◾https://dailynewslive.in/ മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെയും സിഎസ്ആര്‍ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയില്‍ അഞ്ചിന്റെ പൈസ കിട്ടുമ്പോള്‍ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊട്ടാരം നിര്‍വാഹസമിതിയുമായി നല്ല ബന്ധമാണുള്ളതെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ സംഗമത്തില്‍ വരണമല്ലോയെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്പോള്‍ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിര്‍ദേശം. പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഭരണഘടന പദവികളിലെ അഭിസംബോധനകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന കാലത്താണ് കേരള സര്‍ക്കാരിന്റെ ഈ നീക്കം. സര്‍ക്കാര്‍ സേവനങ്ങളില്‍ പരാതി നല്‍കുന്ന സാധാരണക്കാര്‍ക്ക് പോലും ഇനി ബഹുമാനാര്‍ത്ഥം മന്ത്രിമാരുടെ പേരിന് മുന്‍പ് ‘ബഹു’ എന്ന് ചേര്‍ക്കണം.
◾https://dailynewslive.in/ കേരള സര്‍വകലാശാലയിലെ പദവി തര്‍ക്കത്തില്‍ രജിസ്ട്രാര്‍ക്ക് തിരിച്ചടി. സസ്പെന്‍ഷന്‍ നടപടിക്കെതിരെ ഡോ.കെഎസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെഎസ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തില്‍ വിടും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വേടന്‍ ചോദ്യം ചെയ്യലിന് പൊലീസിനു മുന്നില്‍ ഹാജരായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
◾
https://dailynewslive.in/ ഇടുക്കി അടിമാലിയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് റേഷന്‍ കടയില്‍ വിലക്ക് എന്ന് പരാതി. അടിമാലിയിലെ ARD 117 എന്ന റേഷന്‍ കടയിലാണ് മറിയക്കുട്ടിക്ക് വിലക്ക്. സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയില്‍ പോകാന്‍ ജീവനക്കാര്‍ പറഞ്ഞു എന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്നാണ് വിലക്ക് ഉണ്ടായതെന്ന് മറിയക്കുട്ടി പറയുന്നു.◾https://dailynewslive.in/ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ അലംഭാവം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നാഴ്ച കൂടി കേന്ദ്രസര്‍ക്കാര്‍ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടി. എന്നാല്‍ കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.
◾https://dailynewslive.in/ തൃശൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നടു റോഡില്‍ വെച്ച് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദിച്ചെന്നാണ് പരാതി. തൃശൂര്‍ കേച്ചേരിയില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‌കുമാറിനാണ് മര്‍ദനമേറ്റത്. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‌കുമാറിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ രാജേഷ്‌കുമാര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*
class="selectable-text copyable-text xkrh14z x117nqv4">TOLL FREE HELPLINE : 1800-425-3455*◾https://dailynewslive.in/ ബിജെപിയുടെ വളര്‍ച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ രാഷ്ട്രീയ പ്രമേയം. ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമെന്നും അത് തന്ത്രപരമായ അനിവാര്യതയാണെന്നും അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറിയെന്നും തെരഞ്ഞെടുപ്പുകളെ സീസണലായി കാണരുതെന്നും പ്രതീകാത്മക സ്ഥാനാര്‍ത്ഥിത്വങ്ങള്‍ ഒഴിവാക്കണമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
◾https://dailynewslive.in/ മാലിന്യത്തിന്റെ കാര്യത്തില്‍ പൗരബോധമില്ലാത്ത ജനതയാണ് ഈ നാട്ടിലുള്ളതെന്ന് മന്ത്രി എംബി രാജേഷ്. കഴിഞ്ഞ ദിവസം ഓണം വാരാഘോഷ സമാപന ആഘോഷത്തില്‍ മാലിന്യ നിക്ഷേപത്തിന് കനകക്കുന്നിലും പരിസരത്തും എല്ലാ സൗകര്യവും ചെയ്തിരുന്നു. എന്നാല്‍, ഭൂരിഭാഗം ആളുകളും മാലിന്യം കണ്ടസ്ഥലത്ത് വലിച്ചെറിഞ്ഞുവെന്നും താനുള്‍പ്പടെ ശുചീകരത്തിനിറങ്ങിയെന്നും ഒന്നു കാലുമാറ്റി തന്നതല്ലാതെ ഒരാളും കൂടിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാന്‍ താല്‍പര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് മൊഴി നല്‍കി. ട്രാന്‍സ്ജെണ്ടര്‍ യുവതി മൊഴി നല്‍കാന്‍ താല്‍പര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു.
◾https://dailynewslive.in/ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഒരു പോലീസ് നയമുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി യുവജന നേതാക്കളെ ഒക്കെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ് നയമല്ല എല്‍ഡിഎഫിന്റേത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത പോലീസ് നയത്തില്‍ ഇടിമുറികള്‍ ഇല്ല, സിപിഐ കൂടി ചേര്‍ന്ന് തയ്യാറാക്കിയതാണ് ഇടതുപക്ഷത്തിന്റെ പോലീസ് നയം ഇങ്ങനെ തയ്യാറാക്കിയ പോലീസ് നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കെപിസിസി പ്രസിഡന്റ് മുതല്‍ ബൂത്ത് പ്രസിഡന്റ് വരെ ഇതിനായി രംഗത്തുവരണം. ഇന്നത്തെ പ്രതിഷേധം അതിനുള്ള തുടക്കമാണെന്നും.അദ്ദേഹം പറഞ്ഞു. വടകരയിലെ കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്സില്‍ സംസാരിക്കുകയായിരുന്നു ഷാഫി.
◾https://dailynewslive.in/ ട്രെയിന്‍ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി. ഇന്നലെ രാത്രി ഒമ്പതിന് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കര്‍ ആണ് ട്രെയിനില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശീതള പാനീയങ്ങള്‍ വില്‍ക്കുന്നതിനിടെ ടിടിഇ ടിക്കറ്റടക്കമുള്ള രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.
◾https://dailynewslive.in/ കലാപത്തെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയവരില്‍ തൃശ്ശൂര്‍ സ്വദേശികളും. കൈലാസ മാനസരോവര്‍ തീര്‍ഥാടനത്തിനായി പോയ വാടാനപ്പള്ളി, എരുമപ്പെട്ടി സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ നേപ്പാള്‍ കലാപത്തെ തുടര്‍ന്ന് ചൈന – ടിബറ്റ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. കുന്നംകുളം യൂണിറ്റി ആശുപ്രതിയിലെ സീനിയര്‍ ഡോക്ടര്‍ അവിണിപ്പുള്ളി വീട്ടില്‍ ഡോ. സുജയ് സിദ്ധാര്‍ഥന്‍, സുഹൃത്തും വാടാനപ്പള്ളി സ്വദേശിയുമായ അഭിലാഷ് എന്നിവരാണ് ടിബറ്റിലെ ചെറു പട്ടണമായ ദര്‍ച്ചനിലെ ഹോട്ടല്‍ മുറിയില്‍ കുടുങ്ങിക്കിടക്കുന്നത്.
◾https://dailynewslive.in/ പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
◾https://dailynewslive.in/ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകന്‍ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്.
◾https://dailynewslive.in/ ഇരട്ട വോട്ടര്‍പ്പട്ടിക ക്രമക്കേടില്‍ തന്റെ ഭാര്യ അനുഷയുടെ പേര് വലിച്ചിഴച്ച് മറ്റു തട്ടിപ്പുകള്‍ക്ക് മറയാക്കരുതെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്. ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോള്‍ സംഭവിച്ച ജാഗ്രതക്കുറവാണ്. സെപ്റ്റംബര്‍ രണ്ടിനാണ് പുതുക്കിയ വോട്ടര്‍പ്പട്ടിക നിലവില്‍ വന്നത്. തെറ്റ് മനസ്സിലായപ്പോള്‍ത്തന്നെ തിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എംഎല്‍എ ഫെയ്‌സ്ബുക് കുറിപ്പില്‍ അറിയിച്ചു.
◾https://dailynewslive.in/ പോലീസ് സംവിധാനം കുത്തഴിഞ്ഞതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ വ്യാപകമായ മര്‍ദ്ദനങ്ങളാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നടന്നുപോകുന്നവര്‍ പോലും മൂക്കില്‍ പഞ്ഞിവെച്ച് വരേണ്ട സ്ഥിതിയാണ്. എല്ലാ വകുപ്പുകളും പിടിച്ചുവച്ചിരിക്കുന്ന പിണറായിക്ക് അവയൊന്നും നോക്കാന്‍ സമയമില്ലെന്നും എഡിജിപി അജിത് കുമാറാണ് അധോലോക സംഘത്തെ നിയന്ത്രിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
◾https://dailynewslive.in/ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരേ ആരോപണം കടുപ്പിച്ച് ഇടത് എംഎല്‍എ കെ.ടി. ജലീല്‍. ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്‌സ് ഹവാലയാണോ എന്ന ചോദ്യമുന്നയിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി ജലീല്‍ രംഗത്തെത്തി.
◾https://dailynewslive.in/ പീച്ചി പൊലീസ് സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന പിഎം രതീഷിനെതിരെ കൂടുതല്‍ പരാതി. പീച്ചി പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ വയോധികനെ എസ്ഐ പിഎം രതീഷ് മര്‍ദിച്ചതായാണ് പരാതി. പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീക്കൊപ്പം നിന്നുകൊണ്ടാണ് പിഎം രതീഷ് വയോധികനായ പ്രഭാകരനെ മര്‍ദിച്ചതെന്നാണ് പരാതി.
◾https://dailynewslive.in/ പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭര്‍ത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മീരയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
◾https://dailynewslive.in/ പൊലീസ് മര്‍ദ്ദനത്തില്‍ നീതി തേടി കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്‍. ജോലിക്കിടെ വിശ്രമിക്കുമ്പോഴാണ് കാക്കനാട് സ്വദേശി റെനീഷിനെ അന്നത്തെ ടൗണ്‍ സിഐ പ്രതാപചന്ദ്രന്‍ അകാരണമായി ലാത്തി കൊണ്ട് അടിച്ചതെന്നും 2 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് റെനീഷ് പറയുന്നു.
◾https://dailynewslive.in/ കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്ണന്‍ എന്ന വ്യക്തിയുടെ പേരില്‍ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ അണി നിരക്കണമെന്നാണ് കത്തിലെ ആഹ്വാനം. ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്. കുന്നംകുളം സിഐ കത്ത് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അവരുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ തെങ്ങുകയറ്റത്തിന് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം .പാതയോരത്തെ തെങ്ങുകയറ്റത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നും 24മണിക്കൂര്‍ മുന്‍പ് പൊലീസില്‍ നിന്ന് അനുമതി വാങ്ങണമെന്നും ട്രാഫിക് പ്രശ്നങ്ങള്‍ കാരണമെന്നുമാണ് ഔദ്യോഗികവിശദീകരണം. ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ രംഗത്തെത്തി .തൊഴില്‍ മേഖലയെ തകര്‍ക്കുന്ന നിയന്ത്രണമെന്നാണ് പരാതിനിയന്ത്രണം.
◾https://dailynewslive.in/ പാകിസ്ഥാനിലെ ബഹാവല്‍പൂരില്‍ ഉപയോഗിക്കുന്ന ഒരു ഇന്ത്യന്‍ സിം കാര്‍ഡുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്ന സംഘത്തെ കണ്ടെത്തി. പാകിസ്ഥാന്റെ ചാര സംഘടനയായ ഐ എസ്ഐയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്ന നേപ്പാള്‍ പൗരനെ ദില്ലി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ ജിഎസ്ടിയിലെ കുറവ് വിലയില്‍ പ്രതിഫലിക്കും എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിമന്റ് വിലയും നിരീക്ഷിക്കും. എല്ലാ മാസവും റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. വില പിന്നീട് കൂട്ടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നികുതി കുറച്ചത് മൂലമുള്ള വിലക്കുറവ് ജനങ്ങളിലേക്കെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.
◾https://dailynewslive.in/ ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ അമ്മയ്ക്ക് നേരെ കോളേജ് ചെയര്‍മാന്റെ അതിക്രമം. നഴ്സിങ് വിദ്യാര്‍ഥിനിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം.
◾https://dailynewslive.in/ കര്‍ണാടക ചാമരാജ് നഗറിലെ ബൊമ്മലപുരയില്‍ ആളെകൊല്ലി കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമവാസികള്‍ കൂട്ടിലടച്ചു. പ്രദേശത്ത് ഭീതി വിതച്ച കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗ്രാമവാസികള്‍ സ്ഥലത്തെത്തിയ വനം വാച്ചര്‍ അടക്കം ഉഗ്യോഗസ്ഥരെ കൂട്ടിലടച്ചത്. മണിക്കൂറുകളോളം കൂട്ടിലടച്ചിട്ട ഉദ്യോഗസ്ഥരെ പോലീസ് എത്തിയ ശേഷമാണ് തുറന്നുവിട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചതിന് 6 പേര്‍ക്കെതിരെ കേസെടുത്തു.
◾https://dailynewslive.in/ ചിത്രദുര്‍ഗ എംഎല്‍എ കെ സി വീരേന്ദ്ര പപ്പിയുടെ വീട്ടില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടിച്ചെടുത്തു. 21.5 കിലോ സ്വര്‍ണം ഇഡി പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ് എംഎല്‍എക്ക് വീണ്ടും കുരുക്ക്. 10 കിലോ തൂക്കം വരുന്ന സ്വര്‍ണം പൂശിയ വെള്ളിക്കട്ടകളും പിടിച്ചെടുത്തു. ഇപ്പോള്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മതിപ്പുവില 24 കോടിയാണ്. ഇതോടെ എംഎല്‍എയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 100 കോടി രൂപ കവിഞ്ഞു.
◾https://dailynewslive.in/ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യ അടുത്തയാഴ്ച വീണ്ടും തുടങ്ങാന്‍ സാധ്യത. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കന്‍ സംഘം ഇന്ത്യയിലേക്ക് വരുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമമെന്ന് മോദി അറിയിച്ചു.
◾https://dailynewslive.in/ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തില്‍നിന്ന് വോട്ടുചോര്‍ന്നുവെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ നിന്നടക്കം വോട്ടുചോര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ചില ചെറിയ പാര്‍ട്ടികളെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വ്വം അസാധുവാക്കിയെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ചില എംപിമാര്‍ കൂറുമാറിയെന്നും കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ പറയുന്നു.
◾https://dailynewslive.in/ നേപ്പാളില്‍ ‘ജെന്‍സി’ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തി. നേപ്പാള്‍ അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണത്തിനും കേന്ദ്രം നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കും ചിലര്‍ കൊള്ളയടിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ പാരീസ് മേഖലയിലെ നിരവധി മുസ്ലിം പള്ളികള്‍ക്ക് പുറത്ത് പന്നിത്തലകള്‍ കണ്ടെത്തിയതായി നഗരത്തിലെ പൊലീസ് മേധാവി പറഞ്ഞു. ഒമ്പത് പള്ളികള്‍ക്ക് മുന്നിലാണ് പന്നിത്തലകള്‍ കണ്ടെത്തിയത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പന്നികളുടെ തലകള്‍ നാലെണ്ണം പാരീസിലെയും അഞ്ചെണ്ണം ഉള്‍പ്രദേശങ്ങളിലെയും പള്ളികള്‍ക്ക് മുന്നിലാണ് കണ്ടെത്തിയതെന്ന് പൊലീസ് മേധാവി ലോറന്റ് നുനെസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം മുഴുവന്‍ മിഡില്‍ ഈസ്റ്റിനുമുള്ള സന്ദേശമാണെന്ന് ഇസ്രയേല്‍ നിയമ നിര്‍മ്മാണ സഭയായ നെസെറ്റ് സ്പീക്കര്‍ അമീര്‍ ഓഹാന. സ്ഫോടനത്തിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് സ്പീക്കറുടെ പ്രസ്താവന.
◾https://dailynewslive.in/ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണം തങ്ങള്‍ ഒറ്റയ്ക്ക് നടത്തിയതാണെന്നും ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തുറക്കുമെന്നുമാണ് നെതന്യാഹുവിന്റെ ന്യായീകരണം. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രമ്പ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
◾https://dailynewslive.in/ ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനി. തങ്ങള്‍ക്കു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ‘സ്റ്റേറ്റ് ടെററിസം ‘ എന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. ആക്രമണത്തെ മുസ്ലിം വേള്‍ഡ് ലീഗും അപലപിച്ചു. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മുസ്ലിം വേള്‍ഡ് ലീഗ് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസന്തുഷ്ടനെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും അദ്ദേഹം തന്റെ അതൃപ്തി പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ നൈല്‍ നദിക്ക് കുറുകെ കെട്ടിയ കൂറ്റന്‍ അണക്കെട്ട് എത്യോപ്യയില്‍ ഉദ്ഘാടനം ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ടാണ് എത്യോപ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി, സുഡാനുമായുള്ള അതിര്‍ത്തിക്കടുത്തായാണ് നൈല്‍ നദിയുടെ പോഷകനദിയില്‍ ഏകദേശം 5 ബില്യണ്‍ ഡോളര്‍ ചെലവില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മിച്ചത്. മെഗാ അണക്കെട്ട് 5,000 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ദേശീയ വൈദ്യുതി ഉല്‍പാദന ശേഷി ഇരട്ടിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
◾https://dailynewslive.in/ അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് പോളണ്ട്. യുക്രൈന് നേരേയുള്ള ആക്രമണം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണ് പോളണ്ട് അതിര്‍ത്തിയിലേക്കും ഡ്രോണുകളെത്തിയത്. റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81,040 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 6,475 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,170 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ലാഭമെടുപ്പ് സജീവമായതോടെ ഇന്ന് വിലയിടിഞ്ഞു. നിലവില്‍ ട്രോയ് ഔണ്‍സിന് 3,649.09 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമായേക്കുമെന്ന സൂചനകളും വിലക്കുറവിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് 87,700 രൂപയെങ്കിലും വേണ്ടി വരും.
◾https://dailynewslive.in/ മെലിഞ്ഞുണങ്ങിയ ഐഫോണ്‍ 17 എയര്‍ അടക്കം പുതിയ തലമുറ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍. മിക്ക ഐഫോണുകളിലും ഇ-സിം മാത്രമായിരിക്കും ഉണ്ടാവുക. ഏറ്റവും കനം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ മോഡലെന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ 17 എയറിന്റെ വരവ്. 5.6 എം.എം കനമാണ് ഫോണിന്. മുന്നിലും പിന്നിലും ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് 2ന്റെ സുരക്ഷയുണ്ട്. 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്.ഡി.ആര്‍ പ്രോമോഷന്‍ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2ഃ സൂം മോഡുള്ള 48 മെഗാപിക്‌സലിന്റെ ഒറ്റ ഫ്യൂഷന്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ 18 മെഗാപിക്‌സലിന്റെ സെന്റര്‍ സ്റ്റേജ് ക്യാമറയും ഒരുക്കിയിരിക്കുന്നത്. 6 കോര്‍ സി.പി.യു, 5 കോര്‍ ജി.പി.യുവുമുള്ള എ19 പ്രോ ചിപ്പാണ് ഫോണിനെ നിയന്ത്രിക്കുന്നത്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫുമുണ്ട്. സ്‌പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോള്‍ഡ്, സ്‌കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. 1,19,900 രൂപ മുതലാണ് ഫോണിന്റെ വില.
◾https://dailynewslive.in/ ലോകേഷ് കനകരാജ് – കാര്‍ത്തി ചിത്രം ‘കൈതി’ക്ക് മലേഷ്യന്‍ റീമേക്ക് ഒരുങ്ങുന്നു. ‘ബന്ദുവാന്‍’ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മലേഷ്യന്‍ സംവിധായകന്‍ ക്രോള്‍ അസ്രിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാറ്റോ ആരോണ്‍ അസീസാണ് നായകനായ ഡാലിയായി എത്തുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്ന് എന്‍ടോം ആണ് ‘ബന്ദുവാന്‍’ നിര്‍മിക്കുന്നത്. നവംബര്‍ 6 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ടുകൊണ്ട് 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘കൈതി’. ലോകേഷിന്റെ രചനയിലും സംവിധാനത്തിലുമൊരുങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. നിലവില്‍ ‘കൈതി 2’ന്റെ പണിപ്പുരയിലാണ് ലോകേഷ്.
◾https://dailynewslive.in/ ബോക്‌സ് ഓഫീസിന് തീയിട്ടു കൊണ്ടുള്ള ‘ലോക’യുടെ കുതിപ്പ് തുടരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ട് മുന്നേറുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്ര 200 കോടിയെന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിവേഗം 200 കോടിയിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയായി ലോക ഇതോടെ മാറിയിരിക്കുകയാണ്. ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബില്‍ ഇടം നേടിയ ലോക രണ്ട് ആഴ്ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി-തമിഴ്-തെലുങ്ക് പതിപ്പുകള്‍ക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന പന്ത്രണ്ടാമത്തെ മലയാളം സിനിമയാണ് ലോക. മുപ്പത് കോടിയുടെ ബജറ്റില്‍ ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സിനിമയാണ്. അഞ്ച് ഭാഗങ്ങളിലായാണ് തങ്ങള്‍ ലോക യൂണിവേഴ്‌സ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ നേരത്തെ അറിയിച്ചിരുന്നു. 265.5 കോടി നേടിയ എമ്പുരാന്‍, 240.5 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ്, 234.5 കോടി നേടിയ തുടരും എന്നിവയാണ് കളക്ഷനില്‍ ഇപ്പോള്‍ ലോകയ്ക്ക് മുമ്പിലുള്ളത്.
◾https://dailynewslive.in/ കൂപ്പെ എസ്യുവി വിഭാഗത്തില്‍ പുതിയ മോഡലായ ബസാള്‍ട്ട് എക്‌സിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സിട്രോണ്‍. കമ്പനിയുടെ സിട്രോണ്‍ 2.0 പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇന്‍ കാര്‍ അസിസ്റ്റ് ഫീച്ചറായ കാരയുമായാണ് ബസാള്‍ട്ട് എക്‌സിന്റെ വരവ്. 11,000 രൂപ നല്‍കിക്കൊണ്ട് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ബസാള്‍ട്ട് എക്‌സ് മാക്‌സ് എത്തുന്നത്. ഇതില്‍ എന്‍എ പെട്രോള്‍ എംടി(7.95 ലക്ഷം)യില്‍ മാത്രമാണ് യു എത്തുന്നത്. 82എച്ച്പി, 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. 110എച്ച്പി കരുത്തു പുറത്തെടുക്കും 1.2 ലീറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പ്ലസ് എന്‍എയില്‍ പെട്രോള്‍ എംടി(9.42 ലക്ഷം), ടര്‍ബോ പെട്രോള്‍ എംടി(10.82 ലക്ഷം), ടര്‍ബോ പെട്രോള്‍ എടി(12.07 ലക്ഷം) എന്നീ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. മാക്‌സ് വകഭേദത്തില്‍ ടര്‍ബോ പെട്രോള്‍ എംടി(11.63 ലക്ഷം), ടര്‍ബോ പെട്രോള്‍ എടി(12.90 ലക്ഷം) എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ മാത്രമാണുള്ളത്.
◾https://dailynewslive.in/ തലചായ്ക്കാന്‍ ഇടം തേടി അലയുന്ന നിരവധി മനുഷ്യര്‍ക്കൊപ്പം നടന്നുകൊണ്ട് പല സ്ഥലകാലങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് വി.കെ. സുരേഷിന്റെ ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍.’ വൈചിത്ര്യമാര്‍ന്ന അനുഭവതലങ്ങളിലൂടെ ഇത് കടന്നുപോകുന്നു. വിരുദ്ധ സാഹചര്യങ്ങളെ ഏതുവിധേനയും മറികടക്കാനുള്ള കഠിനയത്‌നങ്ങള്‍ക്കിടയില്‍ ഹൃദയാലുക്കളായ മനുഷ്യരുടെ പരസ്പരപരിഗണനയും തെളിഞ്ഞ സ്‌നേഹവായ്പും ആവിഷ്‌കൃതമാകുന്നത് ആര്‍ദ്രതയോടെയാണ്. മണ്ണിന്റെ പശിമയുള്ള വാമൊഴിസൗന്ദര്യം അനുവാചകര്‍ക്ക് ഒരു സവിശേഷാനുഭവമാകും, തീര്‍ച്ചയായും. വി.കെ. സുരേഷിന്റെ ആദ്യത്തെ നോവല്‍. ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍’. മാതൃഭൂമി. വില 246 രൂപ.
◾https://dailynewslive.in/ ശരീരത്തില്‍ ജലാംശം ആവശ്യത്തിന് നിലനിര്‍ത്തുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് പ്രധാനമാണ്. വൈകുന്നേരത്തിന് മുന്‍പായി വേണ്ട അളവില്‍ വെള്ളം കുടിക്കുന്നത് ദഹനവും ഉറക്കവും മെച്ചപ്പെടുത്താന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതിനെ ആയുര്‍വേദത്തില്‍ ഉഷ പാനയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് രാത്രി ഉടനീളം അടിഞ്ഞുകൂടുന്ന വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കും. കൂടാതെ ദഹന വ്യവസ്ഥയ്ക്കും ശരീരത്തെ ഒരു ദിവസത്തിനായി ഒരുക്കാനും ഇത് നല്ലതാണ്. കൂടാതെ ഇത് മെറ്റബോളിസം സജീവമാക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ ഊര്‍ജ്ജസ്വലരാകാനും സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് 15-20 മിനിറ്റ് മുന്‍പ് ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹന എന്‍സൈമുകളെ സജീവമാക്കാന്‍ സഹായിക്കും. ഇത് പോഷക ആഗിരണം ഫലപ്രദമാക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. കൂടാതെ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പിനെ ക്രമീകരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ പാടില്ല. ഭക്ഷണത്തിന് ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും വിശ്രമിച്ച ശേഷം വെള്ളം കുടിക്കാം. ഇത് ദഹന എന്‍സൈമുകളെ നേര്‍പ്പിക്കാതെ സംരക്ഷിക്കും. ഭക്ഷണത്തെ കൃത്യമായി വിഘടിപ്പിച്ചുവെന്നും ഉറപ്പാക്കും. കൂടാതെ, ഇത് ബ്ലോട്ടിങ് അല്ലെങ്കില്‍ ദഹനക്കേട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. കുളിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത്, രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരത്തിലെ താപനില നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ കിടക്കുന്നതിന് മുന്‍പ് ചെറിയ അളവില്‍ വെള്ളം കുടിക്കുന്നത്, നിര്‍ജ്ജലീകരണം തടയാനും ശരീരത്തെ ശാന്തമാക്കാനും സഹായിക്കും. എന്നാല്‍ അളവു കൂടാതെ ശ്രദ്ധിക്കണം. ദാഹിച്ചാല്‍ മാത്രം വെള്ളം കുടിച്ചാല്‍ മതിയാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. അനാവശ്യമായി ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വൃക്കകള്‍ തകരാറിലാകാനും ദഹനക്കേട് ഉണ്ടാകാനും കാരണമാകും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.15, പൗണ്ട് – 119.18, യൂറോ – 103.06, സ്വിസ് ഫ്രാങ്ക് – 110.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.16, ബഹറിന്‍ ദിനാര്‍ – 233.79, കുവൈത്ത് ദിനാര്‍ -288.50, ഒമാനി റിയാല്‍ – 229.25, സൗദി റിയാല്‍ – 23.50, യു.എ.ഇ ദിര്‍ഹം – 24.03, ഖത്തര്‍ റിയാല്‍ – 24.21, കനേഡിയന്‍ ഡോളര്‍ – 63.60.
*നയാഗ്ര വെള്ളച്ചാട്ടം*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -48*
കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെടുന്നത്, കാരണം നയാഗ്ര വെള്ളച്ചാട്ടം പകല്‍ സമയത്തും വൈകുന്നേരവും ഒരുപോലെ സന്ദര്‍ശിക്കാന്‍ കഴിയുന്ന സമയമാണിത്.യുഎസ് ഭാഗത്ത് നിന്ന്, പ്രോസ്‌പെക്റ്റ് പോയിന്റ് പാര്‍ക്കിലൂടെയുള്ള നടപ്പാതകളില്‍ നിന്ന് അമേരിക്കന്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും, അതില്‍ പ്രോസ്‌പെക്റ്റ് പോയിന്റ് നിരീക്ഷണ ഗോപുരവും മെയ്ഡ് ഓഫ് ദി മിസ്റ്റിനുള്ള ബോട്ട് ഡോക്കും ഉണ്ട് .നയാഗ്ര വെള്ളച്ചാട്ടത്തിന് 4 ദശലക്ഷം കിലോവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് അമേരിക്കയും കാനഡയും പങ്കിടുന്നു.ഇതിനകം തന്നെ ഒരു വലിയ വിനോദസഞ്ചാര കേന്ദ്രവും ഹണിമൂണ്‍ യാത്രികരുടെ പ്രിയപ്പെട്ട സ്ഥലവുമായി മാറിക്കഴിഞ്ഞു നയാഗ്ര വെള്ളച്ചാട്ടം,
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*