് ചുവട്ടില്‍ വിശ്രമിക്കാനിരുന്നതായിരുന്നു തൊഴിലാളികള്‍.
◾https://dailynewslive.in/ വോട്ട് കൊള്ളയില്‍ ഒരു ഹൈഡ്രജന്‍ ബോംബ് ഉടന്‍ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ നല്‍കുന്നില്ല. കര്‍ണാടക സിഐഡിക്ക് ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. വോട്ട് ചോരി നടത്തിയാണ് മോദി തെരഞ്ഞെടുപ്പ് വിജയിച്ചതെന്ന് ഇന്ത്യയില്‍ ഒരാള്‍ക്കും സംശയമില്ല എന്നും രാഹുല്‍ പറഞ്ഞു.
◾https://dailynewslive.in/ തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പര്‍താരവുമായ വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസം. നാഗപ്പട്ടണം ,തിരുവാരൂര്‍ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടത്തിയ റോഡ്‌ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് പത്തിന നിര്‍ദ്ദേശം ടിവികെ നല്‍കിയിട്ടുണ്ട്. വിജയുടെ റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യതയുണ്ടെന്നും വിവരമുണ്ട്.
◾https://dailynewslive.in/ എന്നും പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുമെന്നും തന്റെ പ്രതിബദ്ധത ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. അവസാനം വരെ തന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്കു വേണ്ടി ആയിരിക്കുമെന്നും ഡി രാജ പറഞ്ഞു. സര്‍ക്കാര്‍ ജോലി അടക്കം വേണ്ടെന്നു വച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ജനറല്‍ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിക്കുന്നില്ലെന്നും ഡി രാജ അറിയിച്ചു.
◾https://dailynewslive.in/ ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ട ദോഹയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്രതലത്തില്‍ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ച് ഖത്തര്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള നിയമ നടപടികള്‍ ഖത്തര്‍ ഔദ്യോഗികമായി ആരംഭിച്ചു.
◾https://dailynewslive.in/ ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അടുത്തയാഴ്ച വാഷിംഗ്ടണ്ണില്‍ എത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലും ചര്‍ച്ച നടക്കും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രതിനിധി കഴിഞ്ഞ 16 ന് ഇന്ത്യയിലെത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് കേന്ദ്രമന്ത്രിമാരുടെ ചര്‍ച്ച.
◾https://dailynewslive.in/ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറില്‍ മറ്റ് അറബ് രാജ്യങ്ങളുടെ പ്രവേശനം തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ആര്‍ക്ക് മുന്നിലും വാതിലുകള്‍ അടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുനാളുകളായി സൗദി സേനയ്ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കുന്നുണ്ട്. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ അതിന്റെയെല്ലാം ഔപചാരികമായ ഒരു വിപുലീകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പാക് ഭീകര സംഘടനകളായ ജെയ്ഷെ-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവര്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കേന്ദ്രങ്ങള്‍ മാറ്റുന്നതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതിനെ പിന്നാലെയാണ് രണ്ട് സംഘടനകളും തങ്ങളുടെ താവളങ്ങള്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്ക് മാറ്റുന്നതായി രഹസ്യാന്വേഷണ സ്ഥാപനത്തിന് വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ വര്‍ധിച്ചത് 75 രൂപയാണ്. ഇന്നത്തെ വില 10,280 രൂപ. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്നലത്തേക്കാള്‍ 600 രൂപ അധികം നല്കണം. പവന്‍ വില ഇപ്പോള്‍ 82,240 രൂപ. സെപ്റ്റംബര്‍ 16ലെ 82,080 രൂപയെന്ന റെക്കോഡാണ് മറികടന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8,440 രൂപയാണ്, 60 രൂപയുടെ വര്‍ധന. വെള്ളിവില 135 രൂപയിലാണ്. ഇന്ന് വെള്ളിവില മാറ്റമില്ല. അന്താരാഷ്ട്ര വില 3,684 ഡോളറില്‍ ആണ് ഇപ്പോള്‍. രൂപയുടെ വിനിമയ നിരക്ക് 88.12 ലാണ്. ഒരുവേള രൂപ കരുത്തായി 87.85 വരെ എത്തിയിരുന്നു. സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചെറിയ തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അടുത്തയാഴ്ചയോടെ സ്വര്‍ണവില ഉയരങ്ങളിലേക്ക് തന്നെ പോകുമെന്ന സൂചനകളാണ് വരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 88,996 രൂപയ്ക്ക് മുകളിലാകും.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, തങ്ങളുടെ മിഡ്-റേഞ്ച് വൈ സീരീസ് നിരയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. വിവോ വൈ31, വിവോ വൈ31 പ്രോ ഫൈവ് ജി ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് വില. വിവോ വൈ31 4 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 16,499 രൂപ വില വരും. വിവോ വൈ31 പ്രോ 8 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയും 8 ജിബി റാം/256 ജിബി മോഡലിന് 20,999 രൂപയുമാണ് വില. റോസ് റെഡ്, ഡയമണ്ട് ഗ്രീന്‍ കളര്‍ വേരിയന്റുകളില്‍ വിവോ വൈ31 ലഭ്യമാണ്. വൈ31 പ്രോ മോച്ച ബ്രൗണ്‍, ഡ്രീമി വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തിയത്. ഫ്‌ലിപ്കാര്‍ട്ട്, വിവോ വെബ്സൈറ്റ്, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാണ്.
◾https://dailynewslive.in/ ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറി കല്യാണി പ്രിയദര്‍ശന്റെ ‘ലോക’. എമ്പുരാന്റെ 268 കോടി കളക്ഷന്‍ റെക്കോഡാണ് ‘ലോക’ മറികടന്നത്. ഈ വര്‍ഷം തന്നെ ഇന്‍ഡസ്ട്രി ഹിറ്റായിരുന്ന ‘എമ്പുരാന്റെ’ റെക്കോഡ് മാസങ്ങളുടെ ഇടവേളകളിലാണ് ‘ലോക’ തകര്‍ത്തെറിഞ്ഞത്. ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി രൂപ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്. നേരത്തെ, ബുക്ക് മൈ ഷോയിലും ഓള്‍ ടൈം റെക്കോര്‍ഡ് ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പനയാണ് ‘ലോക’യുടേത്. 4.51 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോര്‍ഡ് മറികടന്നാണ് ‘ലോക’യുടെ നേട്ടം. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യ ചിത്രമാണ് ‘ലോക’. 5 ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
◾https://dailynewslive.in/ മലയാളിയായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിച്ച ചിത്രമായിരുന്നു ‘സാരി’. ഫെബ്രുവരി 8 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ സൗജന്യമായി ചിത്രം റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാവ് കൂടിയായ രാം ഗോപാല്‍ വര്‍മ്മ. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ജൂണ്‍ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ലയണ്‍സ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായിരുന്നു സ്ട്രീമിംഗ് ആരംഭിച്ചത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.
◾https://dailynewslive.in/ ബ്രിട്ടീഷ് ആര്‍മിയുമായുള്ള പുതിയ പങ്കാളിത്തത്തില്‍ നാല് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളുകള്‍ സൈനികര്‍ക്ക് നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. ഓഫ് റോഡ് സ്‌കില്‍സ് പഠിക്കാനും ആര്‍മിയില്‍ ട്രെയിനിങ് ആവശ്യങ്ങള്‍ക്കായും എല്ലാം വേണ്ടി ബ്രിട്ടീഷ് ആര്‍മി മോട്ടോറൈസ്ഡ് അഡ്വഞ്ചര്‍ ഗ്രൂപ്പിനാണ് വാഹനങ്ങള്‍ കൈമാറിയത്. ആര്‍മിയുടെ ഇനി വരാന്‍ പോകുന്ന ആര്‍മി മോട്ടോര്‍സ്പോട്ട് ഡേ, എക്സസൈസ് മഡ്മാസ്റ്റര്‍, എക്സസൈസ് റോഡ്മാസ്റ്റര്‍ എന്നീ പരിശീലന പരിപാടികളിലും പങ്കെടുക്കും. ബ്രിട്ടീഷ് ആര്‍മി ഹിമാലയന്‍ 450 തിരഞ്ഞെടുത്തതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഈ പുതുതലമുറ ഹിമാലയന്‍. ഓണ്‍-റോഡിലും ഓഫ്-റോഡിലും മികച്ച പ്രകടനമാണിതിന്. 40 ബിഎച്ച്പി കരുത്തും 40 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 452സിസി, സിംഗിള്‍-സിലിണ്ടര്‍, ഫ്യുവല്‍-ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ഹിമാലയന്‍ 450 ക്ക് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സ്, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, സ്വിച്ചബിള്‍ എബിഎസ് തുടങ്ങി മറ്റ് നിരവധി സവിശേഷതകളും ഹിമാലയന്‍ 450നുണ്ട്.
◾https://dailynewslive.in/ അള്‍ഷിമേഴ്സെന്ന ന്യൂറോഡീജനറേഷന്‍ രോഗത്തിനുള്ള മരുന്നു കണ്ടെത്തി അതിന്റെ ആഗോളവിപണി കൈയടക്കാനുള്ള ഡല്‍റ്റ ഫാര്‍മ ഇന്നവേഷന്‍സിന്റെ വഴിവിട്ട ശ്രമങ്ങളിലൂടെ മരുന്നുവിപണിയിലുള്ള കോര്‍പ്പറേറ്റ് താത്പര്യങ്ങളെ തുറന്നുകാണിക്കുകമാത്രമല്ല, അതിനുള്ളിലകപ്പെടുന്ന മനുഷ്യര്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിശേഷമായി ആവിഷ്‌കരിക്കുകകൂടിയാണ് ‘സ്മൃതിവിച്ഛേദം’ എന്ന നോവല്‍. ഒരു ത്രില്ലറിന്റെ രചനാവൈഭവവും സോഷ്യല്‍ഫിക്ഷന്റെ ആവിഷ്‌കാര സൗന്ദര്യവും ഒത്തുചേരുന്ന നോവല്‍. ‘സ്മൃതിവിച്ഛേദം’. മനോജ് ഭാരതി. എച്ച് & സി ബുക്സ്. വില : 210 രൂപ.
◾https://dailynewslive.in/ വിട്ടുമാറാത്ത ചുമ, ശ്വാസതടസം തുടങ്ങിയവ ആസ്ത്മയുടെ ആദ്യകാല ലക്ഷണങ്ങള്‍ ആണെങ്കിലും ചിലപ്പോള്‍ ഇത് ഗുരുതരമായ ശ്വാസകോശ കാന്‍സറിനെയും സൂചിപ്പിക്കാം. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെ ആയതിനാല്‍ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും. ആസ്ത്മയും ശ്വാസകോശ അര്‍ബുദവും തമ്മിലുള്ള അഞ്ച് വ്യത്യാസങ്ങളറിയാം. വിട്ടുമാറാത്ത ചുമ – ആസ്ത്മ മൂലമുള്ള ചുമ സാധാരണയായി ബ്രോങ്കോഡിലേറ്ററുകളോ കോര്‍ട്ടികോസ്റ്റീറോയിഡുകളോ ഉപയോഗിച്ച് ശാന്തമാക്കാം. എന്നാല്‍ രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന, കാലക്രമേണ വഷളാകുന്ന അല്ലെങ്കില്‍ രക്തക്കറയുള്ള കഫം ഉണ്ടാക്കുന്ന സ്ഥിരമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്റെ ഒരു സൂചനയാണ്. തുടര്‍ച്ചയായ പാറ്റേണുകള്‍ – കാലാവസ്ഥമാറ്റങ്ങള്‍, അലര്‍ജി, വ്യായാമം എന്നിവയെ തുടര്‍ന്ന് ആസ്ത്മ ലക്ഷണങ്ങള്‍ പലപ്പോഴും വഷളാകാം. എന്നാല്‍ സീസണോ ബാഹ്യ പ്രേരകങ്ങളോ പരിഗണിക്കാതെ ശ്വാസകോശ അര്‍ബുദ ലക്ഷണങ്ങള്‍ സ്ഥിരമായി ഉണ്ടാകും. ശ്വാസതടസ്സം – ആസ്ത്മക്കാര്‍ക്ക് രാത്രിയില്‍ അല്ലെങ്കില്‍ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്വാസതടസ്സം ഉണ്ടാകാം. എന്നാല്‍ മരുന്നു കഴിക്കുന്നതോടെ ശമനമാകുകയും ചെയ്യുന്നു. ശ്വാസകോശ അര്‍ബുദമുള്ളവര്‍ക്ക് ശ്വാസതടസം ക്രമേണ വഷളാകുകയും ഇന്‍ഹേലറുകള്‍ക്കോ മറ്റ് ആസ്ത്മ ചികിത്സകള്‍ക്കോ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.
മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ ശ്വാസതടസം, നെഞ്ച് വേദന, അലര്‍ജി എന്നിവയുമായി ആസ്ത്മ ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ മരുന്നുകളോട് നന്നായി പ്രതികരിക്കും. ശ്വാസകോശ അര്‍ബുദമുള്ളവര്‍ക്ക് ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, ക്ഷീണം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയ്‌ക്കൊപ്പം ഉണ്ടാകാം. ഇവര്‍ക്ക് സാധാരണ ആസ്ത്മ ചികിത്സ നടത്തിയാലും ലക്ഷണങ്ങള്‍ കുറയാതെ വരും. ഇത് കൂടുതല്‍ പരിശോധനയുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 88.09, പൗണ്ട് – 118.67, യൂറോ – 103.49, സ്വിസ് ഫ്രാങ്ക് – 110.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.11, ബഹറിന്‍ ദിനാര്‍ – 233.62, കുവൈത്ത് ദിനാര്‍ -288.45, ഒമാനി റിയാല്‍ – 229.11, സൗദി റിയാല്‍ – 23.49, യു.എ.ഇ ദിര്‍ഹം – 24.03, ഖത്തര്‍ റിയാല്‍ – 24.20, കനേഡിയന്‍ ഡോളര്‍ – 63.95.