yt cover 21

https://dailynewslive.in/ 40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്കും മറ്റും ശമ്പളവും ഓണക്കാല അലവന്‍സും നേരത്തെ ലഭ്യമാക്കിയെന്നും ഡ്രൈവിങ് സ്‌കൂളുകള്‍ മുഖേന ഒന്നരകോടി രൂപയാണ് ലാഭമെന്നും സംസ്ഥാനത്ത് ഇറങ്ങിയ ഡബിള്‍ ഡക്കര്‍ ബസുകളെല്ലാം ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു. ബസുകള്‍ സ്വന്തം വാഹനം പോലെ ജീവനക്കാര്‍ പരിപാലിക്കണമെന്നും ഈ മുന്നേറ്റം തുടരാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

https://dailynewslive.in/ കേരളത്തില്‍ നടത്താന്‍ പോകുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുതാര്യാവും ലളിതമായും നടപടികളുമയി മുന്നോട്ടുപോകുമെന്നും യോഗ്യതയുള്ള ഒരാളും പട്ടികയില്‍ നിന്നു പുറത്താകില്ലെന്നും എസ്ഐടിയില്‍ പ്രവാസി വോട്ടര്‍മാര്‍ക്കും ആശങ്ക വേണ്ട എന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു.

https://dailynewslive.in/ എല്‍ഡിഎഫ് രാജ്യത്തിന്റെ വെളിച്ചമെന്നും കെട്ടുപോകാന്‍ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴയിലെ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എല്‍ഡിഎഫിന്റെ വഴികാട്ടിയാണെന്നും സിപിഐ അധികാര കസേര വലിച്ചെറിഞ്ഞ് ഇടതു പക്ഷ ഐക്യത്തിന് ഇറങ്ങിയവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എപ്പോഴും വാഴ്ത്തു പാട്ടുകള്‍ പാടുന്നവരല്ലെന്നും വിമര്‍ശിക്കേണ്ട ഘട്ടങ്ങളില്‍ വിമര്‍ശിക്കുമെന്നും സിപിഐയുടെ വിമര്‍ശനം ശത്രുക്കള്‍ക്ക് വേണ്ടി ആയിരിക്കില്ലെന്നും വിമര്‍ശിക്കുന്നത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും ആ ജാഗ്രത എപ്പോഴും സിപിഐ കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനോട് വിശദീകരണം ചോദിക്കുമെന്ന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍. ഏതു ബാങ്കിലാണ് തന്റെ കോടികളുടെ അക്കൗണ്ട് എന്ന് ചോദിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്റെ പ്രതിരോധം. അതേസമയം എസി മൊയ്തീന്റെയും എംകെ കണ്ണന്റെയും അനധികൃത സമ്പാദ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിനും വിജിലന്‍സിനും അനില്‍ അക്കര പരാതി നല്‍കി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ ഡിവൈഎഫ്ഐ നേതാവ് ശരത്തിന്റെ പുറത്തുവന്ന ശബ്ദരേഖയില്‍ മറുഭാഗത്തുള്ള ശബ്ദം തന്റെ തന്നെയാണെന്ന് മണ്ണുത്തിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിബിന്‍ ശ്രീനിവാസന്‍. അതെങ്ങനെ പുറത്തു പോയി എന്നെനിക്കറിയില്ലെന്ന് നിബിന്‍ ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശരത്ത് ഏറ്റവും അടുത്ത സുഹൃത്താണ്. ഒന്നരക്കൊല്ലം മുമ്പാണ് ഇതെല്ലാം പറയുന്നത്. എംകെ കണ്ണന്റെ തൊഴിലിനെ മോശമാക്കി സംസാരിച്ചത് ശരത്താണെന്നും നിബിന്‍ പറഞ്ഞു.

https://dailynewslive.in/ കെ എസ് യു പ്രവര്‍ത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്യുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു. മുള്ളൂര്‍ക്കരയില്‍ കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെഎസ്.യു പ്രവര്‍ത്തകരെയാണ് കോടതിയിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്നത്.

https://dailynewslive.in/ ചേലക്കരയിലെ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് അടക്കമുള്ളപ്രവര്‍ത്തകരെ തല മൂടി കെട്ടി കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കൊടും ക്രിമിനലുകളെ ഹാജരാക്കുന്നത് പോലെയാണ് വിദ്യാര്‍ത്ഥി നേതാക്കളെ കോടതിയില്‍ ഹാജരാക്കിയതെന്നും മാന്യതയുടെ സകല സീമകളും പോലീസ് ലംഘിക്കുകയാണെന്നും, മറുപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

https://dailynewslive.in/ കെ.എസ്.യു. നേതാക്കളെ മുഖം മൂടിയും കയ്യാമം വെച്ചും കോടതിയില്‍ ഹാജരാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു എന്ന് ഗരിമ കൊള്ളുന്ന ആളാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് മറക്കരുതെന്നും ആ വ്യക്തി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പിലാണ് വിദ്യാര്‍ഥി നേതാക്കള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതെന്നും എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടന്‍ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

https://dailynewslive.in/ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, ബിപി, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്നും അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം സിപിഎമ്മിന്റെ കേരള ആസ്ഥാന മന്ദിരമായ തിരുവനന്തപുരം എകെജി സെന്റര്‍ സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപ്പള്ളി സുരേന്ദ്രനെതിരെയും അന്വേഷണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രന്‍ മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് പരാതി.

https://dailynewslive.in/ വയനാട്ടില്‍ മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെപിസിസി നേതൃത്വം കുടുബത്തിന് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് വിജയന്റെ മരുമകള്‍ പത്മജ. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപെട്ടെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളതെന്നും ഇത് വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും എന്നും അവര്‍ അറിയിച്ചു.

https://dailynewslive.in/ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിന്റെ വാദം നിലനിന്നില്ല. അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

https://dailynewslive.in/ നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണ് മേല്‍നോട്ട ചുമതല. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് അന്വേഷിക്കും. നിലവില്‍ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്കുമാറും അന്വേഷണ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഡിജിപിയെ സമീപിച്ചിരുന്നു.

*റോബോട്ടിക് സാങ്കേതിക വിദ്യ: മുട്ട്-ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുതിയ അധ്യായം**

ആധുനിക വൈദ്യശാസ്ത്രത്തിൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ പ്രവേശനം ശസ്ത്രക്രിയകളുടെ കൃത്യതയും ഫലപ്രാപ്തിയും വളരെയധികം വർദ്ധിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച് **മുട്ട്** (Knee)യും **ഇടുപ്പെല്ല്** (Hip)യും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകളിൽ, ഈ സാങ്കേതിക വിദ്യ രോഗികൾക്ക് കൂടുതൽ സുരക്ഷയും വേഗത്തിലുള്ള സുഖപ്രാപ്തിയും ഉറപ്പാക്കുന്നു.

റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന സവിശേഷതകൾ:

**കൃത്യത:** സബ്-മില്ലീമീറ്റർ കൃത്യതയിൽ ഇംപ്ലാന്റ് പൊസിഷൻ ചെയ്യാൻ കഴിയും

**മാപ്പിംഗ് & പ്ലാനിംഗ്:** ശസ്ത്രക്രിയയ്ക്ക് മുമ്പ് 3D മോഡലുകൾ ഉപയോഗിച്ച് കൃത്യമായ പ്ലാനിംഗ്

**കുറഞ്ഞ അണുബാധ സാധ്യത:** ചെറിയ മുറിവുകൾ, കുറഞ്ഞ രക്തസ്രാവം

**വേഗത്തിലുള്ള സുഖപ്രാപ്തി:** പുനരധിവാസം വേഗത്തിൽ, ദൈനംദിന പ്രവർത്തനങ്ങളിലേക്ക് തിരികെയെത്താൻ സഹായം

**ദീർഘകാല ഫലപ്രാപ്തി:** ഇംപ്ലാന്റിന്റെ ആയുസ് വർദ്ധിപ്പിക്കുന്നു

കേരളത്തിലെ തന്നെ ഓർത്തോ സ്പെയിൻ റോബോട്ടിക് സര്ജറിയിൽ അമല ആശുപത്രി വളരെ മുന്നിലാണ് വളരെ കുറഞ്ഞ സമയം കൊണ്ട് 150 അധികം കാൽമുട്ട് മാറ്റിയവക്കൽ അരക്കെട്ട് മാറ്റി വയ്ക്കൽ എന്നിവ വിജയകരമായി പൂർത്തീകരിച്ചിരുക്കുന്നു.

**പ്രായമായ രോഗികൾക്കും**, **ആർത്ത്രൈറ്റിസ് ബാധിതർക്കും**, **പുനരാവർത്തന ശസ്ത്രക്രിയകൾക്കുമാണ്** ഏറ്റവും അനുയോജ്യം. *റോബോട്ടിക് സർജറി ചിലവുകൾ പരമ്പരാഗത ശസ്ത്രക്രിയയെക്കാൾ കൂടുതലാണെങ്കിലും അമല ആശുപത്രിയിൽ പരമ്പരാഗത ശസ്ത്രക്രിയ സർജറി ചിലവിൽ തന്നെ റോബോട്ടിക് സർജറി ചെയ്യാം എന്ന് വലിയ പ്ര ഗത കൂടാതെ ഫലപ്രാപ്തി ഉയർന്നതാണ്*. കൂടുതൽ വിവരങ്ങൾക്ക് *6282016036*

https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍. ആഘോഷത്തിനായി 38,47,700 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നല്‍കി. പൊതുവരി നില്‍ക്കുന്ന ഭക്തരുടെ ദര്‍ശനത്തിന് ദേവസ്വം മുന്‍ഗണന നല്‍കും. നാളെയാണ് അഷ്ടമി രോഹിണി.

https://dailynewslive.in/ സര്‍ക്കാരിനെതിരെ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവ സ്‌കൂള്‍ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്ന് പാംപ്ലാനി കുറ്റപ്പെടുത്തി. എയ്ഡഡ് സ്‌കൂളുകളെ മാഫിയ ഗണത്തില്‍പ്പെടുത്തി സര്‍ക്കാര്‍ പെരുമാറുന്നുവെന്നും സര്‍ക്കാര്‍ കാണിക്കുന്നത് നെറികേടാണെന്നും ആര്‍ച്ച് ബിഷപ്പ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

https://dailynewslive.in/ തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ചിറയിന്‍കീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.

https://dailynewslive.in/ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസില്‍ ക്രൈം നന്ദകുമാറിന് തിരിച്ചടി. കേസില്‍ മൂന്‍കൂര്‍ ജാമ്യം തേടി നന്ദകുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ നന്ദകുമാറിനെ നേരത്തെ കോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല പരിരക്ഷ നല്‍കിയിരുന്നു. ഇത് കോടതി എടുത്തുകളഞ്ഞു. മാത്രമല്ല അന്വേഷണ ഊദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണം നന്ദകുമാര്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചതിനെയും കോടതി വിമര്‍ശിച്ചു

https://dailynewslive.in/ മെഡിക്കല്‍, എഞ്ചിനിയറിംഗ് പരീക്ഷാ പരിശീലകരായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ നാഷനല്‍ ടാലന്റ് ഹണ്ട് സ്‌കോളര്‍ഷിപ്പിനുള്ള ആന്തേ ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ നാലു മുതല്‍ 12 വരെ നടക്കും. ഓഫ്ലൈന്‍ മോഡ് പരീക്ഷ ഒക്ടോബര്‍ അഞ്ചിനും 12 നും നടക്കു0. രജിസ്‌ട്രേഷന്‍ https://anthe.aakash.ac.in/home എന്ന വെബ്‌സൈറ്റിലോ ആകാശ് സെന്ററിലോ നിര്‍വ്വഹിക്കാം. 300 രൂപ ഫീസ്. എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണു പരീക്ഷ. മൊത്തം 250 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളും രണ്ടര കോടി രൂപയുടെ ക്യാഷ് അവാര്‍ഡുകളുമാണു സമ്മാനിക്കുന്നത്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വീഡിയോ പുറത്തിറക്കി കോണ്‍ഗ്രസ് ബിഹാര്‍ ഘടകം. സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാത്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്. വീഡിയോ വന്നതിന് പിന്നാലെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം തലവന്‍ പവന്‍ ഖേര ചോദിച്ചു.

https://dailynewslive.in/ കര്‍ണാടകയിലെ ഹാസനില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചുപേര്‍ സംഭവസ്ഥലത്തും മൂന്ന്പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

https://dailynewslive.in/ പരിഹസിച്ചത് ചോദ്യം ചെയ്തതിന് ദില്ലിയിലെ രോഹിണിയില്‍ 15 കാരിയെ ബ്ലെയ്ഡിന് കുത്തിക്കീറി കൗമാരക്കാരികള്‍. പുറത്തും മുഖത്തുമായി ഇരുപതിലേറെ തുന്നിക്കെട്ടലുമായി 15കാരി ഗുരുതരാവസ്ഥയില്‍. രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതികാരം തീര്‍ക്കാനുള്ള ആക്രമണത്തിലാണ് 15കാരിക്ക് ഗുരുതര പരിക്കേറ്റത്. 14നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളാണ് 15കാരിയെ ബ്ലെയ്ഡിന് ആക്രമിച്ചത്.

https://dailynewslive.in/ ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഫരീദാബാദില്‍ നിന്ന് ദില്ലിയിലേക്ക് മദ്യം കടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഒട്ടകങ്ങളെ ഉപയോഗിച്ച് കാട്ടുവഴിയിലൂടെ മദ്യം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 42 കാര്‍ഡ്ബോര്‍ഡ് പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളെയും പൊലീസ് പിടിച്ചെടുത്തു

https://dailynewslive.in/ സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളില്‍ ഫോട്ടോകള്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയ റീലുകള്‍ ചിത്രീകരിക്കുന്നതും നിരോധിച്ച് സുപ്രീംകോടതി. അഭിമുഖങ്ങളോ, ലൈവുകളോ നല്‍കാന്‍ താരതമ്യേന സുരക്ഷാ പ്രശ്നങ്ങള്‍ കുറവുള്ള പുല്‍ത്തകിടിയുള്ള ഭാഗങ്ങള്‍ തെരഞ്ഞെടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 10 ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആണ് നിര്‍ദേശമുള്ളത്.

https://dailynewslive.in/ മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി പലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീന്‍ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാന്‍സ് പൊതുസഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചു. എന്നാല്‍ ഇസ്രയേല്‍, അമേരിക്ക, അര്‍ജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. അടുത്തകാലത്തായി യുഎന്‍ പൊതുസഭയില്‍ ഗാസ വിഷയം വോട്ടിനുവരുമ്പോള്‍ വിട്ടുനില്‍ക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്.

https://dailynewslive.in/ നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ സുശീല കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ് സുശീല കാര്‍ക്കി. രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത കൂടിയാണ് സുശീല കാര്‍ക്കി. ഇന്നലെ രാത്രി 9 മണിക്കായിരുന്നു സത്യപ്രതിജ്ഞ. 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെയാണ് നേപ്പാളില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം ഉണ്ടായത്. സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചതോടെയാണ് നേപ്പാളില്‍ ജെന്‍ സികള്‍ തെരുവിലിറങ്ങിയത്.

https://dailynewslive.in/ നേപ്പാളില്‍ അശാന്തി തുടരുന്നതിനിടെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസ് കാഠ്മണ്ഡുവിനടുത്ത് അക്രമികള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന യുപി രജിസ്ട്രേഷന്‍ നമ്പര്‍ ബസാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ അക്രമി പിടിയിലായെന്ന് ഡൊണാള്‍ഡ് ട്രംപ്. അക്രമിയെ അറിയുന്നവര്‍ തന്നെയാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചതെന്നാണ് ട്രംപ് വിശദമാക്കിയത്. കൊലപാതകത്തിന് കാരണമെന്താണെന്ന് അറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രംപ് വിശദമാക്കി.

https://dailynewslive.in/ അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് 22കാരന്‍ ടെയ്ലര്‍ റോബിന്‍സണ്‍. കൊലപാതകത്തിന് ശേഷം ടെയ്ലര്‍ റോബിന്‍സണ്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുവിനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു. അടുത്തിടെയായി ചാര്‍ളി കിര്‍ക്ക് പറയുന്നത് വെറുപ്പും വിദ്വേഷവുമാണെന്ന് 22കാരന്‍ ബന്ധുവിനോട് പറഞ്ഞിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹമാസിന്റെ ഉന്നതനേതാക്കള്‍ ദോഹയില്‍ എത്തുമെന്ന കാര്യം ഉറപ്പാക്കിയ ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. നീക്കം സംബന്ധിച്ച് അമേരിക്കയ്ക്ക് നേരത്തേ വിവരം ലഭിക്കാതിരിക്കാന്‍ ഇസ്രയേല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖത്തറിനുമേല്‍ ആക്രമണം നടത്തുന്നതിനായി രണ്ട് മാസത്തിലേറെയായി ഇസ്രയേല്‍ സൈനിക നടപടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 59 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ വിതറുന്നുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും ഗാസ സിറ്റിയില്‍ തുടരുകയാണ്. അഭയാര്‍ഥികളാല്‍ നിറഞ്ഞുകവിഞ്ഞ തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലേക്കു പോയിട്ടു കാര്യമില്ലെന്നതിനാലാണു മറ്റുവഴിയില്ലാതെ ഗാസ സിറ്റിയില്‍ തുടരുന്നത്.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഒമാനെതിരെ പാകിസ്ഥാന് 93 റണ്‍സിന്റെ വമ്പന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ 16.4 ഓവറില്‍ 67 റണ്‍സിന് ഔള്‍ഔട്ടായി.

https://dailynewslive.in/ രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയര്‍ന്നു. ഓഗസ്റ്റില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2.07 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. ജൂലൈയില്‍ ഇത് 1.61 ശതമാനമായിരുന്നു. പച്ചക്കറികളുടെയും മത്സ്യത്തിന്റെയും മാംസത്തിന്റെയും വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ പണപ്പെരുപ്പനിരക്ക് 3.65 ശതമാനമായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണം പ്രധാനമായും പച്ചക്കറികള്‍, മാംസം, മത്സ്യം, എണ്ണ, കൊഴുപ്പ്, മുട്ട എന്നിവയുടെ വിലയിലുള്ള വര്‍ധനയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെ നിലനിര്‍ത്തണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്‍ജുന്‍ ഗോപന്‍ എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍.

https://dailynewslive.in/ വെബ് സീരിസില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ പ്രഭുദേവ. സോണി ലിവ് ഒരുക്കുന്ന തമിഴ് സീരിസായ ‘സേതുരാജന്‍ ഐപിഎസി’ലൂടെയാണ് പ്രഭുദേവ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കുന്നത്. പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറായാണ് സീരിസ് ഒരുങ്ങുന്നത്. റഫീഖ് ഇസ്മയില്‍ ആണ് സേതുരാജന്‍ ഐപിഎസ് സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് പ്രഭുദേവ എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രത്തസാച്ചിയുടെ സംവിധായകനാണ് റഫീഖ്. സീരിസിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. അതേസമയം നിരവധി സിനിമകളാണ് പ്രഭുദേവയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കത്തനാരിലും പ്രധാന വേഷത്തില്‍ പ്രഭുദേവ എത്തുന്നുണ്ട്.

https://dailynewslive.in/ ടാറ്റ ഹാരിയറിനും വില കുറച്ചു. ടാറ്റ ഹാരിയറിന് ഒരു ലക്ഷം രൂപയിലധികം വിലക്കുറവ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിയായി കണക്കാക്കപ്പെടുന്ന ടാറ്റ ഹാരിയറിന് ഭാരത് എന്‍സിഎപിയില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ വിലകുറഞ്ഞതായി മാറിയിരിക്കുന്നു. അതിന്റെ എല്ലാ വകഭേദങ്ങളിലും 5.4% വരെ വിലക്കുറവ് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. 1.44 ലക്ഷം വരെ വില കുറയുന്ന ഹാരിയര്‍ ഫിയര്‍ലെസ് പ്ലസ് എക്സ് ഡാര്‍ക്ക് ടര്‍ബോ ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റിലാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുക. ടാറ്റ ഹാരിയറിന് ശക്തമായ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണുള്ളത്. ഇതിനുപുറമെ, വിപുലമായ എഡിഎഎസ് സുരക്ഷാ സവിശേഷതകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ അഗാധമായ ആത്മീയ ഉള്‍ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്‍. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാല്‍ ഇഴചേരുന്ന വികാരാധീന കവിതകള്‍. മനുഷ്യാനുഭവത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്നും സാമൂഹ്യബോധത്തില്‍നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്‍ശനങ്ങളുടെ ആഖ്യാനകവിതകള്‍. ‘അനശ്വരപ്രണയഗീതകങ്ങള്‍’. ജലാലുദ്ദീന്‍ റൂമി. ഗ്രീന്‍ ബുക്സ്. വില 114 രൂപ.

https://dailynewslive.in/ എഐയെ അമിതമായി ആശ്രയിക്കുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ് എഐ സിന്‍ഡ്രം അഥവാ എഐ ഡിപ്രഷന്‍ സിന്‍ഡ്രം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വളരെ അധികം ആശ്രയിക്കുന്ന വ്യക്തികളില്‍ സ്വന്തമായി ചിന്തിക്കാനും ക്രിയേറ്റീവ് ആയി പ്രവര്‍ത്തിക്കാനുമുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് അവര്‍ക്ക് ആത്മവിശ്വാസം നേടാനുമുള്ള കഴിവ് ഇല്ലാതാക്കുന്നു. കൂടാതെ ഇത് അവരില്‍ വിഷാദത്തിനും മാനസികപിരിമുറുക്കത്തിനും കാരണമാകും. അതായത്, എന്ത് ചെയ്യണമെങ്കിലും ഉടന്‍ എഐ ചാറ്റ് ബോട്ടിനേട് നിര്‍ദേശം ചോദിക്കുക. എഐയുടെ സഹായമില്ലാതെ ഒന്നും കൃത്യമായി ചെയ്യാന്‍ കഴിയില്ലെന്ന് തോന്നല്‍ ഉണ്ടാവുക. ചിന്താശേഷിയില്‍ ക്ഷീണവും ശൂന്യതയും അനുഭവപ്പെടുക തുടങ്ങിയ അവസ്ഥകള്‍ നീണ്ടു പോകുന്നത് വിഷാദത്തില്‍ ചെന്ന് കലാശിക്കാം. ഇത് ടെക്‌നോ-സ്‌ട്രെസ് അല്ലെങ്കില്‍ എഐ ഇന്‍ഡ്യൂസ്ഡ് ആങ്‌സൈറ്റി എന്ന് അറിയപ്പെടുന്നു. ജെന്‍ സി വിഭാഗത്തിലുള്ള പുതുതലമുറയിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതിന് പല കാരണങ്ങളുണ്ട്. എഐയെ ഒരു ടൂളായി മാത്രം കാണുക എന്നതാണ് പ്രധാനം. അവയെ അമിതമായി ആശ്രയിക്കാതെയിരിക്കുക. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും യഥാര്‍ഥമായ ബന്ധങ്ങളില്‍ സമയം ചെലവഴിക്കുകയും ചെയ്യുക. ശാരീരിക വ്യായാമം മുടക്കാതിരിക്കുക. ദിവസവും വായിക്കാന്‍ സമയം കണ്ടെത്തുക.

*ശുഭദിനം*

*കവിത കണ്ണന്‍*

പഠനത്തിരക്കിലായിരുന്നത് കൊണ്ട് അയാള്‍ ഒരിക്കലും ഒരു ജോലിക്കായി ശ്രമിച്ചിരുന്നില്ല. ഭാര്യയാണ് നിത്യവൃത്തിക്കുളള വരുമാനം കണ്ടെത്തിയിരുന്നത്. ഒരു ജോലി അന്വേഷിക്കാനും തനിക്ക് തനിച്ച് ഈ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും പലതവണ ഭാര്യപറഞ്ഞെങ്കിലും അയാള്‍ അത് കേട്ടതായി ഭാവിച്ചതേയില്ല. അയാള്‍ ഓരോരോ പഠനങ്ങളില്‍ മുഴുകി. ഒരു നാള്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ അത്താഴം വിളമ്പി മൂടിവെച്ചിരിക്കുന്നത് കണ്ടു ആര്‍ത്തിയോടെ മൂടി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ കുറച്ച് പേപ്പറും പേനയും. ഇത് കണ്ട് ഭാര്യയോട് വഴക്കിടാന്‍ ചെന്നപ്പോള്‍ ഭാര്യ പറഞ്ഞു: നിങ്ങള്‍ക്കെപ്പോഴും വേണ്ടത് ഇതല്ലേ? അതാണ് ഞാന്‍ നിങ്ങള്‍ക്കായി കരുതിവെച്ചതും. ദേഷ്യത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നെങ്കിലും പിറ്റേന്ന് തന്നെ ഒരു ജോലി അന്വേഷിച്ചുകണ്ടെത്താന്‍ തീരുമാനിച്ചിരുന്നു. സാങ്കേതികമായും സൈന്താന്തികമായും ആര്‍ക്കും ജീവിക്കാനാവില്ല. ജീവിതം പ്രായോഗികമാണ്. ജീവിക്കാനുളള വക സമ്പാദിക്കുക എന്നത് ജനിക്കുന്ന എല്ലാവരുടേയും ഉത്തരവാദിത്വമാണ്. ആശ്രിതരായി ജീവിക്കുന്നതിന് പരിധികളുണ്ട്. ആ ആനുകൂല്യം അധികകാലം ആര്‍ക്കും ലഭിക്കില്ല. ഓരോ കാലഘട്ടത്തിലും സംഭവിക്കേണ്ട സ്വാഭാവിക വളര്‍ച്ചയുണ്ട്. വളര്‍ച്ച അതിനനുസൃതമല്ലെങ്കില്‍ നാം മാറിചിന്തിക്കേണ്ടിയിരിക്കുന്നു. എത്രയും നേരത്തേ പ്രായോഗിക ജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കു സ്വയം പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നുവോ, അത്രയും നേരത്തേ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുളള ഊര്‍ജ്ജം നമുക്ക് ലഭിക്കുകതന്നെ ചെയ്യും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *